പോക്കുവരവിന് 2000 രൂപ കൈക്കൂലി

പോക്കുവരവിന് 2000 രൂപ കൈക്കൂലി

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. പൊൻകുന്നം ഇളങ്ങുളം വില്ലേജ് ഓഫീസറായ വിഷ്ണുവിനെയാണ് വിജിലൻസ് പിടികൂടിയത്.

ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതായി നേരത്തേ വിജിലൻസിന് പരാതി ലഭിച്ചിരുന്നു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top