Category: Latest News

ഡോക്ടറെ അക്രമിച്ച സംഭവത്തിൽ കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ല.

ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. കോഴക്കോട് പനി ലക്ഷണങ്ങളെത്തുടർന്ന്മരിച്ച നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. […]

സമ്പത്തിൻ്റെ ചാക്രിക പ്രവാഹം എന്ന ടീച്ചിങ് എയിഡിന് ഒന്നാം സ്ഥാനം.

തിരുവനന്തപുരം നോർത്ത് സബ് ജില്ലാതല സ്കൂൾ ശാസ്ത്രമേളയിൽ പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനും പ്രിൻസിപ്പാളുമായ ഡോ കെ ലൈലാസ് അവതരിപ്പിച്ച ടീച്ചിങ് എയിഡിന് ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായി. ‘സമ്പത്തിൻ്റെ ചാക്രിക പ്രവാഹം’ (Circular Flow of Income) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ ലൈലാസ് തയ്യാറാക്കിയ പഠന സഹായിക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. സാമ്പത്തിക ശാസ്ത്രത്തിലെ സങ്കീർണ്ണമായ ഒരു ആശയം ലളിതവും ആകർഷകവുമായ രീതിയിൽ അവതരിപ്പിച്ചതിനാണ് ഈ […]

വിഎസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു.

ആലപ്പുഴ : വി എസ് അച്യുതാനന്ദന്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു.വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നു.സഹോദരൻമാർ നേരത്തെ മരിച്ചു.സംസ്കാരം വീട്ടു വളപ്പിൽ.ഭർത്താവ് പരേതനായ ഭാസ്കരൻ, മക്കൾ തങ്കമണി, പരേതയായ സുശീല.വിഎസ് മരിച്ച ശേഷം ടിവിയിൽ വാർത്തകൾ കാണിച്ചെങ്കിലും ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല.അസുഖബാധിതയായി കിടപ്പിലാകുന്നതിനു മുൻപ് വി എസിന്റെ വിശേഷങ്ങൾ ഫോണിലൂടെ അന്വേഷിക്കുമായിരുന്നു.വി എസിന്റെ മകൻ അരുൺകുമാർ ഫോണിലൂടെ വിവരങ്ങൾ പറയുമ്പോൾ വലിയ […]

വിശ്വാസ സംരക്ഷണ ജാഥ എരുമേലിയില്‍.

എരുമേലി : ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച വിവാദത്തിൽ വിശ്വാസ വഞ്ചനക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥ എരുമേലിയില്‍ 2025 ഒക്ടോബർ 16 ന് അഞ്ച് മണിക്ക് എത്തും. തുടര്‍ന്ന് റ്റി ബി റോഡ് ജംഗഷനില്‍ നിന്നും ജാഥ സ്വീകരണം നല്‍കി എരുമേലി ടൗണില്‍ ചുറ്റി സമാപിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിക്കും. മുണ്ടക്കയം ബ്ലോക്ക്‌ പ്രസിഡന്റ് ബിനു മറ്റക്കര, […]

സ്വന്തംവീടിന്റെ മുൻപിൽവെച്ച് സ്കൂൾ വാൻ ഇടിച്ച് 3 വയസ്സു കാരൻ മരിച്ചു.

കൊടുവള്ളി : മാനിപുരം കളരാന്തിരി മാതാംവീട്ടിൽ ചാൽപ്പോയിൽ മുനീറിൻ്റെ മകൻ ഉവൈസ് (3) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം സ്വന്തംവീടിൻ്റെ മുൻപിൽവെച്ച് ആണ് അപകടം. യു കെ ജിയിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി സ്വകാര്യ സ്കൂൾ വാഹനത്തിന് അടുത്തേക്ക് പോയ അവസരത്തിലാണ് അപകടം. സഹോദരിയെ സ്കൂ‌ൾ വാഹനത്തിൽ നിന്നും ഇറക്കി മാതാവ് ഡോർ അടക്കുന്ന അവസരത്തിൽ കൈവിട്ടു പോയ കുട്ടി വാനിനു മുന്നിൽ പ്പെടുകയായിരുന്നു. പിതാവ് രണ്ടു ദിവസം മുമ്പ് വിദേശത്തേക്ക് പോയിരുന്നു. ഇന്ന് നടപടി ക്രമങ്ങൾ […]

കെനിയൻ മുൻ പ്രധാനമന്ത്രി കേരളത്തിൽ വെച്ച് അന്തരിച്ചു.

കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒടുങ്കെ കോട്ടയം കൂത്താട്ടുകുളത്ത് വെച്ച് അന്തരിച്ചു. കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒടുങ്കെ അന്തരിച്ചു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ കോട്ടയം കൂത്താട്ടുകുളത്ത് വെച്ചാണ് മരണപ്പെട്ടത്. ശ്രീധരീയം ആയുർവേദ ആശുപത്രിയിൽ നേത്ര ചികിത്സയ്ക്ക് എത്തിയതായിരുന്നു. കഴിഞ്ഞ ആറു ദിവസമായി ഈ ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഹൃദയാഘാതം ആയിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 80 വയസ്സായിരുന്നു അദ്ദേഹത്തിന്.

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം.

രണ്ടുമാസത്തിലധികം പഴക്കമെന്ന് ഫോറൻസിക് പരിശോധന നടത്തും. മഞ്ചേരി ചെരണിയിൽ ഒരു വാണിജ്യ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി. സംഭവം നഗരത്തിൽ പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ ടെറസ്സിലെ ഫ്ലെക്സ് മാറ്റാൻ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ​കണ്ടെത്തിയ അസ്ഥിക്കൂടത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്. അസ്ഥികൾ മനുഷ്യന്റേതാണെന്നാണ് പോലീസ് കരുതുന്നത്. ​സംഭവം അറിഞ്ഞ് മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകൾക്കുമായി ഇന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. […]

ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾക്ക് ജിഎസ്ടി വില വർദ്ധന.

ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിക്കും. ഫോട്ടോസ്റ്റാറ്റ് ഓൺലൈൻ സേവന മേഖലകളിൽ പേപ്പറുകൾക്ക് ജിഎസ്ടി വിലവർധന വന്നതോടുകൂടി സാധാരണക്കാരായ വ്യാപാരികൾക്ക് വിലവർധന കനത്ത പ്രകരം. ജനങ്ങൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് ഫോട്ടോസ്റ്റാറ്റ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് ആണ് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ അനേകം സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയുണ്ടായി. സാധാരണക്കാരാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിപക്ഷവും പേപ്പറുകൾക്ക് ജി എസ് ടി വിലവർധന കേന്ദ്ര ഗവൺമെന്റ് കൂട്ടിയ […]

MC റോഡിൽ റൂട്ട് ക്രമീകരണം.

തിരുവനന്തപുരം : വെമ്പായം ഭാഗത്ത്‌ നിന്ന് വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ എല്ലാം ഇനി മുതൽ തൈക്കാട് സിഗ്നലിൽ നിന്ന് സമന്വയാനഗർ വഴി പാറക്കൽ – പാക്കിസ്ഥാൻമുക്ക് എത്തി അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുക്കുന്നൂർ എത്തി അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആലന്തറ എത്തി അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് MC റോഡിൽ പ്രവേശിച്ചു സർവീസ് നടത്തണമെന്ന് അധികൃതർ അറിയിച്ചു.വെമ്പായം ഭാഗത്തു നിന്ന് വരുന്ന വണ്ടികൾ ഒരു […]

ഹോട്ടലുകളിലെ നേർച്ചപ്പെട്ടിയിലെ പണം മോഷണം നേർച്ചയാക്കിയ പ്രതി പിടിയിൽ.

മോഷ്ടിച്ച 48 ഹോട്ടലുകളുടെ ലിസ്റ്റ് പ്രതി തന്നെ എഴുതി സൂക്ഷിച്ചത് പോലീസ് കണ്ടെടുത്തു . മോഷണം നടത്തുന്നത് പെട്ടിയടക്കം. കോഴിക്കോട് : അരീക്കാട് ഹോട്ട് ബേക്ക് എന്ന ഹോട്ടലിന്റെ ക്യാഷ് കൌണ്ടറിൽ വെച്ചിരുന്ന പണം അടങ്ങിയ നേർച്ച പെട്ടി(ചാരിറ്റി ബോക്സ്‌) മോഷണം ചെയ്ത കേസിലെ , പ്രതി തൃശ്ശൂർ ജില്ല ചാഴുർ സ്വദേശി തേക്കിനിയേടത്തു സന്തോഷ്‌ കുമാറിനെയാണ് ഫറോക്ക് എ സി പി സ്‌ക്വാഡും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ […]

Back To Top