Category: Latest News

ഡോ: ലൈലാസിന് ബെസ്റ്റ് പ്രിൻസിപ്പാൾ ഓഫ് ദി ഇയർ അവാർഡ് 2025

ഡോ: ജെ.രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും അമേറ്റ് സർവകലാശാലയും ചേർന്ന് നൽകുന്ന കേരളത്തിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളിനുള്ള “ബെസ്റ്റ് പ്രിൻസിപ്പാൾ ഓഫ് ദി ഇയർ അവാർഡ് 2025 ” പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ: കെ.ലൈലാസിന് ലഭിച്ചു. അധ്യാപകനായും പ്രിൻസിപ്പാളായും വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയെ മാനിച്ചാണ് ഡോ: ലൈലാസിനെ അവാർഡിനായി തെരഞ്ഞെടുത്തത് .2025 നവംബർ 14 ന് ചെന്നൈയിൽ അമേറ്റ് സർവകലാശാലയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ […]

കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം.

വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. വൈത്തിരി സ്റ്റേഷനിലെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒയ്ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് നടപടി. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തത്. ഈ മാസം 15നാണ് പൊലീസുകാർ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.  പിടിച്ചെടുത്ത കുഴൽപണം റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയതിനാണ് ജില്ലാ പൊലീസ് മേധാവി […]

അമ്മയുടെ കൺമുന്നിൽ വച്ച് എട്ടുവയസ്സുകാരിയെ പുലി കടിച്ചു കൊന്നു.

അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത എന്ന പെൺകുട്ടിയാണു കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അമ്മയും മറ്റ് കൃഷിക്കാരും പണിയെടുത്തുകൊണ്ടിരിക്കെ പുലി ഗീതയെ കഴുത്തിൽ കടിച്ചെടുത്തു കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഗീതയുടെ അമ്മയും മറ്റുള്ളവരും ശബ്ദമുണ്ടാക്കി പിന്നാലെ ഓടി. അൽപം അകലെ ഗീതയെ സാരമായി മുറിവേറ്റ നിലയിൽ കണ്ടെത്തി. ഉടൻ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലുംമരിച്ചിരുന്നു. കഴുത്തിന്റെ ഇരുവശവും പുലി കടിച്ചിരുന്നു.  വനം വകുപ്പ് നടത്തിയ തിരച്ചിലിൽ പുലിയുടെ […]

ശബരിമല സംരക്ഷണ സംഗമം പന്തളത്ത്.

വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. പന്തളം രാജകുടുംബം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കില്ല. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം പന്തളത്ത് ഇന്ന് നടക്കും. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഉച്ചവരെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയങ്ങളിൽ ഒരു സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ നടക്കുന്ന ഭക്തജന സംഗമം തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. ബിജെപി എം.പി. […]

കേരളത്തിലെ ആർഎസ്എസിന്റെ ചരിത്രം പുസ്തകമാകുന്നു.

ഗ്രന്ഥപരമ്പരയുടെ ഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും. കേരളത്തിലെ ആർഎസ്എസ് പ്രവർത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പര പ്രസിദ്ധീകരിക്കുന്നു. ശതാബ്ദിയിലെത്തിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) കേരളത്തിലെ ചരിത്രം അഞ്ച് ഭാഗങ്ങളുള്ള പുസ്തകമായാണ് പ്രസിദ്ധീകരിക്കുന്നത്.  ഗ്രന്ഥപരമ്പരയുടെഒന്നാം ഭാഗം ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും. 1942 ൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ സംഘടനാ സംവിധാനമനുസരിച്ച് കേരളപ്രാന്തം രൂപീകൃതമായ 1964 വരെയുള്ള ചരിത്രമാണ് ഒന്നാം ഭാഗത്തിലുള്ളത്. പ്രവർത്തനത്തുടക്കത്തിന്റെയും വികാസത്തിന്റെയും വ്യാപനത്തിന്റെയും സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റത്തിന്റെയും […]

റെയിൽവേ ചരിത്രം കുറിച്ച് ഏഴിമല പാലം.

ചങ്കുരിച്ചാൽ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. ആറര മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ പാത നിർമിച്ച് ഏഴിമല റെയിൽ പാലം ട്രെയിൻ സർവീസിനായി തുറന്നു കൊടുത്ത് റെയിൽവേ. പാളം ഇട്ട് ഉറപ്പിച്ചുള്ള ജോലികളാണ് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്. അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ ജയകൃഷ്ണന്റെ നേതൃത്വത്തിൽ ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും തൊഴിലാളികളും ചേർന്നാണ് അവിശ്വസനീയ വേഗത്തിൽ പാത പൂർത്തിയാക്കിയത്. രാത്രി 9 മണിക്ക് ജോലി ആരംഭിച്ച സംഘം പുലർച്ചെ […]

ഭര്‍ത്താവിന് ഭിക്ഷാടനത്തിൽ നിന്ന് മാസവരുമാനം 25,000 ജീവനാംശം ആവശ്യപ്പെട്ട ഭാര്യയോട് കോടതി പറഞ്ഞത്.

25,000 രൂപയിൽ നിന്നും 10,000 രൂപ ആവശ്യപ്പെട്ടുള്ള രണ്ടാം ഭാര്യയായ യുവതിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഭിക്ഷാടനം ഉപജീവനമാക്കിയ ഒരാളോട് ജീവനാംശം ആവശ്യപ്പെടാൻ ഭാര്യക്ക് കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഭർത്താവ് പ്രതിമാസം ഭിക്ഷ യാചിച്ചടക്കം ലഭിക്കുന്ന 25,000 രൂപയിൽ നിന്നും 10,000 രൂപ ആവശ്യപ്പെട്ടുള്ള രണ്ടാം ഭാര്യയായ യുവതിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. മൂന്നാം വിവാഹം കഴിക്കുന്നതിൽ നിന്ന് ഭർത്താവിനെ പിന്തിരിപ്പിക്കാൻ മതനേതാക്കളുടെ സഹായത്തോടെ കൗൺസിലിങ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഒന്നാം ഭാര്യക്കൊപ്പം ജീവിക്കുമ്പോൾ തന്നെയാണ് അന്ധനായ […]

പിണറായി വിജയൻ ഭക്തൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും വെള്ളാപ്പള്ളി നടേശൻ.

അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്മ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നും അടുത്ത തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാനുള്ള യോഗ്യത ഇടതുപക്ഷത്ത് പിണറായി വിജയനു മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തരാണ്.അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പിണറായി തന്നെ രണ്ട് തവണ ശബരിമലയിൽ […]

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു വിദ്യാർഥികൾക്ക് നിസ്സാര പരുക്ക്.

വാമനപുരത്ത് സ്കൂൾ വിദ്യാർഥികളുമായി വന്ന ബസ് വയലിലേക്ക് മറിഞ്ഞു. 11 വിദ്യാർഥികൾക്ക് നിസ്സാര പരുക്കേറ്റു. വാമനപുരം പരപ്പാറമുകൾ നോബിൾ എസ്കെവി എൽപിഎസിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്. സ്കൂളിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന സ്വകാര്യ വാഹനം ആണ് അപകടത്തിൽപെട്ടത്. രാവിലെ 9.30ന് വാമനപുരം മാവേലി നഗറിനു സമീപം കോട്ടുകുന്നം റോഡിലേക്കുള്ള ഭാഗത്തെ വയലിലേക്ക് തിരിയുന്ന റോഡിന്റെ വശത്തായിരുന്നു അപകടം. സ്കൂൾ ബസ് തിരിക്കുന്നതിനു വേണ്ടി പിറകിലേക്ക് എടുക്കുമ്പോൾ കരിങ്കൽ കെട്ട് ഇടിയുകയും വാഹനം മറിയുകയുമായിരുന്നു. ധ്യാൻ […]

ആ​ഗോള അയ്യപ്പസം​ഗമത്തിന് തുടക്കം.

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് തുടക്കം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ദേവസ്വംമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. സം​ഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  തമിഴ്‌നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. പകൽ 12 […]

Back To Top