തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന റോഡരികിലെ പാര്‍ക്കിങും നിരോധിച്ചു. പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിലേക്ക് വരുന്ന ഇടറോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ പത്തുമുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയും ഗതാഗതം വഴി തിരിച്ചുവിടും.

രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് , ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പള്ളിമുക്ക്, പാറ്റൂർ,ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വിജെടി മെയിൻ ഗേറ്റ്, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ്, ഓവർബ്രിജ്, മേലെപഴവങ്ങാടി, പവർഹൗസ് ജംക്‌ഷൻ, ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല. ശംഖുംമുഖം,ഡൊമസ്റ്റിക് എയർ പോർട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട്, അനന്തപുരി ഹോസ്പിറ്റൽ, ഈഞ്ചയ്ക്കൽ, മിത്രാനന്ദപുരം, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം പാർക്ക്, തകരപ്പറമ്പ് മേൽപ്പാലം , പവർഹൗസ് ജംക്‌ഷൻ വരെയും, ചാക്ക,അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴി തിരിച്ചു വിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നു ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറ പാലം കല്ല് മൂട് വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ഓൾസെയിൻസ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺപാലവട്ടം വഴിയും പോകണം. കഴക്കൂട്ടത്ത് നിന്ന് ചാക്ക വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ വെൺപാലവട്ടം, കുമാരപുരം, പട്ടം, കവടിയാർ വഴിയും പിഎംജിയിൽ നിന്ന് പാളയം വഴി പോകുന്ന വാഹനങ്ങൾ എൽഎംഎസ് പബ്ലിക് ലൈബ്രറി,പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ വഴുതയ്ക്കാട്, വിമൻസ് കോളജ്,തൈക്കാട് വഴിയും പോകണം.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top