സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ചു, മൂന്നു വയസുകാരന് ദാരുണാന്ത്യം.
കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരൻ മരിച്ചു.സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്‍റെ മകൻ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്.മുക്കം നോര്‍ത്ത് കാരശ്ശേരിയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു.സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം.അപകടത്തിൽ പ്രതിഷേധിച്ച് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോഘിച്ചു.റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു.
നവംബർ പകുതിയോടെ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു. തിരുവനന്തപുരം : കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക. കേന്ദ്ര റെയിൽവേ മന്ത്രിക്കുള്ള നന്ദി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുതിയ വന്ദേഭാരത് സംബന്ധിച്ച് റെയിൽവേയ്ക്ക് ഇതുവരെ ഔദ്യോഗിക […]
തിരുവനന്തപുരത്ത് ഡയാലിസ് ചികിത്സയിൽ ആയിരുന്ന ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.
തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഡയാലിസ് ചികിത്സയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കരകുളം സ്വദേശി ജയന്തി യെ ഭർത്താവ് ഭാസുരേന്ദ്രൻ ഇലക്ട്രിക് വയർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 5 : 30നാണ് സംഭവം, ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ഭാസുരേന്ദ്രൻ താഴേക്ക് ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ ഇദ്ദേഹത്തെ രക്ഷിക്കുകയും ഈ വിവരം ഭാര്യയെ അറിയിക്കുവാൻ വേണ്ടി മുറിയിൽ എത്തിയപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതുമാണ് കണ്ടത്.
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഡോക്ടർമാർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്. കൊച്ചി: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും. ആശുപത്രി ആക്രമണങ്ങൾ തടയാൻ സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ (KGMOA) ആണ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് […]
റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കണം: രമേഷ് ചെന്നിത്തല.
വിലക്കയറ്റം അതിരൂക്ഷമായി കുതിച്ചുയരുമ്പോൾ 8 വർഷം മുൻപ് നൽകി വന്ന വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എം എൽ എ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് അഡ്വ ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി വി ഇബ്രാഹീം, കെ പി എ മജീദ്, അൻവർ സാദത്ത്, മോൻ ജോസഫ്, […]
പോങ്ങനാട്ട് വോളിബോൾ കോർട്ടിന്റെ നിർമാണോദ്ഘാടനം നടത്തി.
കിളിമാനൂർ : കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ 25 ലക്ഷം ചെലവിട്ട് കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട്ട് പൊതുകളിസ്ഥലത്ത് നിർമിക്കുന്ന വോളിബോൾ കോർട്ടിന്റെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ അധ്യക്ഷനായി.ബ്ലോക്ക് ഡിവിഷൻ അംഗം ബൻഷാ ബഷീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ജയകാന്ത്, കൊട്ടറ മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോക്ടറെ ആക്രമിച്ചു; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം.
താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം.അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും.സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.ജോലി സുരക്ഷയ്ക്കായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.ആയുധങ്ങളുമായി ആര്‍ക്കും ആശുപത്രിയില്‍ എത്താവുന്ന സ്ഥിതി.പ്രതിഷേധം തുടങ്ങുകയാണെന്നും KGMOA സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിനാണ് വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടേറ്റത്.മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.ആക്രമിച്ച സനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.കുട്ടിക്ക് നീതിലഭിച്ചില്ലെന്ന് പിതാവ്.സനൂപിന്റെ […]
ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം – അഞ്ജു എസ് അരവിന്ദ്.
പത്തനംതിട്ട : ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സംഭവം ആഴത്തിലുള്ള വേദനയും ആക്രോശവും സൃഷ്ടിച്ചിരിക്കുകയാണ്. ഭക്തികളുടെ ആചാരത്തെയും ആത്മീയതയെയും പരിഹസിക്കുന്ന ഈ പ്രവൃത്തിയോട് സമൂഹം ഒരുമിച്ച് പ്രതികരിക്കണമെന്ന് രാഷ്‌ട്രിയ യുവജനതാദൾ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഞ്ജു എസ്. അരവിന്ദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രം ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ വിശ്വാസകേന്ദ്രമായതിനാൽ, ഈ വിശുദ്ധ സ്ഥാനത്ത് കയ്യേറ്റം നടത്തുന്നവർക്കെതിരെ നിയമം ഏറ്റവും കഠിനമായ രീതിയിൽ നടപടി സ്വീകരിക്കണം. കുറ്റവാളികളെ ആരായാലും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കരുതെന്നും […]
പെണ്‍സുഹൃത്തെന്ന വ്യാജേന ചാറ്റ് ചെയ്ത് പിതാവ്.
എറണാകുളം കോതമംഗലത്ത് 17കാരന് ക്രൂരമർദനം. പെൺസുഹൃത്തിന്‍റെ പിതാവും സുഹൃത്തുക്കളുമാണ് വിദ്യാര്‍ഥിയെ മർദിച്ചത്.മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവും സുഹൃത്തുക്കളും 17 കാരനെ രാത്രി വീട്ടിൽ നിന്നും പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്ന്.കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ കൂട്ടുകാരുടെ വാടകവീട്ടിൽഎത്തിച്ചാണ് മർദിച്ചത്.മുഖത്തും തലയ്ക്കുമടക്കം മര്‍ദനമേറ്റിട്ടുണ്ട്. രോഗബാധിതയായ പെണ്‍കുട്ടിയെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി പതിനേഴുകാരനുമായി ചാറ്റ് ചെയ്യുന്നത് പിതാവിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.തുടര്‍ന്ന് പിതാവ് പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചുവാങ്ങി സുഹൃത്തിന് മെസേജ് അയച്ചു തുടങ്ങി.ചാറ്റിലൂടെയാണ് പയ്യനെ വീടിന് പുറത്തിറക്കിയത്.ശേഷം പുറത്ത് […]
രണ്ടാമതും പെൺകുഞ്ഞ് ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.
രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിലുള്ള ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) യെയാണു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് രവീഷിന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്ന് പിതാവ് തിമ്മരാജു പൊലീസിൽ പരാതി നൽകി.ഇവരുടെ 3 വയസ്സുള്ള മൂത്തമകളെ രവീഷ് ആക്രമിച്ചതായും പരാതിയിലുണ്ട്.രണ്ടാമതും പെൺകുട്ടിയാണെന്ന് അറിഞ്ഞതോടെ ആശുപത്രി ബിൽ അടയ്ക്കാൻ പോലും ഭർത്താവ് വിസമ്മതിച്ചിരുന്നു.രക്ഷിതയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
