Category: Local News

വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

കാ​​​സ​​​ർ​​​ഗോ​​​ഡ് : അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​യ്ക്ക് സ​​​മ​​​യം തെ​​​റ്റി​​​യെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഒ​​​മ്പ​​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി ജീ​​​വ​​​നൊ​​​ടു​​​ക്കി. ബെ​​​ള്ളൂ​​​ർ ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ജ്വ​​​ൽ (14) ആ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​മ്മ​​​വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​ജ്വ​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 11 ഓ​​​ടെ​​​യാ​​​ണ് സ്കൂ​​​ളി​​​ലെ​​​ത്തി​​​യ​​​ത്. സ​​​മ​​​യം വൈ​​​കി​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും പ്ര​​​ജ്വ​​​ലി​​​നെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​യി സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. തി​​​രി​​​ച്ച് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് കു​​​ട്ടി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. നെ​​​ട്ട​​​ണി​​​ഗെ കു​​​ഞ്ച​​​ത്തൊ​​​ട്ടി​​​യി​​​ലെ ജ​​​യ​​​ക​​​റി​​​ന്‍റെ​​​യും അ​​​നി​​​ത​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​രി പ്ര​​​യാ​​​ഗ.

ഇന്ത്യയിൽ ആദ്യമായി പണിയര്‍ വിഭാഗത്തില്‍നിന്നും ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ്

എടവണ്ണ ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി അനുശ്രീ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടതോടെ രചിക്കപ്പെടുന്നത് ഒരു പുതിയ ചരിത്രമാണ്. മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റാകുന്ന ആദ്യ ആദിവാസി വനിതയാണ് അനുശ്രീ. എന്നാല്‍, അതിനുമപ്പുറം മറ്റൊരു വിശേഷണം കൂടി അനുശ്രീ സുരേഷിനെ കാത്തിരിപ്പുണ്ടായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് പണിയർ വിഭാഗത്തില്‍നിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡന്റാകുന്നത്. പണിയർ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി. മനോഹരനെ പരാജയപ്പെടുത്തിയാണ് അനുശ്രീ ഗ്രാമപഞ്ചായത്തംഗമായത്. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍, ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവി […]

കൊടിതൂക്കിമലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു

നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടന കാലമെത്തിയിട്ടും അരുവിപ്പുറം കൊടിതൂക്കിമലയിലേക്കുള്ള റോഡ് ഇന്നും പഴയ കാനനപാതയായി നിലനിൽക്കുന്നു. ശിവഗിരി തീർത്ഥാടകരായി എത്തുന്ന സഞ്ചാരികൾ അരുവിപ്പുറത്ത് എത്തുക പതിവാണ്. എന്നാൽ ഗുരു സ്ഥാപിച്ച ശിവക്ഷേത്രം തൊഴുത് മടങ്ങാനേ ഇപ്പോൾ കഴിയുന്നുള്ളൂ. ഗുരുദേവൻ തപോധനനായ അരുവിപ്പുറം കൊടിതൂക്കി മലയിലേക്ക് കയറണമെങ്കിൽ നന്നേ പ്രയാസപ്പെടും. കൊടിതൂക്കി മലയിലേക്ക് മുൻപ് നിർമ്മിച്ച റോഡ് മെറ്റലിളകി പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുഷ്കരമായ അവസ്ഥയിലാണ്. അരുവിപ്പുറം പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നിലവിലുണ്ടെങ്കിലും ഇവിടെ നടത്തിയിട്ടുള്ള വികസന […]

ക്ലാസ്മുറിയിൽ മദ്യപാനം

തി​രു​നെ​ൽ​വേ​ലി : ക്ലാ​സ്മു​റി​യി​ൽ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച​തി​ന് തി​രു​നെ​ൽ​വേ​ലി​യി​ലെ പാ​ള​യം​കോ​ട്ട​യി​ലു​ള്ള സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ആ​റ് വി​ദ്യാ​ർ​ഥി​നി​ക​ളെ സ്കൂ​ൾ അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​ക​ൾ നി​ല​ത്തി​രു​ന്ന് പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മ​ദ്യം എ​ങ്ങ​നെ ല​ഭി​ച്ചു, ആ​രാ​ണ് അ​ത് ന​ൽ​കി​യ​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും. വി​ദ്യാ​ർ​ഥി​നി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ൽ നി​ന്ന് ഇ​വ​രെ […]

ഇരു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

ചേ​ര്‍ത്ത​ല : കളിക്കുന്നതിനിടെ ദേ​ഹ​ത്ത് ഇ​രു​മ്പു​ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ് അഞ്ചുവയസുകാരൻ മരിച്ചു. അ​ർ​ത്തു​ങ്ക​ൽ പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ മ​ക​ന്‍ ആര്യന്‍ (5) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സംഭവം. കൂട്ടുകാ​രോ​ടൊ​പ്പം അ​യ​ല്‍വീ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടം നടന്നത്. ട്രാക്കി​ലൂ​ടെ ത​ള്ളി മാ​റ്റാ​വു​ന്ന ഇ​രു​മ്പു​ ഗേ​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യില്‍ തെ​ന്നി മാ​റി​യ ഗേ​റ്റ് ആ​ര്യ​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീഴുകയായിരുന്നു. ഗേ​റ്റി​ന​ടി​യി​ൽ അ​ക​പ്പെ​ട്ടു​പോ​യ ആ​ര്യ​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പുറ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അവിടെ​നി​ന്ന് ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും കുട്ടിയുടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. […]

ഡിസംബർ 31നകം ഇക്കാര്യം ചെയ്തില്ലെങ്കിൽ

നിങ്ങളുടെ ആധാറും പാൻ കാർഡും നിർജ്ജീവമാകും; അപ്ഡേഷൻ നടത്തിയോ എന്നറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം. തിരുവനന്തപുരം : 2026 ജനുവരി മുതൽ ആധാർ നിയമങ്ങളിൽ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. ആധാർ കാർഡും പാൻ കാർഡും ഏറ്റവും അത്യാവശ്യ രേഖകളായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ പുതിയ മാറ്റങ്ങൾ അറിയാതെ പോകരുത്.സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, മറ്റ് തട്ടിപ്പുകൾ എന്നിവയെ ചെറുക്കുന്നതിന്, ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്. […]

വർക്കല ശിവഗിരി തീർഥാടന കാലത്തിന് ഇന്ന് തുടക്കമായി

വർക്കല : “അറിവിൻ്റെ തീർഥാടനം’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ തീർഥാടനം രാവിലെ 10ന് ഗുരുപൂജാ ഹാളിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. തീർഥാടന കാലത്തിനു തുടക്കം കുറിച്ച് രാവിലെ 5ന് ഗുരുവിൻ്റെ മഹാസമാധിയിൽ അവതാര മുഹൂർത്ത പ്രാർഥന നടന്നു. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ശിവഗിരി മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ […]

കൂട്ടിയും കിഴിച്ചും മുന്നണികൾ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കാൻ എൽ ഡി എഫ് ഒരുങ്ങുമ്പോൾ, വാർഡുതലത്തിൽ വിജയം വിലയിരുത്തി യു ഡി എഫ്. തിരുവനന്തപുരം നഗരസഭ നേടിയതിനോടൊപ്പം സംസ്ഥാനതലത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കാനായത് മാതൃകയാക്കാൻ എൻ ഡി എ. നിരവധി തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടെങ്കിലും അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരവും സ്വർണ്ണക്കൊള്ളക്കേസും വോട്ടായി മാറിയെങ്കിലും ചിട്ടയായ പ്രവർത്തനമാണ് വിജയം നൽകിയതെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. മൂന്നാം ടേം പ്രതീക്ഷിക്കുന്ന സർക്കാരിന് […]

കൊല്ലം പാരിപ്പള്ളിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പ് മുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ ലൈന (43),ഇളയമകൻ പ്രണവ് (19) എന്നിവരെയാണ് 13ന് വൈകിട്ട് 6ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈനയും പ്രണവുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 10.30 വരെ ഫോണെടുത്തിരുന്നതായി ബന്ധുകൾ പറഞ്ഞു. പിന്നീട് വിളിച്ചിട്ട് മറുപടിയില്ല. തുടർന്ന് ലൈനയുടെ ബന്ധുകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റും വീടിന്റെ മുറികളും പൂട്ടിയ നിലയിലായതിനാൽ കതക് ചവിട്ടിത്തുറക്കുകയായിരുന്നു. ലൈനയെ […]

കെഎസ്ആർടിസി ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം

തിരുവനന്തപുരത്തുനിന്നും തൊട്ടിൽപാലത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം. സിനിമ നിർത്തിവയ്ക്കാൻ കണ്ടക്ടറോട് വനിതാ യാത്രക്കാരി ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ കണ്ടക്ടർ അതിനെ തയ്യാറായില്ല, തുടർന്ന് കേശവദാസപുരത്തുനിന്നും കയറിയ യാത്രക്കാരി താൻ ഈ ബസ്സിൽ യാത്രയ്ക്ക് തയ്യാറല്ല അതിനാൽ വട്ടപ്പാറ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു, തുടർന്ന് ബസ്സിലെ വനിതാ യാത്രക്കാർ ആവശ്യപ്പെട്ട പ്രകാരം തർക്കം ആവുകയും സിനിമ നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു.

Back To Top