ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് വികസനത്തിന്റെഭാഗമായിയെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻശിവശക്തിയിൽ ആകാശ് മുരളി (30 )ആണ് മരിച്ചത്. പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക്എടുത്ത കുഴിയിലാണ് വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ്ബുള്ളറ്റിൽ വരുന്ന സമയത്താണ് അപകടം നടന്നത്.
ശബരിമല തീർഥാടകരുടെ വാഹനം സ്കൂൾ ബസിലിടിച്ചു
കോട്ടയം : പാലാ – പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു. സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. സ്കൂൾ വിദ്യാർഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം. തീർഥാടകരുടെ വാഹനത്തിൽ ഇരുപതോളം പേരുണ്ടായിരുന്നുഎന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരത്തിൽ മൃതദേഹാവശിഷ്ടം
പാലക്കാട് : നഗരമധ്യത്തിലെ മാതാ കോവിൽപള്ളിക്ക് മുൻവശത്തുള്ള തുറസ്സായ സ്ഥലത്തെ മാലിന്യക്കൂമ്പാരത്തിന് സമീപം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വ്യാഴാഴ്ചയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിത്തിയത് നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടിയും മറ്റ് ശരീരഭാഗങ്ങളും ആദ്യം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികൾ പോലീസിനെ അറിയിച്ചു. തലമുടി അടക്കമുള്ള ശരീരഭാഗങ്ങൾ പൂർണമായി അഴുകാത്ത നിലയിലായിരുന്നു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള, ഫൊറൻസിക് […]
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതാത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതാത് ജില്ലകളിൽ പൊതു […]
കടല്‍ഭിത്തിയുടെ കല്ലില്‍ തല കുടുങ്ങിയ നിലയില്‍ മൃതദേഹം
കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കടല്‍ ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മുഖദാര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആസിഫാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ഓട്ടോ റിക്ഷയുമായി ആസിഫ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. രാവിലെയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബീച്ചിന് സമീപം ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ബീച്ചില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം […]
രാഹുൽമാങ്കൂട്ടത്തിൽ MLA യ്ക്ക് മുൻകൂർ ജാമ്യമില്ല
തിരുവനന്തപുരം : അടച്ചിട്ട മുറിയിലെ കോടതി നടപടികൾക്കൊടുവിൽ വിധിയെത്തി. രാഹുൽ മാങ്കൂട്ടത്തിൽ MLA യ്ക്ക് മുൻകൂർ ജാമ്യം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നസീറ നിഷേധിച്ചു. ഇതോടെ ഏത് സമയത്തും അറസ്റ്റ് തീർച്ചയായി. മാങ്കൂട്ടത്തിൽ കീഴടങ്ങുമെന്നും പറയപ്പെടുന്നു. വിധി വന്നയുടനെ തന്നെ കോൺഗ്രസിൽ നിന്ന് തന്നെ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സന്തോഷ് രാജശേഖരൻ വില്ലേജ്ന്യൂസ്.
സെപ്റ്റിക്ക് ടാങ്കിൽ ഗ്യാസ് രൂപപ്പെട്ടു
തീപ്പൊരി വീണതോടെ പൊട്ടിത്തെറി… ആറ്റുകാൽ ക്ഷേത്ര പരിസരത്തെ അപകടത്തിൽ രണ്ട് പേർക്ക്. തിരുവനന്തപുരം :ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപമുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്ക്. അറ്റകുറ്റപ്പണികളുടെ ഭാഗമായെത്തിയ ജോലിക്കാർക്കാണ് പരിക്കേറ്റത്. 25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെൽഡിങ് ജോലികളായിരുന്നു നടന്നുവന്നത്. വെൽഡിങ്ങിനെത്തിയ രണ്ടുപേർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് നിസാര പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ശുചിമുറി ബ്ലോക്കിന്‍റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്. […]
നെയ്യാറ്റിൻകരയിലെ മാലിന്യ പ്രശ്നം
നെയ്യാറ്റിൻകര : വാർഷിക ബഡ്ജറ്റിൽ മാലിന്യ സംസ്കരണത്തിനായി കോടികൾ മാറ്റി വയ്ക്കുമ്പോഴും, വാർഡുകളിൽ കുന്നുകൂടുന്ന മാലിന്യം നെയ്യാറ്റിൻകര നഗരസഭയ്ക്ക് കീറാമുട്ടിയാകുന്നു. നെയ്യാറ്റിൻകര സിവിൽ മിനി സ്റ്റേഷനിലെത്തുന്നവർക്ക് വിശ്രമിക്കാനായി നഗരസഭ പണികഴിപ്പിച്ച വഴിയിടം കെട്ടിടത്തിന് സമീപമുള്ള സ്ഥലമാണ് ഇപ്പോൾ നഗരസഭ മാലിന്യം തള്ളാൻ കണ്ടെത്തിയ സേഫ് കോർണർ. നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെട്ടിടത്തിനും ഇടയ്ക്കുള്ള സ്ഥലമാണ്.സ്കൂൾ അധികൃതർ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. മാത്രമല്ല 48ലേറെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന […]
മാറനല്ലൂർ പോലീസ് സ്റ്റേഷന്റെ ദുരവസ്ഥ
മലയിൻകീഴ് : മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത്, ക്രമസമാധാനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ബാധിക്കുന്നു. മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തും സ്റ്റേഷൻ അതിർത്തി പ്രദേശത്തുമായി നാല് മാസത്തിനിടെ 75 ലക്ഷം രൂപയുടെ മോഷണം ഉണ്ടായതായി കണക്കുകൾ. മോഷണം തടയുന്നതിനും മോഷ്ടാക്കളെ കണ്ടെത്തുന്നതിനുമായി ആറ് പേരടങ്ങുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല. മോഷണം അപകടം ഉൾപ്പെടെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിക്കേണ്ട സ്ഥിതിയാണ്. തുടരെയുളള മോഷണങ്ങളിൽ നാട്ടുകാർ ഭീതിയിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ വീട് പൂട്ടി പുറത്തേക്ക് […]
ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരെ കെ മുരളീധരൻ രംഗത്ത്. പുകഞ്ഞകൊള്ളി പുറത്തേക്ക് എന്ന് സൂചന നൽകുന്നത് വഴി രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തീരുമാനം ഉടൻ എന്ന കെ മുരളീധരൻ കൂട്ടിച്ചേർത്തു.
