പ്രഖ്യാപനം ഈ മാസം അവസാനത്തോടെ വന്നേക്കും
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട മേഖല ജാഥകൾ 15ന് അവസാനിച്ചശേഷം സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർത്ഥി നിർണയവും സജീവമാക്കാൻ എൽ.ഡി.എഫ്. 28ന് മുൻപ് സീറ്റുകളുടെ കാര്യത്തിൽ ഘടകകക്ഷികളുമായി ധാരണയിലെത്താനാണ് നീക്കം. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചനയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 60 നിയമസഭാ മണ്ഡലങ്ങളിലൂടെ നയിക്കുന്ന വടക്കൻ മേഖല ജാഥ 15ന് തിരൂരിൽ സമാപിച്ചശേഷം ചർച്ചകൾ സജീവമാക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കേരളകൗമുദിയോട് […]
കാത്തിരിപ്പിന്റെ കിലോമീറ്ററുകൾ
“ചേട്ടാ എപ്പോഴാ ഇനി ബസ് ? മുംബയ്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസിൽ രാത്രി 8.45ന് കൊച്ചുവേളിയിലെത്തിയ മീനു അപരിചിതനോട് ചോദിച്ചു. ഒരു സുഹൃത്തിന്റെ കല്യാണത്തിന് വേണ്ടിയാണ് നഗരത്തിലെത്തിയത്. ഈ സമയത്ത് ബസൊന്നും ഇല്ല മോളേ.. കൊച്ചുവേളിയിൽ പകലുതന്നെ ബസ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്..അപ്പോഴാണ് രാത്രി. മോള് വല്ല വണ്ടിയും വിളിച്ച് പോകാൻ നോക്ക്…” എന്നായിരുന്നു അയാളുടെ മറുപടി. നഗരത്തിൽ രാത്രിയാത്രയെ കുറിച്ച് സ്ത്രീകൾക്ക് പറയാനുള്ള മറ്റൊരു ദുരിതമിതാണ്. പ്രൈവറ്റ് ബസുകൾ രാത്രി 8ന് ശേഷം വിരലിൽ എണ്ണാവുന്നത് മാത്രമാകും. […]
നാട്ടുകാരും പഞ്ചായത്ത് അംഗവും കള്ളിക്കാട് പഞ്ചായത്തിലെ റോഡ് പണി തടഞ്ഞു
കാട്ടാക്കട : കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ വ്ളാവെട്ടി മുതൽ കിക്മ കോളേജ് വരെയുള്ള റോഡ് റീടാറിംഗ് അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് വാർഡ് അംഗവും നാട്ടുകാരും രംഗത്ത്. തിങ്കളാഴ്ച ടാറിംഗ് നടത്താനായി വെള്ളിയാഴ്ച ഉൾപ്പെടെ വൃത്തിയാക്കൽ ജോലി നടന്നിരുന്നു. എന്നാൽ വൃത്തിയാക്കിയ ഇടങ്ങളിലെ കുഴികളിൽ മണ്ണ് ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് പഞ്ചായത്തംഗം ചിത്ര ഉദയൻ ഗ്രാമപഞ്ചായത്ത് എ.ഇ ഉണ്ണികൃഷ്ണനെ അറിയിച്ചു. ഇവർ നടത്തിയ സ്ഥലപരിശോധനയിൽ കുഴികളിലെ മണ്ണ് പൂർണമായും നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. കോൺട്രാക്ടറെ വിളിച്ചുവരുത്തി വൃത്തിയാക്കിയ ശേഷമേ ടാറിംഗ് […]
സന്ദീപ് കുമാർ ടെക്നോപാർക്ക് സി.ഇ.ഒ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്കായ ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) സന്ദീപ് കുമാറിനെ സംസ്ഥാന സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ സി.ഇ.ഒ (റിട്ട.)കേണൽ സഞ്ജീവ് നായർക്ക് പകരമാണ് സന്ദീപ് കുമാർ ചുമതലയേൽക്കുക. നിലവിൽ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ (കെ.എസ്.ഐ.ടി.എം) ഡയറക്ടറായ സന്ദീപ് കുമാർ ടെക്നോപാർക്ക് സി.ഇ.ഒയുടെ അധിക ചുമതല വഹിക്കും. കേരള കേഡറിലെ 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കെ.എസ്.ഐ.ടി.എം പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ, ഡിജിറ്റൽ മേഖലയിലെ പൊതു […]
‘ഡോറ’ രജിസ്റ്ററിൽ ഒപ്പിട്ടത് കാറിൽ വച്ച്
തിരുവനന്തപുരം: ജവഹർനഗറിൽ വിദേശ മലയാളിയുടെ പത്ത് കോടിയിലധികം രൂപ വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ ഡോറയായി ആൾമാറാട്ടം നടത്തിയ വസന്ത സബ് രജിസ്ട്രാർ ഓഫീസിലെ രജിസ്റ്ററിൽ ഒപ്പിട്ടത് കാറിൽ വച്ച്. വസന്തയ്ക്ക് നടക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ ഇവരെ കാറിലാണ് എത്തിച്ചത്. സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ മറ്റൊരു സർക്കാർ ഓഫിസിന് മുന്നിൽ കാർ പാർക്ക് ചെയ്തു. മറ്റുപ്രതികളും കാറിലുണ്ടായിരുന്നു. ഓഫീസ് രജിസ്റ്ററുകൾ കാറിനടുത്ത് എത്തിച്ചതും തിരികെ കൊണ്ടുപോയതും മണികണ്ഠനാണ്. സർക്കാർ രേഖകൾ മറ്റാരുടെയും കൈയിൽ […]
സ്ത്രീകളുടെ രാത്രി യാത്ര ഇടപെടാൻ വനിതാ കമ്മിഷൻ
സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷ ഉറപ്പാക്കുന്നതിനായി വനിതാ കമ്മിഷൻ നടത്തുന്ന പ്രത്യേക കാമ്പെയിന്റെ ഭാഗമായി കോഴിക്കോട് ഗവ. സൈബർ പാർക്കിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ബോധവത്കരണം ചെയർപേഴ്സൺ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്യുന്നു. കോഴിക്കോട് : തൊഴിലെടുക്കുന്ന സ്ത്രീകൾ രാത്രികാലങ്ങളിൽ അനുഭവിക്കുന്ന യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ വനിതാ കമ്മിഷന്റെ ഇടപെടൽ. സ്വകാര്യസ്ഥാപനങ്ങളിലും സൈബർ പാർക്കുകളിലും ജോലിചെയ്യുന്ന സ്ത്രീകൾ രാത്രി താമസ സ്ഥലത്തേക്ക് എത്തുന്നത് വലിയ പരാതിയും പ്രയാസങ്ങളുമായി ഉയർന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച് സർവേ നടത്തി സർക്കാരിന് സമർപ്പിച്ച് പരിഹാരം […]
നെല്ല് സംഭരണ ബോണസ്
തിരുവനന്തപുരം : നെല്ലിനുള്ള എം.എസ്.പി ബോണസ് നിറുത്താനുള്ള തീരുമാനത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമന് കത്തയച്ചു. നെല്ലിനുളള താങ്ങുവിലയ്ക്ക് പുറമേ പ്രഖ്യാപിക്കുന്ന ബോണസ് പുനഃപരിശോധിക്കണമെന്ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾക്ക് എക്സ്പെൻഡിച്ചർ സെക്രട്ടറി കത്തയച്ചിരുന്നു. ഇത് നെൽകർഷകരിൽ ആശങ്കയുണ്ടാക്കിയത് കണക്കിലെടുത്താണ് ബി.ജെ.പി അദ്ധ്യക്ഷന്റെ ഇടപെടൽ. മികച്ച ഉത്പാദനമുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ നെല്ലുത്പാദനം വർഷങ്ങളായി കുറഞ്ഞുവരികയാണ്. കേന്ദ്രത്തിന്റെ കരുതൽ […]
ജർമ്മനിയിൽ തൊഴിലും വിദ്യാഭ്യാസവും
തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള യുവജനങ്ങൾക്ക് ജർമ്മനിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് പദ്ധതിയുമായി തൊഴിൽ വകുപ്പ്.ജർമ്മൻ റിക്രൂട്ട്മെന്റ് ഏജൻസിയായ‘ഹാൻഡ്സ് ഓൺ’മായി സഹകരിച്ച് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്സ്) മാർച്ചിൽ ഇൻഡോ–ജർമ്മൻ ട്രേഡ് ഫെയർ സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്ലസ് ടു യോഗ്യതയുള്ളവരും ബി1,ബി3 ലെവൽ ജർമ്മൻ ഭാഷാ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മനിയിൽ പ്രതിമാസം 1,08,000 രൂപ സ്റ്റൈപ്പന്റോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനം ലഭിക്കും.ഇവർക്ക് ജർമ്മനിയിൽ […]
ഫാര്‍മസിസ്റ്റ് നിയമനം
പെരുമണ്ണ ക്ലാരി കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലിക- ദിവസവേതന അടിസ്ഥാനത്തില്‍ ഫര്‍മസിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 12ന് പെരുമണ്ണക്ലാരി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കും. യോഗ്യത- കേരള പി.എസ്.സി.അംഗീകരിച്ച ഡി.ഫാം /ബി.ഫാം. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍ – 0483-2694554.
വൈഗ കാർഷിക പ്രദർശന മേള
സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈഗ (VAIGA – Value Addition for Income Generation in Agriculture) കാർഷിക പ്രദർശന വിപണന മേള ഏഴാം പതിപ്പ് ഫെബ്രുവരി 11 മുതൽ 16 വരെ തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് മൈതാനത്ത് നടക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.11ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈഗ കാർഷിക മേള ഉദ്ഘാടനം ചെയ്യും കാർഷിക വികസന വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, എ.കെ […]
