പേട്ട എസ് ബി ഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

പേട്ട എസ് ബി ഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

തിരുവനന്തപുരം : എസ് എൻ നഗറില്‍ അശ്വതി വീട്ടില്‍ മാധവൻ അജയ കുമാർ എന്നയാളെ മരിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തി. എസ് ബി ഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.


വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഉടൻ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇയാൾ ബാങ്കിലെത്തിയിരുന്നതായി ജീവനക്കാ‌ർ പറയുന്നു. എന്നാല്‍ വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top