പിണറായി വിജയൻ ഭക്തൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും വെള്ളാപ്പള്ളി നടേശൻ.
അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്മ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നും അടുത്ത തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാനുള്ള യോഗ്യത ഇടതുപക്ഷത്ത് പിണറായി വിജയനു മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തരാണ്.അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പിണറായി തന്നെ രണ്ട് തവണ ശബരിമലയിൽ […]
സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു വിദ്യാർഥികൾക്ക് നിസ്സാര പരുക്ക്.
വാമനപുരത്ത് സ്കൂൾ വിദ്യാർഥികളുമായി വന്ന ബസ് വയലിലേക്ക് മറിഞ്ഞു. 11 വിദ്യാർഥികൾക്ക് നിസ്സാര പരുക്കേറ്റു. വാമനപുരം പരപ്പാറമുകൾ നോബിൾ എസ്കെവി എൽപിഎസിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്. സ്കൂളിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന സ്വകാര്യ വാഹനം ആണ് അപകടത്തിൽപെട്ടത്. രാവിലെ 9.30ന് വാമനപുരം മാവേലി നഗറിനു സമീപം കോട്ടുകുന്നം റോഡിലേക്കുള്ള ഭാഗത്തെ വയലിലേക്ക് തിരിയുന്ന റോഡിന്റെ വശത്തായിരുന്നു അപകടം. സ്കൂൾ ബസ് തിരിക്കുന്നതിനു വേണ്ടി പിറകിലേക്ക് എടുക്കുമ്പോൾ കരിങ്കൽ കെട്ട് ഇടിയുകയും വാഹനം മറിയുകയുമായിരുന്നു. ധ്യാൻ […]
ആഗോള അയ്യപ്പസംഗമത്തിന് തുടക്കം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് തുടക്കം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ദേവസ്വംമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. പകൽ 12 […]
മണിപ്പുരിൽ അസം റൈഫിൾസിനു നേരെ ആക്രമണം 2 സൈനികർക്ക് വീരമൃത്യു.
മണിപ്പുരിൽ അസം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം. അജ്ഞാതർ നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്നു പേർക്ക് പരുക്കേറ്റു. ബിഷ്ണുപുർ ജില്ലയിലെ നംബോൽ സബാൽ ലെയ്കെയിൽ വൈകിട്ട് ആറോടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിൽനിന്ന് ബിഷ്ണുപുരിലേക്ക് വരുകയായിരുന്ന സൈനികരുടെ വാഹനം ഒരു സംഘം തോക്കുധാരികൾ ആക്രമിക്കുകയായിരുന്നെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തു.
നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.
എരുമേലി : സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന് സമീപം നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ പ്രപ്പോസ് കണ്ണങ്കര ഭാഗത്ത് താമസിക്കുന്ന സാജനാണ് ഗുരുതരമായി പരിക്കേറ്റത് . റോഡിലൂടെ നടന്ന് പോയ യുവാവിനും പരുക്കുണ്ട്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. തൊട്ടടുത്തുള്ള വീടിന്റെ മതിൽ തകർത്താണ് വാഹനം നിന്നത്.
വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിയുമായി കേരളം മുന്നോട്ട്.
മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനവുമായി കേരളം മുന്നോട്ട് നീങ്ങുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് സര്‍ക്കാരിനെ ഈ തീരുമാനത്തിലേക്കെത്തിച്ച ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകാരാണ്. മൃഗങ്ങളെ കൊല്ലാന്‍ വേണ്ടിയല്ല, മനുഷ്യ ജീവന് സുരക്ഷ തേടിയായിരുന്നു കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ ചക്കിട്ടപ്പാറ നിവാസികള്‍ പോരാടിയത്. അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കിയതോടെ ഏറെ ആഹ്ളാദത്തിലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് നിവാസികള്‍. ഈ പഞ്ചായത്തിലെ പത്തു വാർഡുകളിലെ ജനങ്ങൾ […]
തിരുവനന്തപുരം കോർപറേഷൻ സിപിഎം കൗൺസിലർ രാജിവച്ചു നടപടി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതിനേത്തുടർന്ന്.
സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ. റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രൻ രാജിവച്ചു. മേയർ ആര്യാ രാജേന്ദ്രൻ രാജി ആവശ്യപ്പെടുകയായിരുന്നു. സിപിഎം പ്രാദേശിക നേതാവായ രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎല്‍എ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ വാർഡിൽ റോഡ് […]
കെ എസ് ആർ ടി സി സർവീസ് പുനരാരംഭിച്ചു.
എരുമേലി : മുക്കൂട്ടുതറ, എലിവാലിക്കര, തുമരംപാറ റൂട്ടിൽ കെ. എസ്. ആർ. ടി . സി യുടെ സർവീസ് പുനരാരംഭിച്ചു. തുമരംപാറ ഉൾപ്പെടുന്ന ഗ്രാമീണ മേഖലയിൽ മാസങ്ങളായി സർവീസ് നിർത്തി വെച്ചിരുന്ന ബസ് ആണ് ഇന്നുമുതൽ സർവീസ് ആരംഭിച്ചത്. രാവിലെ ഒമ്പതിന് മുക്കൂട്ടുതറയിലെത്തുന്ന ബസ് എലിവാലിക്കര വഴി തുമരംപാറയിൽ 9.15 ന് എത്തും. തുടർന്ന് 9.25 ന് എരുമേലി സെന്ററിൽ എത്തിയ ശേഷം കാഞ്ഞിരപ്പള്ളി, പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തും. രാവിലെ 10.30 നാണ് പൊൻകുന്നത്ത് ബസ് […]
പാൽ വില കൂട്ടാനുള്ള അധികാരം മിൽമയ്ക്ക് ക്ഷീര കർഷകർക്ക് പ്രയോജനപ്പെടും വിധം വില കൂട്ടും മന്ത്രി ജെ.ചിഞ്ചുറാണി.
ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാൽ വില വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി. ഏറ്റവും കൂടുതൽ പാലിന് വിലകൊടുക്കുന്ന സംസ്ഥാനം കേരളമാണ്. പാൽവില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ അധികമായിട്ടുള്ള പാൽ കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷീരവിപണിയിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യം മനസിലാക്കി പാൽ വില വർധനവ് സംബന്ധിച്ച് രൂപീകരിച്ച 5 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് കണക്കിലെടുത്ത് ക്ഷീര കർഷകർക്ക് പ്രയോജനകരമായ രീതിയിലുള്ള […]
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം വീടുകൾ ഒലിച്ചുപോയി 10 പേരെ കാണാനില്ല
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ആറ് കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾ ഒലിച്ചുപോയി. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. നന്ദ നഗറിൽ ബുധനാഴ്ച രാത്രിയാണ് മേഘവിസ്ഫോടനം ഉണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഉടൻ തന്നെ മെഡിക്കൽ സംഘം ആശുപത്രിയിലേക്ക് മാറ്റി. കുന്ത്രി ലഗ ഫലി ഗ്രാമത്തിൽ നിന്നും ആറ് […]
