വയനാടിന് കേന്ദ്രസഹായം 260.56 കോടി രൂപ അനുവദിച്ചു.
വയനാടിന്റെ പുനര്‍നിര്‍മാണത്തിന് 260.56 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.ദേശീയ ദുരന്ത ലഘൂകരണ ഫണ്ട് വഴിയാണ് തുക അനുവദിച്ചത്.തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് 2444 കോടിയും അനുവദിച്ചു.ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പദ്ധതിപ്രകാരമാണ് നഗരങ്ങള്‍ക്ക് സഹായം.നേരത്തെ 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു.അസമിന് 2022 ലെ വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് 1270 കോടിയും അനുവദിച്ചു.വയനാട്ടിലെ പുനര്‍നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തുക അനുവദിച്ചത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തുക അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.2219 കോടി […]
ഗാന്ധി ജയന്തി ആശംസകൾ.
ഒക്ടോബർ 2 ഭാരതം മുഴുവൻ ദേശീയ അവധിയായി ആചരിക്കുന്നത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്.സത്യം, അഹിംസ, സമാധാനം എന്നീ മൂല്യങ്ങളിലൂടെ ലോകത്തിന് വഴികാട്ടിയ ആ യുഗപുരുഷന്റെ ത്യാഗങ്ങളെയും ജീവിതദർശനങ്ങളെയും ഓർമ്മിക്കാനുള്ള ദിനം കൂടിയാണിത്.ഈ വർഷം രാജ്യം ആഘോഷിക്കുന്നത് ഗാന്ധിജിയുടെ 156-ാമത് ജന്മദിനമാണ്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പ്രയത്നങ്ങളും ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തതാണ്. 1869-ൽ ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച ഗാന്ധിജി, ലളിത ജീവിതത്തിലൂടെയും ഉയർന്ന ചിന്തകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടി.ഗാന്ധിജി തന്റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ലക്ഷക്കണക്കിന് ആളുകളെ […]
ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകള്‍.
കുരുന്നുകള്‍ക്ക് അറിവിന്റെ ലോകത്തേക്ക് ആദ്യക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി.പ്രമുഖ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും രാവിലെ മുതല്‍ എഴുത്തിനിരുത്തി തുടങ്ങി.തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം അടക്കമുള്ള കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ തിരക്കാണ്.പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.മൂന്നുമണിക്ക് നടതുറന്ന് നാലുമണി മുതലാണ് കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നത്.സരസ്വതി മണ്ഡപത്തിന് സമീപത്തായി ഉച്ചയ്ക്ക് 12.30 വരെയാണ് ചടങ്ങുകൾ.വിദ്യാരംഭ ചടങ്ങുകളിലും ഇന്നലെ […]
ഗണവേഷത്തിൽ ആർഎസ്എസ് പഥസഞ്ചലനത്തിനെത്തി മുൻ ഡിജിപി ജേക്കബ് തോമസ്.
ഏറെക്കാലമായി ജേക്കബ് തോമസ് ആർ.എസ്.എസുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കൊച്ചി : ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന വിജയദശമി മഹോത്സവത്തിലാണ് ആര്‍എസ്എസ് ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്. ആര്‍എസ്എസില്‍ ജേക്കബ് തോമസ് സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗണവേഷത്തില്‍ മുന്‍ ഡിജിപി എത്തിയിരിക്കുന്നത്. കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. വ്യക്തികള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം […]
സ്കൂളുകളിൽ ഗാന്ധിജയന്തി ആഘോഷം.
ഗാന്ധിജയന്തി ദിനമായ നാളെ സംസ്ഥാനത്തെ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വിതരണം ചെയ്യേണ്ട മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെ 21 ലക്ഷം കോപ്പികൾ ജില്ലാതലത്തിലുള്ള ഡിഡി ഓഫിസുകളിൽ എത്തിക്കുന്നത് പൊതുഅവധി ദിനമായ ഇന്നലെയും ഇന്നുമായി!ഉപജില്ലാ തലത്തിലൂടെ എല്ലാ സ്കൂളുകളിലും എത്തിച്ച് നാളെത്തന്നെ വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത് ഇന്നലെയും. ഗാന്ധിജയന്തി ദിനത്തിൽ തന്നെ വിജയദശമിയും വരുന്നതിനാൽ വിദ്യാർഥികളെ സ്കൂളിൽ വിളിച്ചുവരുത്തി മുഖ്യമന്ത്രിയുടെ സന്ദേശം വിതരണം ചെയ്യുക പ്രായോഗികമല്ലെന്ന് അധ്യാപക സംഘടനകൾ പറയുന്നു. വിതരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും […]
ബസ് തടഞ്ഞുനിർത്തി മന്ത്രി യുടെ പരിശോധന
കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്. വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിനകം.മന്ത്രി പറഞ്ഞു. കൊല്ലം ആയൂരിൽ വെച്ചാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മന്ത്രി തടഞ്ഞത്. നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം.
മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും സമീപത്ത് കണ്ടെത്തി. കോഴിക്കോട്: തുഷാരഗിരി ആർച്ച് മോഡൽ പാലത്തിലെ കൈവരിയില്‍ കയർകെട്ടി താഴെ പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു. കൈവരിയിൽ കയർകെട്ടി പുഴയിലേക്ക് ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചു. തല കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ്. ബുധനാഴ്ച രാവിലെ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികളാരംഭിച്ചു. മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും സമീപത്ത് കണ്ടെത്തി. പുലിക്കം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.
കഞ്ചാവ് കേസ് : റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു.
ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. കൊച്ചി : കഞ്ചാവ് കേസിൽ പ്രമുഖ റാപ്പർ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹിൽ പാലസ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ. വേടനടക്കം ഒമ്പത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 28-ന് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് അഞ്ചു […]
കെപിസിസി വിചാർ വിഭാഗ്, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽപ്രഭാഷണം.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവ് സഹിതം പുറത്ത് വിട്ട ഇലക്ഷൻ ക്രമക്കേടുകളിൽ നടപടിയെടുക്കാത്ത ഇലക്ഷൻ കമ്മീഷൻ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസി വിചാർ വിഭാഗ്, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽപ്രഭാഷണം സംഘടിപ്പിക്കുന്നു.തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യൻ ജനാധിപത്യവും“കരുതലോ, തകർക്കലോ” എന്ന വിഷയത്തിൽഒക്ടോബർ 1, ബുധൻ, വൈകുന്നേരം 5.15 ന്തിരുവനന്തപുരംപ്രസ്സ് ക്ലബിൽ പ്രശാന്ത് ഭൂഷൺ സംസാരിക്കുന്നു. പ്രമു ഖരായ രാഷ്ട്രീയ നേതാക്കളും ചിന്തകരും എഴുത്തുകാരും ചടങ്ങിൽ സംബന്ധിക്കും. -അഡ്വ. വിനോദ് സെൻചെയർമാൻകെപിസിസി വിചാർ വിഭാഗ്, തിരുവനന്തപുരം ജില്ല
ഉളിയനാട് അമ്പലത്തുംമൂല റോഡിലെ വെള്ളക്കെട്ട്.
പോങ്ങനാട് : പ്രണാരിമുക്ക് ഉളിയനാട് അമ്പലത്തുംമൂല റോഡിലെ വെള്ളക്കെട്ട് സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നതായി പരാതി. കിളിമാനൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ റോഡിൽ സ്ഥിരമായി ഉണ്ടായിരുന്ന നീരൊഴുക്ക് തടയുന്നതിനായി 6 മാസം മുൻപ് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. വെള്ളക്കെട്ട് ഉള്ള ഭാഗം കഴിഞ്ഞുള്ളിടത്തായിരുന്നു കോൺക്രീറ്റിങ്. അതിനു ശേഷമാണ് റോഡ് വെള്ളക്കെട്ട് ആയി മാറിയതെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതെ റോഡിൽ കെട്ടി നിൽക്കുകയാണ്. പതിവായി വെള്ളം കെട്ടി നിൽക്കുന്നതു കാരണം ഇവിടെ […]
