ബ​സ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു

ബ​സ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു

മുംബെെ : മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർമ​രി​ച്ചു. ബ​സ് പി​ന്നി​ലോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഭാ​ണ്ഡൂ​പി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് വ​ലി​യ പൊ​ലീ​സ് സം​ഘ​മെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു.

ബൃ​ഹ​ൻ​മും​ബൈ ഇ​ല​ക്ട്രി​ക് സ​പ്ലൈ ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ടി​ൻറെ (ബെ​സ്റ്റ്) ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top