Category: Kerala News

ശബരിമല സ്വർണ്ണകൊള്ള കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ

ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്ന സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.

കരോൾ സംഘത്തെ ആക്രമിച്ചു: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ബി ജെ പി – ആർ എസ് എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പുതുശ്ശേരി സുരഭിനഗർ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രതിയും മറ്റുരണ്ടുപേരും ചേർന്ന് ‘കരോൾ സംഘത്തെ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ച ഡ്രമ്മിൽ സിപിഎം എന്നെഴുതിയത് ചോദ്യം ചെയ്‌തായിരുന്നു ആക്രമണം. സംഘത്തിൻ്റെ ബാൻഡ് സെറ്റും […]

വി പ്രിയദർശിനി ജില്ലാ പ്രസിഡന്റ് ആകും

കല്ലമ്പലം ഡിവിഷനിൽ നിന്ന് വിജയിച്ച സിപിഎമ്മിന്റെ വി പ്രിയദർശിനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സി പി എം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. കഴിഞ്ഞതവണ മണമ്പൂർ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സി പി എം വർക്കല ഏരിയ കമ്മിറ്റിയംഗം,അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വർക്കല ഏരിയ സെക്രട്ടറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.സി പി എം വർക്കല ഏരിയാ […]

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് അല്ല

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലെന്നും ഏത് മതമാണെങ്കിലും മതവിദ്യാഭ്യാസം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല എം എൽ എ. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത ശതാബ്ദി സന്ദേശ യാത്രക്ക് ആലപ്പുഴ കടപ്പുറത്ത് നൽകിയ സ്വീകരണത്തിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യുവതയുടെ അടിത്തറ മതവിദ്യാഭ്യാസമാണ്. സമസ്തയുടെ മുന്നേറ്റം സമൂഹത്തിന് ഗുണകരമാകും. രാജ്യത്തെ മതേതരത്വത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാന മന്ത്രി നേതൃത്വം നൽകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. രാജ്യം ഏറ്റവും കൂടുതൽ ഭരിച്ചത് മുസ് ലിം രാജാക്കൻമാരാണ്. […]

വർഗീയ വിഷലിപ്തമായ ആഹ്വാനങ്ങളെ തള്ളിക്കളയണം

കേരളത്തിലെ ചില ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂ‌ളുകളിൽ ക്രിസ്‌മസ്‌ ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സ്കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ്. വിദ്യാർത്ഥികളിൽ മതേതര കാഴ്ചപ്പാടും പരസ്‌പര സൗഹൃദവും സഹവർത്തിത്വവും വളർത്താനാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നേരത്തെ ഓണാഘോഷത്തിന് എതിരെ പോലും ആർഎസ്എസ് രംഗത്തുവന്നിരുന്നു. ഓണം, ക്രിസ്മസ്, വിഷു, ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് കാത്തു നിൽക്കാതെ മടക്കം

സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ പഞ്ചായത്ത് അംഗം മരിച്ചു. കോട്ടയം മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് അംഗമായ കോൺഗ്രസിലെ പ്രസാദ് നാരായണനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുപ്പതു വർഷമായി തദ്ദേശ ജനപ്രതിനിധിയായിരുന്നു പ്രസാദ് . കോൺഗ്രസ് സ്ഥാനാർഥിയായാണ് പ്രസാദ് നാരായണൻ ജയിച്ചത്. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചു. 30 വർഷമായി പഞ്ചായത്തംഗമായിരുന്നു. നാളെയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ​ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോർപറേഷനുകളിൽ പകൽ 11.30നുമാണ് […]

ശ്രീനിവാസന് അന്ത്യാഞ്ജലി : സംസ്കാരം രാവിലെ

മലയാള സിനിമയുടെ പ്രിയപ്പെട്ട ശ്രീനിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ അദ്ദേഹത്തിന്റെ ഭൗതീക ശരീരം എറണാകുളം കണ്ടനാട്ടെ സ്വവസതിയിൽ എത്തിച്ചു. നാളെ രാവിലെ വരെ ഭൗതീക ശരീരം വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും. ശനിയാഴ്ച ശ്രീനിവാസന്റെ ഭൗതീക ശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നാടിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, […]

മണ്ണന്തലയിൽ പോലീസ് മർദ്ദനം

മണ്ണന്തല പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദ്ദനം നടന്നതായി പരാതി. CCTV ഓഫ് ചെയ്ത് തന്നെ മർദ്ദിച്ചുവെന്ന് ദസ്തക്കീർ എന്ന യുവാവിന്റെ പരാതി. നാലാഞ്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഇയാളുടെ ഭാര്യയുടെ പരാതിയിൽ വിളിച്ച് അന്വേഷിക്കുകയാണ് ചെയ്തതെന്ന് മണ്ണന്തല പോലീസ് പ്രതികരിച്ചു

പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക് പോയതായിരുന്നു കുമാരൻ ഇതിനിടയിലാണ് കടവയുടെ പിടിയിൽ അകപ്പെട്ടത്. വണ്ടിക്കടവ് ചെട്ടിമറ്റം ഭാഗത്ത് നിന്നാണ് കടുവ പിടിച്ചത്. പിന്നീട് പാറ ഇടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വരന്റെ വീട്ടിലെത്തി ബ്ലേഡ് മാഫിയക്കാരുടെ ഭീഷണി

വധുവിന്റെ വീട്ടുകാർ പണം നൽകാനുണ്ടെന്നു കാട്ടി വരന്റെ വീട്ടിലെത്തി ബ്ളേഡ് മാഫിയക്കാരുടെ ഭീഷണി. ഇതേത്തുടർന്ന് വരന്റെ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറി. വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചു. ഞെക്കാട് അമ്പിളിമുക്ക് സ്വദേശിനിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ചികിത്സ നൽകി. 17-ന് വൈകീട്ടോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ അമ്മ ചിലരിൽനിന്നു പണം കടം വാങ്ങിയിരുന്നു. എന്നാൽ, ഏറക്കുറെ മുതലും പലിശയും അടച്ചുതീർത്തെങ്കിലും പലിശക്കാർ ഇവരുടെ വീട്ടിലെത്തി പണം ചോദിച്ചിരുന്നു. പിന്നീട് പെൺകുട്ടിയുടെ അച്ഛൻ മരിച്ചതോടെ […]

Back To Top