കഴക്കൂട്ടത്ത് വൻ തീപിടുത്തം
തിരുവനന്തപുരം : കഴക്കൂട്ടത്ത് വലിയ തീപിടുത്തം. തീ പിടിച്ചത് കുറ്റിക്കാട്ടിൽ .സമീപത്ത് ഭരത് ഗ്യാസിന്റെ ഗോഡൗൺ ഉണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം .ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണമുണ്ട്. ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമം നടത്തുന്നു. കൂടുതൽ ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറും
തിരുവനന്തപുരം : വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന വീടുകളുടെ ആദ്യ ബാച്ച് ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരണത്തിൽ പ്രഖ്യാപനം നടത്തിയത്. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതായി മന്ത്രി ഓർമിപ്പിച്ചു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായാണ് പ്രധാനമന്ത്രി എത്തിയത്. മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് […]
വടക്കേവിള റോഡിൽ മാലിന്യ നിക്ഷേപം രൂക്ഷം
ബാലരാമപുരം : പള്ളിച്ചൽ പഞ്ചായത്തിലെ വടക്കേവിള വാർഡിൽ കൊടിനട-വടക്കേവിള റോഡിലെ മാലിന്യക്കൂനയ്ക്കെതിരെ നാട്ടുകാരുടെ പരാതിയേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വടക്കേവിള റോഡിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ പതിവായി സഞ്ചരിക്കുന്ന കൊടിനട- വടക്കേവിള റോഡിൽ ദുർഗന്ധം കാരണം നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യം കുന്നുകൂടുന്നതിനെതിരെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ വ്യാപക പരാതിയുയർന്നിരുന്നു. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് മാലിന്യം ഇവിടെ തള്ളുന്നത്. പ്രദേശത്ത് സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം കൊണ്ടിടുന്നവരെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സീനിയർ […]
ഒരേസമയം 4 അമ്മക്കപ്പലുകൾ
തിരുവനന്തപുരം : അടുത്തഘട്ട വികസനം പൂർത്തിയാവുന്നതോടെ വിഴിഞ്ഞത്ത് ഒരേസമയം നാലു കൂറ്റൻ അമ്മക്കപ്പലുകൾക്ക് (മദർഷിപ്പുകൾ) നങ്കൂരമിടാനാവും. നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർകപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കാണ് തുറമുഖത്ത് അടുക്കാനാവുക. നിലവിലെ 800മീറ്റർ ബർത്ത് 2000 മീറ്ററാവുകയും മൂന്ന് കിലോമീറ്റർ പുലിമുട്ട് നാലു കിലോമീറ്ററാക്കുകയും ചെയ്യുന്നതോടെ വിഴിഞ്ഞത്ത് നങ്കൂരമിടാൻ ഊഴം തേടി കൂറ്റൻകപ്പലുകൾ അറബിക്കടലിൽ കാത്തുകിടക്കും. കണ്ടെയ്നറുകൾ ഇറക്കാൻ 100ക്രെയിനുകളുണ്ടാവും. യാർഡിൽ ഒരുലക്ഷം കണ്ടെയ്നറുകൾ സൂക്ഷിക്കാനാവും. നിലവിലിത് 35,000ആണ്. രാജ്യത്തെ ഏറ്റവും വലിയ സ്ട്രെയിറ്റ് ബെർത്ത് തുറമുഖമായി […]
പോക്കുവരവിന് 2000 രൂപ കൈക്കൂലി
കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസറായ വിഷ്ണുവിനെയാണ് വിജിലൻസ് പിടികൂടിയത്. ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതായി നേരത്തേ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന റോഡരികിലെ പാര്‍ക്കിങും നിരോധിച്ചു. പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിലേക്ക് വരുന്ന ഇടറോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ പത്തുമുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയും ഗതാഗതം വഴി തിരിച്ചുവിടും. […]
തെരുവുനായ പ്രശ്‌നവും കുടിവെള്ള ക്ഷാമം
തിരുവനന്തപുരം : ബി ജെ പി ചരിത്രവിജയം നേടിയ കോർപ്പറേഷൻ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിൽ പരാതിക്കെട്ടഴിച്ച് കൗൺസിലർമാർ. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ പരാതികൾ നിരത്തി. തെരുവുനായ പ്രശ്‌നം,കുടിവെള്ള ക്ഷാമം,മാലിന്യക്കൂമ്പാരം എന്നിങ്ങനെ നീളുകയായിരുന്നു പരാതികൾ. ഇടതുപക്ഷ അംഗങ്ങൾക്കും പരാതികൾ ഏറെയായിരുന്നു. പരിഹാരമുണ്ടാകുമെന്ന് ഉറപ്പുനൽകിയും വിഷയങ്ങളിൽ ഇടപെടാൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് നിർദ്ദേശം നൽകിയും മേയർ വി.വി.രാജേഷ് എല്ലാവരെയും സമാധാനിപ്പിച്ചു. വാട്ടർ അതോറിട്ടിയുടെ പഴയ പൈപ്പ് ലൈൻ കാരണം നഗരത്തിൽ 50 ശതമാനം വെള്ളം പാഴാകുകയാണെന്നും പരിഹാരം വേണമെന്നും […]
കഴക്കൂട്ടം ഡ്രൈവിംഗ് ടെസ്റ്റ് പരിസരം കാട്
തിരുവനന്തപുരം : കഴക്കൂട്ടം RTO ഓഫീസ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് പരിസരമാകെ കാടു കയറിക്കിടക്കുന്നു. സമീപത്തുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലിരുന്നാണ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാർ രേഖകൾ പരിശോധിക്കുന്നത്. അതിരാവിലെ വന്ന് കാത്തു നിൽക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ല. ഡ്രൈവിംഗ് ടെസ്റ്റിനു വന്നയാൾക്ക് പാമ്പുകടിയേറ്റു എന്ന വാർത്ത വരുമ്പോൾ മാത്രമായിരിക്കും അധികൃതർ മേൽ നടപടിയുമായി വരികയെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
കേരളത്തിലെ മൂന്ന് പുതിയ ട്രെയിനുകളുടെ സമയക്രമം ആയി
ഈ ജില്ലകളിലെ യാത്രക്കാര്‍ക്ക് നേട്ടം. തിരുവനന്തപുരം : പുതിയതായി അനുവദിച്ച നഗര്‍കോവില്‍ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും, തിരുവനന്തപുരം നോര്‍ത്ത് ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സര്‍വീസ് നടത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.രണ്ട് ട്രെയിനുകളും കോട്ടയം വഴിയാക്കണമെന്ന് റെയില്‍വേ മന്ത്രിയുടെയും, ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതോടെ മദ്ധ്യകേരളത്തിലെ യാത്രക്കാര്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകളില്‍ കൂടുതല്‍ […]
