Category: Latest News

തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്ലാനിംഗ് അസിസ്റ്റന്റ് (ജിഐഎസ്) നിയമനം

ജില്ലാ സ്ഥലപര ആസൂത്രണ പരിപ്രേക്ഷ്യം തയ്യാറാക്കുന്നതിനായി ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ച് ഭൂപടങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന് തൃശൂർ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിലേക്ക് ഒരു പ്ലാനിംഗ് അസിസ്റ്റന്റ് (ജിഐഎസ്)നെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും. നിയമനം പരമാവധി 45 ദിവസത്തേക്കായിരിക്കും. പ്രതിദിനം 1160 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 31,320 രൂപയാണ് വേതനം. എം.എ/എം.എസ്‌സി ജിയോഗ്രഫി അല്ലെങ്കിൽ ജിയോളജി യോഗ്യതയുളവർക്കും ജിയോ ഇൻഫർമാറ്റിക്സ് ( ജിഐഎസ് ) മേഖലയിൽ പ്രവൃത്തിപരിചയവും ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് […]

വികസിത കേരളത്തിലൂടെ വികസിത ഭാരതം: ഗവർണർ

വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡയത്തിൽ നടന്ന വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായരുന്നു ഗവർണർ. ഭാരതം ഒരു മതരാഷ്ട്രമല്ല, മറിച്ച് എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന റിപ്പബ്ലിക്കാണെന്ന് ഗവർണർ പറഞ്ഞു. വൈവിധ്യങ്ങളെയും വിവിധ സംസ്‌കാരങ്ങളെയും തനിമ ചോരാതെ സ്വാംശീകരിക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വമാണ് നമ്മുടെ കരുത്ത്. കഴിഞ്ഞ 76 വർഷമായി നാം ഈ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ലോകത്തിന് മുന്നിൽ ജനാധിപത്യത്തിന്റെ […]

കുടുംബശ്രീയിൽ റിസോഴ്സ് പേഴ്സൺ: വാക്ക് ഇൻ ഇൻ്റർവ്യു 28 ന്

കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ എഫ് എൻ എച്ച് ഡബ്ലിയു പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ (സി ആർ പി)/ വോളൻ്ററി റിസോഴ്സ് പേഴ്സൺ (വിആർ പി) തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.വനിതകള്‍ക്ക് അപേക്ഷിക്കാം. അഴുത, ദേവികുളം ബ്ലോക്കുകളിലായി 41 സി.ആര്‍.പി ഒഴിവുകളും 54 വി.ആര്‍.പി ഒഴിവുകളുമാണുള്ളത്.ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.ഉയര്‍ന്ന പ്രായ പരിധി 45 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം ജനുവരി […]

നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കും: മുഖ്യമന്ത്രി

ഒരു വിധത്തിലുള്ള ബാഹ്യഇടപെടലുകളുമില്ലാതെ നീതിയുക്തവും സുതാര്യവുമായി കുറ്റാന്വേഷണം നടത്താമെന്നുള്ളതാണ് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായതിനു അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ അവർക്കു മുൻപാകെയുള്ള തെളിവുകളും വസ്തുതകളും വിലയിരുത്തി യുക്തമായ നടപടികൾ സ്വീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല . ഇത് നീതിന്യായ സംവിധാനങ്ങളുടെ അടക്കം പരാമർശവിധേയമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷൻ ഉദ്‌ഘാടനവും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ […]

മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15% ഡിസ്കൗണ്ടുമായി കൊച്ചി മെട്രോ

മൊബൈൽ ക്യൂആർ ഡിജിറ്റൽ ടിക്കറ്റുകൾക്ക് അധിക കിഴിവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിലവിൽ യാത്രക്കാർക്ക് 10 ശതമാനം ഡിസ്കൌണ്ട് ലഭിച്ചിരുന്നു. ടിക്കറ്റിംഗ് സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള 10 ശതമാനത്തിനു പുറമേ അധികമായി 5 ശതമാനം കൂടി അനുവദിച്ച് മൊത്തം 15 ശതമാനം ഡിസ്കൌണ്ട് മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് ലഭ്യമാക്കും. ഹ്രസ്വകാലത്തേക്കുള്ള ഈ ഓഫർ 2026 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും. […]

അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായാണ് പ്രധാനമന്ത്രി എത്തിയത്. മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് […]

ഒരേസമയം 4 അമ്മക്കപ്പലുകൾ

തിരുവനന്തപുരം : അടുത്തഘട്ട വികസനം പൂർത്തിയാവുന്നതോടെ വിഴിഞ്ഞത്ത് ഒരേസമയം നാലു കൂറ്റൻ അമ്മക്കപ്പലുകൾക്ക് (മദർഷിപ്പുകൾ) നങ്കൂരമിടാനാവും. നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർകപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കാണ് തുറമുഖത്ത് അടുക്കാനാവുക. നിലവിലെ 800മീറ്റർ ബർത്ത് 2000 മീറ്ററാവുകയും മൂന്ന് കിലോമീറ്റർ പുലിമുട്ട് നാലു കിലോമീറ്ററാക്കുകയും ചെയ്യുന്നതോടെ വിഴിഞ്ഞത്ത് നങ്കൂരമിടാൻ ഊഴം തേടി കൂറ്റൻകപ്പലുകൾ അറബിക്കടലിൽ കാത്തുകിടക്കും. കണ്ടെയ്നറുകൾ ഇറക്കാൻ 100ക്രെയിനുകളുണ്ടാവും. യാർഡിൽ ഒരുലക്ഷം കണ്ടെയ്നറുകൾ സൂക്ഷിക്കാനാവും. നിലവിലിത് 35,​000ആണ്. രാജ്യത്തെ ഏറ്റവും വലിയ സ്ട്രെയിറ്റ് ബെർത്ത് തുറമുഖമായി […]

തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന റോഡരികിലെ പാര്‍ക്കിങും നിരോധിച്ചു. പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിലേക്ക് വരുന്ന ഇടറോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ പത്തുമുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയും ഗതാഗതം വഴി തിരിച്ചുവിടും. […]

വിഴിഞ്ഞം രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24-നു വൈകിട്ട് നാലിന്

കേരളം വികസനകുതിപ്പില്‍ പുതുവിസ്മയം തീര്‍ക്കുകയാണ്. നവകേരളത്തിന്‍റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞം. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്‍റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി അന്താരാഷ്ട്ര തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുകയാണ്. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ജനുവരി 24-നു വൈകിട്ട് നാലിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആന്‍റ് വാട്ടര്‍വേയ്സ് മന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും. […]

കഴക്കൂട്ടം ഡ്രൈവിംഗ് ടെസ്റ്റ് പരിസരം കാട്

തിരുവനന്തപുരം : കഴക്കൂട്ടം RTO ഓഫീസ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് പരിസരമാകെ കാടു കയറിക്കിടക്കുന്നു. സമീപത്തുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലിരുന്നാണ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാർ രേഖകൾ പരിശോധിക്കുന്നത്. അതിരാവിലെ വന്ന് കാത്തു നിൽക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ല. ഡ്രൈവിംഗ് ടെസ്റ്റിനു വന്നയാൾക്ക് പാമ്പുകടിയേറ്റു എന്ന വാർത്ത വരുമ്പോൾ മാത്രമായിരിക്കും അധികൃതർ മേൽ നടപടിയുമായി വരികയെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Back To Top