Category: Latest News

കെഎസ്ആർടിസി ബസും ടിപ്പർലോറിയും കൂട്ടിയിടിച്ചു.

ആലപ്പുഴയിൽനിന്ന്‌ പത്തനംതിട്ടയിയിലേക്ക്‌ പോയ കെഎസ്ആർടിസി ബസ് ജോസ-്‌കോ ജങ്‌ഷന് പടിഞ്ഞാറുഭാഗത്ത് എതിരെ വന്ന ടിപ്പർലോറിയുമായി കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വാഹനത്തിന്റെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ്. ഭീകരമായ ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് നൂറനാട് പൊലീസും ഉടൻ സ്ഥലത്തെത്തി. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഡോർ ഇളക്കിമാറ്റിയാണ് ഡ്രൈവർമാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 22 യാത്രക്കാരിൽ ഇതിൽ 17 […]

രണ്ടു ദിവസം ജലവിതരണം മുടങ്ങും.

തലസ്ഥാന ന​ഗരത്തിൽ രണ്ടു ദിവസം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിപ്പ്. ഊറ്റുകുഴി ജംഗ്ഷന് സമീപത്തും ബേക്കറി ജംഗ്ഷനിലും വാട്ടർ അതോറിറ്റിയുടെ 315 എം എം എച്ച് ഡി പി ഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അറ്റകുറ്റ പണികളുടെ ഭാ​ഗമായാണ് ജല വിതരണം മുടങ്ങുന്നത്. 11 (വെള്ളിയാഴ്ച) രാവിലെ 8 മണി മുതൽ ശനിയാഴ്ച (12) രാവിലെ 10 മണി വരെയാണ് ജലവിതരണം മുടങ്ങുന്നത്. നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, […]

കടയ്ക്കാവൂരിൽ ‌തെരുവുനായ്ക്കൾ കുറുകെ ചാടി അപകടം.

പിതാവ് ഓടിച്ച ഓട്ടോറിക്ഷ, തെരുവുനായ്ക്കൾ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ടു മറിഞ്ഞ് ആറാംക്ലാസ് വിദ്യാർഥിനി മരിച്ചു. മാതാപിതാക്കളടക്കം മൂന്നു പേർക്കു ഗുരുതര പരുക്കേറ്റു. കടയ്ക്കാവൂർ ശ്രീ സേതുപാർവതീബായി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി അ‍ഞ്ചുതെങ്ങ് കായിക്കര ഏറത്തു പടിഞ്ഞാറ് ജോൺപോൾ – പ്രഭിന്ധ്യ ദമ്പതികളുടെ മകൾ ജെ.പി.സഖി(12)യാണു മരിച്ചത്. ജോൺപോൾ, പ്രഭിന്ധ്യ, ദമ്പതികളുടെ മകൾ ജെ.പി.സഖി(12)യാണു മരിച്ചത്. ജോൺപോൾ, പ്രഭിന്ധ്യ ഒപ്പമുണ്ടായിരുന്ന മാമ്പള്ളി സ്വദേശിനി സെൽബോറി(78) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ […]

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി.

നടപടി ഏകകണ്ഠമായി എടുത്തതാണെന്നും ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന യുഡിഎഫ് നയവിശദീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “പാലക്കാടുമായി ബന്ധപ്പെട്ട ഒരു വിഷയം കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നിലെത്തി. പാർട്ടിയുടെ മുതിർന്ന നേതാക്കളും എല്ലാവരും ചേർന്ന് ഒരു തീരുമാനം എടുത്തു. ആ തീരുമാനം പാലക്കാട് എംഎൽഎയുടെ കാര്യത്തിൽ നടപ്പാക്കി. […]

വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍.

കൊച്ചി : ഭൂട്ടാനിൽ നിന്ന് ക്രമവിരുദ്ധമായി വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്തുന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കസ്റ്റംസ്. മലയാള സിനിമാ നടന്മാര്‍ ഉൾപ്പെടെയുള്ള വമ്പന്മാർ ഇത്തരത്തിൽ കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും കസ്റ്റംസ് കമ്മീഷണർ ടി ടിജു മാധ്യമങ്ങളോട് പറഞ്ഞു. ദുൽഖർ സൽമാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. അമിത് ചക്കാലയ്ക്കലിന്റെ […]

സ്വപ്നതുല്യമായ ഒരു ബിസിനസ്സ് ആരംഭിക്കാം!

ഒരു ബിസിനസ് ആരംഭിക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് അതിന്റെ വിജയ സാദ്ധ്യതയെക്കുറിച്ചാണ്. ഒരു ഉല്പന്നമാണെങ്കിലും സേവനമാണെങ്കിലും ആളുകൾക്കിടയിൽ അതിന്റെ ആവശ്യകതയാണ് ആദ്യം ചിന്തിക്കേണ്ടത്. ആവശ്യം എന്നല്ല അത്യാവശ്യം എന്ന് തന്നെ പറയാവുന്ന ഒരു സേവനവുമായി ബന്ധപ്പെട്ട ഒരു ബിസിനസാണ് പരിചയപ്പെടുത്തുന്നത്. കഴുകിയ തുണികൾ ഇസ്തിരിയിട്ട് നൽകുക എന്ന സേവനം കാലങ്ങളായി നാം കാണുന്നുണ്ട്. ഒരാൾക്ക് ഒരു ദിവസം പരമാവധി നൂറ് തുണികൾ മാത്രമാണ് ഇസ്തിരിയിടാൻ കഴിയുക. നമ്മുടെ നാട്ടിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ മൂക്കിനും മൂലയ്ക്കും ഈ സേവനം […]

ഭൂട്ടാന്‍ വാഹനങ്ങള്‍ വാങ്ങിയവരെ തേടി കസ്റ്റംസ്‌

ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി മലയാളത്തിലെ യുവനടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍ പൃഥ്വിരാജ് സുകുമാരന്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നടന്‍ പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനംപള്ളിനഗറിലുള്ള വീട്ടിലുമാണ് പരിശോധന നടക്കുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും […]

തിരുവനന്തപുരത്ത് ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്.

ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്നു കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ കാമുകന്‍ കൊല്ലം സ്വദേശി പ്രവീണ്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രിയെ (25) കഴുത്തില്‍ ചുരിദാര്‍ ഷാള്‍ മുറുക്കി കൊല ചെയ്‌തെന്ന കേസിലാണ് കോടതിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സിജു ഷെയ്‌ക്ക് ആണ് കേസില്‍ വധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2022 മാര്‍ച്ച് 5ന് ആയിരുന്നു […]

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം.

പരിക്കേറ്റ 14 സുരക്ഷാഭടന്മാരെയും വിദഗ്ധ ചികിത്സയ്‌ക്കായി വിമാനമാര്‍ഗം റായ്‌പൂരിലെത്തിച്ചു. ഛത്തീസ്ഗഡിലെ ബീജാപൂര്‍-സുക്മ അതിര്‍ത്തിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഭടന്മാര്‍ വീരമൃത്യു വരിക്കുകയും 14പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുക്മ ജില്ലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതിനും നക്‌സല്‍ പ്രവര്‍ത്തനം തടയുന്നതിനായും ബീജാപൂര്‍-സുക്മ അതിര്‍ത്തി ഗ്രാമമായ തെക്കല്‍ഗുഡെമില്‍. സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചു. ജോനഗുഡ-അലിഗുഡ മേഖലയില്‍ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കോബ്രാ/ എസ്ടിഎഫ്/ ഡിആര്‍ജി സേനയ്‌ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ […]

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം.

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്. 2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർ‍ഡ്സ് പുരസ്കാര […]

Back To Top