വിവാദം വിടാതെ ആർ ശ്രീലേഖ

വിവാദം വിടാതെ ആർ ശ്രീലേഖ

തിരുവനന്തപുരം : വി കെ പ്രശാന്ത് എം.എൽ.എയുമായുള്ള ഓഫീസ് തർക്കം അവസാനിച്ചെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞെങ്കിലും വിവാദം വിടാതെ കൗൺസിലർ ആർ ശ്രീലേഖ. വിവാദമായ കെട്ടിടത്തിൽ ഇന്നലെ ഓഫീസ് തുറന്ന ശ്രീലേഖ അത് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

താൻ ഉയർത്തിയ വിവാദങ്ങളുടെ തുടർച്ചയെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളോടെയാണ്. ഭാരതാംബയുടെ ചിത്രം കസേരയിൽ വച്ച് വിളക്ക് തെളിച്ചാണ് ഓഫീസ് തുറന്നത്. പിന്നാലെ ജനപ്രതിനിധി എന്ന തന്റെ പുതിയ ദൗത്യം തുടങ്ങിയ സന്തോഷം ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top