എം എസ് ബാബുരാജ് പുരസ്കാരം.
ബാബുരാജിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ളപുരസ്കാരം 47 മത്എം. എസ് ബാബുരാജ് അനുസ്മരണ ചടങ്ങിൽ വച്ച് പി.പി.ശശീന്ദ്രൻ (ഡെപ്യൂട്ടി എഡിറ്റർ മാതൃഭൂമി)അനിൽ രാധാകൃഷ്ണൻ(മനോരമ ) വിനീഷ് വിദ്യാധരൻ (പ്രസിഡൻ്റ് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി )എന്നിവരിൽ നിന്ന് സുനിൽകുമാർ, ജബ്ബാർബാബുരാജ് എന്നിവർ സ്വീകരിക്കുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വന്‍ തീപിടിത്തം.
കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം. ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെവി കോംപ്ലക്സിലാണ്തീപിടിത്തം ഉണ്ടായത്. നിരവധി കടകള്‍ക്ക് തീപിടിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.വൈകീട്ട് നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്. നിലവില്‍ തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.മറ്റിടങ്ങളില്‍ നിന്നുമുള്ളഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തേക്ക് എത്തുന്നുണ്ട്.ശാലിമാര്‍, ഫണ്‍ സിറ്റി, മെട്രന്‍സ് എന്നി കടകളിലാണ് തീപിടിച്ചതെന്നാണ് വിവരം.കെട്ടിടത്തിന്റെ പുറത്തെ തീ അണയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അകത്ത് തീപടരുകയാണ്.ഇതിനൊപ്പം കൂടുതല്‍ കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.സമീപത്തായി സൂപ്പര്‍മാര്‍ക്കറ്റടക്കം പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടേക്ക് തീ എത്തിയിട്ടുണ്ടെന്നാണ് […]
പൂട്ടി, പിന്നെ തുറന്നില്ല പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ് വെന്റിലേറ്ററിൽ.
പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ് ആദ്യമായും അവസാനമായും തുറന്നത് 2022 ഡിസംബർ 17-നാണ്.അന്നായിരുന്നു മുഖ്യമന്ത്രിഓൺലൈനായി ഐസലേഷൻ വാർഡ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജായിരുന്നു അധ്യക്ഷ. പിന്നെ ഇതുവരെ വാർഡ് ആരും തുറന്നുകണ്ടിട്ടില്ല.പരിമിതസൗകര്യങ്ങളുമായി പൂവാർ ആശുപത്രി പ്രവർത്തിക്കുമ്പോഴാണ് ഒന്നരക്കോടി രൂപ മുടക്കി നിർമിച്ച ഐസലേഷൻ വാർഡ് ഉപയോഗശൂന്യമായി നശിക്കുന്നത്.കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നേരിടാൻ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക സൗകര്യമുള്ള ഐസലേഷൻ വാർഡുകൾ നിർമിക്കാൻ തീരുമാനിച്ചിരുന്നു.ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 10 എണ്ണത്തിൽ ഒന്നാണ് പൂവാർ ആശുപത്രിയിലെ ഐസലേഷൻ വാർഡ്.
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്.
മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്കു വന്ന പിഴവാണ് മാറിനൽകാൻ ഇടയാക്കിയത്. തിരുവനന്തപുരം : പാക്കിങ്ങിലെ ഗുരുതരമായ പിഴവിനെ തുടർന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർസിസി) രോഗികൾക്ക് മരുന്ന് മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോ തെറാപ്പി ഗുളികകളാണ് തലച്ചോറിന് കാൻസര്‍ ബാധിച്ച രോഗികൾക്ക് മാറി നൽകിയത്. മരുന്ന് കമ്പനിക്ക് പാക്കിങ്ങിൽ വന്ന പിഴവാണ് ഈ അപകടകരമായ സംഭവത്തിലേക്ക് നയിച്ചത്. ആകെ വിതരണത്തിനെത്തിയ 2130 കുപ്പികളിൽ 2125 കുപ്പികളും രോഗികൾക്ക് നൽകിയ ശേഷമാണ് അധികൃതർ ഈ പിഴവ് കണ്ടെത്തുന്നത്. എത്ര […]
മടവൂരിലെ കിഴക്കനേല ഏലായിൽ നെൽക്കൃഷി കാട്ടുപന്നി നശിപ്പിച്ചു.
മടവൂർ പഞ്ചായത്തിലെ കിഴക്കനേല ഏലായിൽ കൊയ്യാറായ നെൽക്കൃഷി വ്യാപകമായി കാട്ടുപന്നി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെട്ടു.നേരത്തെ നോക്കെത്താത്ത ദൂരം വരെ നെൽക്കൃഷി ചെയ്തിരുന്ന പാടശേഖരമാണ് കിഴക്കനേല.പന്നിശല്യം രൂക്ഷമായതോടെ നെൽക്കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.നഷ്ടം സഹിച്ചും കൃഷി ചെയ്യുന്ന കർഷകർക്ക് വിളവെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.നെല്ലിനു പുറമേ വാഴ, മരച്ചീനി, ചേന, ചേമ്പ്, തുടങ്ങി ഒരു വിളയും കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.അതിരൂക്ഷമായ പന്നി ശല്യത്തെ കുറിച്ച് പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതികൾനൽകിയിട്ടും നടപടി എടുക്കാത്തതിൽ […]
ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്.രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം.ഗ്യാസ് ലീക്ക് ആയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യ യാത്ര ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.
സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കിജനങ്ങൾക്കുവേണ്ടിയുള്ള പ്രഖ്യാപനമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. റേഡിയേഷനും കീമോയ്ക്കും വേണ്ടി കേരളത്തിൽ ഏത് ആശുപത്രിയിലേക്കും യാത്രചെയ്യുന്ന കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര […]
15 വർഷത്തിലേറെ ജോലിചെയ്തവരെ ഫോൺകോളിൽ പുറത്താക്കി കെഎസ്ആർടിസി.
തിരുവനന്തപുരം : 15 വർഷത്തിലേറെയായി ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജോലിചെയ്ത 100 സ്ത്രീജീവനക്കാരെ ഫോൺകോൾ വഴി പുറത്താക്കി കെഎസ്ആർടിസി. 2007 മുതൽ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് ജൂനിയർ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിതരായവരാണ് പെരുവഴിയായത്.ഏറെയും നിർധനകുടുംബാംഗങ്ങളായ സ്ത്രീകളാണ്. മറ്റൊരു ജോലി കണ്ടെത്താനുള്ള ശേഷി ഭൂരിഭാഗത്തിനുമില്ല. ജോലിക്ക് അപേക്ഷിക്കേണ്ട പ്രായപരിധിയും കഴിഞ്ഞു. വിധവകളും രോഗികളും ഭിന്നശേഷിക്കാരും ഇക്കൂട്ടത്തിലുണ്ട്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണിവർ.190 താത്കാലിക ജീവനക്കാരുണ്ടായിരുന്നതിൽ 100 പേരെയാണ് ജൂലായ്മുതൽ മുന്നറിയിപ്പില്ലാതെ മാറ്റിനിർത്തിയത്. നാളെമുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് ഓഫീസ് മേധാവിമാർ […]
സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ചു, മൂന്നു വയസുകാരന് ദാരുണാന്ത്യം.
കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരൻ മരിച്ചു.സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്റെ മകൻ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്.മുക്കം നോര്‍ത്ത് കാരശ്ശേരിയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു.സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം.അപകടത്തിൽ പ്രതിഷേധിച്ച് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോഘിച്ചു.റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു.
നവംബർ പകുതിയോടെ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു. തിരുവനന്തപുരം : കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക. കേന്ദ്ര റെയിൽവേ മന്ത്രിക്കുള്ള നന്ദി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുതിയ വന്ദേഭാരത് സംബന്ധിച്ച് റെയിൽവേയ്ക്ക് ഇതുവരെ ഔദ്യോഗിക […]
