Category: Kerala News

കോൺ ഗ്രസ് ജനതാ പാർട്ടി

മറ്റത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺ ഗ്രസിനെയും ബിജെപിയെയും പരിഹസിച്ച് പോസ്റ്റർ. ‘മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി’ എന്ന അടിക്കുറിപ്പോടെ താമരയും കൈപ്പത്തിയും ചേർന്നുള്ള ചിത്രവും ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. ഡിവൈഎഫ്ഐ മറ്റത്തൂർ മേഖലാ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.

കോണ്‍ഗ്രസ്-ബിജെപി സഖ്യം

കോട്ടയത്ത് കുമരകം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം. എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ ഭരണം നേടാനാകുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷയാണ് തകര്‍ന്നത്. സ്വതന്ത്ര അംഗത്തിന് യുഡിഎഫ്, ബിജെപി അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെ നറുക്കെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച പി എ ഗോപി പ്രസിഡന്റായി. യുഡിഎഫിന്റെ നാല് അംഗങ്ങളും, ബിജെപിയുടെ മൂന്ന് അംഗങ്ങളും ഏക സ്വതന്ത്രാംഗത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് പ്രസിഡന്റ് സ്ഥാനം ഗോപിക്ക് കൈവന്നത്. മുന്‍പ് സിപിഎം പ്രവര്‍ത്തകനായിരുന്ന ഗോപി 2005ല്‍ പഞ്ചായത്തില്‍ […]

മേയര്‍ തിരഞ്ഞെടുപ്പുകള്‍ ഇന്ന്

മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും, കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10.30നാണ് ചെയര്‍പേഴ്സണ്‍, മേയര്‍ തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. കോര്‍പറേഷനുകളില്‍ വരണാധികാരികളായി ജില്ലാ കലക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ […]

ASD വോട്ടർമാരുടെ പട്ടിക

2025-ലെ കേരള വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നതും എന്നാൽ 01.01.2026 ലെ കരട് പട്ടികയിൽ ഉൾപ്പെടാത്തതുമായ ASD വോട്ടർമാരുടെ പട്ടിക. 2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനുശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, അതായത് 23/12/2025 മുതൽ 22/01/2026 വരെയുള്ള കാലയളവിൽ, ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ ക്ലെയിമുകൾ സമർപ്പിക്കാം. BLO – BLA മീറ്റിംഗ് മിനിട്സ് ചുവടെ ഉള്ള ലിങ്കിൽ കിട്ടും. SIR 2026 – ASD LISTഒഴിവാക്കപ്പെട്ടവരുടെ v […]

ഫിനിഷിംഗ് റൗണ്ടിൽ ചേരിതിരിഞ്ഞ് ബിജെപി

കേന്ദ്ര ബിജെപിയും രാജീവ് ചന്ദ്രശേഖറും ശ്രീലേഖ മേയറാവട്ടെ എന്ന സ്റ്റാൻഡിൽ ഉറച്ചുനിൽക്കുമ്പോൾ ജില്ലാ ബി ജെ പിയും ചില സംസ്ഥാന നേതാക്കളും വി വി രാജേഷിനുവേണ്ടി വാദിക്കുന്നതാണ് മേയർ പ്രഖ്യാപനം വൈകുന്നതെന്ന് സൂചന. മിടുക്കിയായ ഐ പി എസുകാരി, പുതുമുഖം, ആദ്യ തവണ തന്നെ സാമാന്യം നല്ല മാർജിനിൽ ജയം എന്നിവയാണ് ശ്രീലേഖയെ പിന്തുണയ്ക്കുന്നതെങ്കിൽ കൗൺസിലിൽ പരിചയം, സാധാരണ ക്കാരായ പ്രവർത്തകരുടെ പിന്തുണ എന്നിവയാണ് വി വി രാജേഷിന് അനുകൂല ഘടകം. ഡെപ്യൂട്ടി മേയർ സ്ഥാനം വനിതാ […]

ക്രിസ്മസ് ആഘോഷങ്ങൾ

പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങളും കൂട്ടായ്മകളും സംഘ്പരിവാര്‍ തടയുന്നത് പതിവായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ കേരളത്തില്‍, പാലക്കാട് കരോള്‍ സംഘത്തെ തടഞ്ഞു. ക്രിസ്തുമസിന് കേക്കുമായി നമ്മുടെ വീടുകളില്‍ എത്തുന്നവരില്‍ ചിലര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നത്. ബൈബിള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് സംഘ്പരിവാര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. സംഘ്പരിവാറിന്റെ ജനാധിപത്യവിരുദ്ധ ചെയ്തികളെ രാജ്യവ്യാപകമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി യുവാവിനെ കോഴിക്കോട് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്. കല്ലുമ്മക്കായ പറിക്കാന്‍ പോയ യുവാവിനെയാണ് കടലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന വിദുല്‍ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദുലിനെ കാണാതാവുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ആണ് കടലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.വിക്കല്‍ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ […]

SIR ൽ ജനുവരി 22 വരെ പേര് ചേർക്കാം

നിലവില്‍ പ്രസിദ്ധീകരിച്ച എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രത്തല്‍ ഖേല്‍ക്കര്‍. ഇതിനായി ഫോം 6 പൂരിപ്പിച്ചു നല്‍കണം. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്നുമുതല്‍ ഒരു മാസത്തേക്കാണ് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കുക. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. വിദേശത്തുള്ളവര്‍ക്ക് പേരുവിവരങ്ങള്‍ ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും വൈബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. വിലാസം […]

റേഷൻ കട ലൈസൻസിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയർത്തി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ്സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു. സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

PVഅൻവർ ബേപ്പൂരിലേക്കോ

പി.വി അൻവറിനെ സ്വാഗതം ചെയ്ത് ബേപ്പൂരിൽ ഫ്ലക്സ്ബോർഡ്. പി.വി അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ്, യുഡിഎഫ് അസോസിയേറ്റ് അംഗമായതിന് പിന്നാലെയാണ് ഫ്ലക്സ്ബോർഡ് വച്ചത്. മന്ത്രി മുഹമ്മദ് റിയാസിൻ്റെ സിറ്റിങ് മണ്ഡലമാണ് ബേപ്പൂർ. ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് നേരത്തെ അൻവർ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെ പി.വി അൻവർ ബേപ്പൂരിൽ മത്സരിക്കും എന്ന അഭ്യൂഹം ശക്തമായി. പിണറായി വിജയനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് പി.വി അൻവർ മീഡിയവണിനോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ […]

Back To Top