Category: Latest News

‘പരിപ്പു വടയും കട്ടൻചായയും’ അല്ല ഇ.പി.ജയരാജന്റെ ആത്മകഥ

പുസ്തകം നവംബർ 3ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ ഉടൻ പുറത്തിറങ്ങും. പാർട്ടിയുടെ അനുമതിയോടെയാണ് ആത്മകഥ പുറത്തിറങ്ങുന്നത്. പുസ്തകം നവംബർ 3നു കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിന്  സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എൻ.ചന്ദ്രൻ ചെയർമാനും എം.പ്രകാശൻ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ‘പരിപ്പുവടയും കട്ടൻചായയും’ എന്ന പേരിൽ ഇ.പി.ജയരാജന്റെ ആത്മകഥ പുറത്തിറങ്ങാ പോകുന്നു എന്ന വാർത്ത പാലക്കാട് നിയമസഭാ […]

ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.

കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉണ്ണികൃഷ്ണണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ പത്ത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും.ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് ഇട്ടിട്ടുള്ളത്. ദ്വാരപാലകശിൽപ്പ […]

സന്ദീപ് പാണ്ഡെ സരോവരം പാർക്ക് സന്ദർശിച്ചു.

അരിക്കുളം : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ രാമോൻ മാഗ്സസെ അവാർഡ് ജേതാവായ സാമൂഹിക പ്രവർത്തകനാണ് പ്രൊഫ സന്ദീപ് പാണ്ഡെ കോഴിക്കോട് സരോവരം പാർക്ക് സന്ദർശിച്ചു.പാരിസ്ഥിതികമായി വലിയ പ്രശ്നങ്ങൾ നേരിടുന്ന വലിയ ഭൂപ്രദേശമാണ് പാർക്കെന്നു അദ്ദേഹം അഭിപ്രായപെട്ടു.ഗ്രോ വാസു, ഗ്രീൻമുമന്റ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കോഴിക്കോട് ഒപ്പം നിരവധി പുഴ സംരക്ഷണം പരിസ്ഥിതി സoരക്ഷണ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. റിപ്പോട്ടർ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌, അരിക്കുളം.

ബി ജെ പി നൊച്ചാട് പഞ്ചായത്ത് കുടുംബ സംഗമം നടന്നു

അരിക്കുളം നൊച്ചാട് പഞ്ചായത്ത് 8, 9 വാർഡുകളുടെ കുടുംബ സംഗമം നടുക്കണ്ടിപ്പാറ വെച്ച് നടന്നു.മാറി വരുന്ന വർത്തമാനകാലഘട്ടത്തിൽ ബി ജെ പിയുടെ വിജയം നാടിന് അനിവാര്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സമിതി അംഗം വി വി രാജൻ പറഞ്ഞു.യോഗത്തിൽ വാർഡ് കൺവീനർ ശ്രീജിത്ത് കൈപ്പാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അനീഷ് പുവ്വത്തും ക്കണ്ടി സ്വാഗതവും, മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട് രൂപേഷ്, മേഹനൻ ചാലിക്കര, സജീവൻ കൊയിലോത്ത്, അനീഷ് വാളൂർ, മനോജ്, സജിത്ത് തറോൽ എന്നിവർ സംസാരിച്ചു. […]

‘വാട്ടർ മെട്രോ കൊച്ചിയുടെ മുഖച്ഛായ മാറ്റി’, പുതിയ വാട്ടർ മെട്രോ ടെർമിനലുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഒരു നിർണ്ണായക ചുവടുവെപ്പാണ് വാട്ടർ മെട്രോയെന്നും മുഖ്യമന്ത്രി മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടർ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതിൽ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടാഞ്ചേരി, വെല്ലിങ്ടൺ ഐലൻ്റ് വാട്ടർ മെട്രോ ടെർമിനലുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഒരു നിർണ്ണായക ചുവടുവെപ്പാണ് വാട്ടർ മെട്രോ. യാത്രാ സംവിധാനങ്ങൾ ഒരുക്കുക എന്നതിനൊപ്പം ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടങ്ങുന്ന വൈവിധ്യപൂർണമായ പ്രദേശങ്ങളെ പരസ്പരം […]

നാമജപ ഘോഷയാത്ര നടത്തി.

പാമ്പാടി : ശബരിമല ശ്രീ സ്വാമി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിച്ച ഹിന്ദുവിരുദ്ധ കമ്മ്യൂണിസ്റ്റ് ഭരണത്തിന് എതിരെ പാമ്പാടി ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര നടത്തി. ആലാംപള്ളി ജംഗഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ശരണം വിളികളോടെ പാമ്പാടി ബസ്റ്റാൻ്റിൽ സമാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിധി അംഗവും സംസ്ഥാന മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയുമായ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് രാഷ്ട്രീയ മേലാളന്മാരുടെ കുത്തകയല്ല സാധാരണക്കാരായ ഭക്തജനങ്ങളുടെ വിയർപ്പും ചോരയും ആണ്. അത് കൊള്ളയടിക്കാൻ പിണറായി […]

നിരണത്തുനിന്നു കാണാതായ യുവതിയെയും കുട്ടികളെയും 55 ദിവസത്തിനുശേഷം കണ്ടെത്തി.

തിരുവല്ല 55 ദിവസം മുൻപ് കാണാതായ യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും തമിഴ്‌നാട്ടിലെ നാഗർകോവിലിൽ നിന്നു പൊലീ സ് കണ്ടെത്തി. നിരന്തരമായി നട ത്തിയ പോസ്‌റ്റർ, സാമൂഹിക മാ ധ്യമ പ്രചരണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയത്. നിരണം കാടുവെട്ടിൽ റീന കെ ജയിംസ് (40), മക്കളായ അക്ഷര (8), അൽക്ക (6) എന്നിവരെ ഓഗ സ്‌റ്റ് 17നാണ് കാണാതായത്. ഓട്ടോ ഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പം ആലും തുരുത്തി ചന്തയ്ക്ക് സമീപം വാ ടക വീട്ടിലായിരുന്നു ഇവരുടെ താ മസം. […]

തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം.

ട്രിവാൻഡ്രം മാരത്തോണുമായി ബന്ധപ്പെട്ട് ഞാഴറാഴ്ച (12/10/2025) പുലർച്ചെ 3 മണി മുതൽ രാവിലെ 11 വരെ കഴക്കൂട്ടം – കോവളം ബൈപാസില്‍ മുക്കോലയ്ക്കല്‍ മുതല്‍ ചാക്ക വരെയുളള റോഡിലും, ചാക്ക – പേട്ട – ജനറല്‍ ഹോസ്പിറ്റല്‍ – ആശാന്‍ സ്ക്വയര്‍ – ചന്ദ്രശേഖരന്‍ നായര്‍ ഫ്ലൈഓവര്‍ -പിഎംജി – പട്ടം – കേശവദാസപുരം – ഉളളൂര്‍ – പുലയനാര്‍കോട്ട കോട്ട – ആക്കുളം – കുഴിവിള റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്.

ഒസ്ലോ : ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്.‘വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്’, എന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്‌കാരമെന്നും നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് […]

‘സമുദായത്തിന് വേണ്ടി വാദിച്ചപ്പോൾ വർഗീയവാദിയാക്കി’.

‘ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍’: കെ.എം. ഷാജി. സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി (KM Shaji). അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ.എം. ഷാജിയുടെ പ്രതികരണം. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാണെന്ന ഷാജിയുടെ പരാമർശം വലിയ വിവാദങ്ങള്‍ക്ക് […]

Back To Top