ശാരദയ്ക്ക് ജെ സി ഡാനിയേൽ പുരസ്കാരം
തിരുവനന്തപുരം : പ്രമുഖ നടി ശാരദയ്ക്ക് ജെ.സി ഡാനിയൽ അവാർഡ്.സംസ്ഥാനത്തെ സിനിമാ മേഖലയിലെ ഏറ്റവും പരമോന്നത ബഹുമതിയാണ് ജെ സി ഡാനിയേൽ അവാർഡ്. ഈ മാസം 25ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ് ശാരദയ്ക്ക് നൽകും. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
14 കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ
മലപ്പുറം : തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പിടിയിലായ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. […]
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം
നാലാം പതിപ്പ് (KLIBF 4) മാധ്യമ അവാർഡ് ii. അവാർഡ് നിർണ്ണയിക്കുന്നതിനായി 15/12/2025 മുതൽ 15/01/2026 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും വാർത്തകളും വീഡിയോകളും പരിഗണിക്കുന്നതാണ്. iii എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 29/01/2026 വൈകുന്നേരം 04:00 മണി ആയിരിക്കുന്നതാണ്. iv. ഓരോ ഇനത്തിലും കുറഞ്ഞത് മൂന്ന്(3) അപേക്ഷകരില്ലെങ്കിൽ പ്രസ്തുത ഇനത്തിന് അവാർഡ് നൽകുന്നതല്ല. V. ദൃശ്യ-ശ്രവ്യ-ഓൺലൈൻ, വീഡിയോഗ്രാഫർ വിഭാഗത്തിലെ എൻട്രികൾ (വീഡിയോ, ഓഡിയോ, റിപ്പോർട്ടുകൾ, ഓൺലൈൻ വിഭാഗത്തിലെ എൻട്രികൾ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ് പേജിന്റെ ലിങ്ക് എന്നിവ) […]
ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം
തിരുനാവായ : കേരളത്തിന്റെ കുംഭമേളയായി അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വെള്ളിയാഴ്ച ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. മേളയുടെ ഔപചാരിക ഉദ്ഘാടനം 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളോടെയാണ് മഹാമാഘത്തിന് ആത്മീയ തുടക്കം കുറിക്കുന്നത്. കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ, തങ്ങളുടെ അനുഷ്ഠാനങ്ങൾക്കനുസരിച്ച് തിരുനാവായയിൽ ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും […]
കഞ്ചാവ് ബീച്ചിൽ ഉണക്കാനിട്ടു
കോഴിക്കോട് : കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി. യുവാവ് പിടിയിൽ. ബീച്ചിൽ ഉണക്കാനിട്ട കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.
മാരാമൺ കൺവെൻഷനെതിരായ വിദ്വേഷ പരാമർശം
പത്തനംതിട്ട : മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. വിദ്വേഷ പരാമർശം നടത്തിയ ശശികലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറിയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പമ്പ ഒരു നദിയല്ലേ?, കല്ലിട്ടുകെട്ടി തിരിച്ചാണ് വേദി ഉണ്ടാക്കുന്നത്. അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു131ാമത് മാരമൺ മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടുള്ള ശശികലയുടെ […]
എഫ്‌ഐആർ ലഭ്യമാക്കാതെ പൊലീസ്
ഉത്തർപ്രദേശ് : യൂപിയിൽ മതപരിവർത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്റർ ജയിലിൽ. തിരുവനന്തപുരംസ്വദേശി ആൽബിനെയാണ് കാൺപൂർ ദെഹാത് ജയിലിലേക്ക് മാറ്റിയത്. കാൺപൂരിനടുത്ത് ഘാട്ടംപൂരിൽനിന്നാണ് ബജ്രംഗദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് ആൽബിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്. ഭാര്യയെ വിട്ടയച്ചെങ്കിലും ആൽബിനെതിരെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മതപരിവർത്തനംനടത്തുന്നു, വിദേശത്തുനിന്ന് ലഭിച്ച ഫണ്ട് ഉപയോഗിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലുള്ളത്. എഫ്‌ഐആർ അടക്കം ലഭിക്കാത്തതിനാൽ ജാമ്യത്തിന് ശ്രമിക്കാൻ കഴിഞ്ഞില്ല എന്നും സഹപ്രവർത്തകർആരോപിച്ചു. സമാന രീതിയിൽ രണ്ടാഴ്ച മുൻപ് മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് സിഎസ്ഐ […]
എം പിമാർ മത്സരിക്കുന്നതിൽ തെറ്റില്ല
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് എംപിമാരെ മത്സരിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ജയസാധ്യത മാത്രമാകണം മാനദണ്ഡമെന്നും എം.കെ. രാഘവൻ എംപി. നിന്നാൽ ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ എംപിമാരെ മത്സരിപ്പിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശശി തരൂരിനെ മുൻനിരയിൽ നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് യുഡിഎഫിന് ഗുണംചെയ്യുമെന്നും അദ്ദേഹം കോഴിക്കോട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തരൂരിന് തരൂരിന്റേതായിട്ടുള്ള ഒരു ഇടം കേരളത്തിലുണ്ട്. അയാളെ ഇഷ്ടപ്പെടുന്ന ഒരുപാട് യുവാക്കളുണ്ട്. അതൊക്കെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് തന്റെ […]
ഇന്ത്യന്‍ സിനിമ കാത്തിരുന്ന ആ കൂട്ടുക്കെട്ട്
ഇന്ത്യന്‍ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും ബി വി വര്‍ക്‌സും സംയുക്തമായാണ് ഈ വമ്പന്‍ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. AA23 എന്ന് ത്താക്ലാകമായി പേരിട്ടുകൊണ്ട് പുറത്തുവരുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ തന്നെ കിടുവാണ്. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അര്‍ജുന്റെ സ്‌റ്റൈലിഷ് […]
കയറ്റുമതി രംഗത്ത് കേരളത്തിൻ്റെ വൻ കുതിപ്പ്
തിരുവനന്തപുരം : കയറ്റുമതി രംഗത്ത് കേരളം ശക്തമായ മുന്നേറ്റം നേടിയതായി വ്യവസായ മന്ത്രി പി രാജീവ് . കയറ്റുമതി കേരളത്തിന്റെ ശക്തമായ മുന്നേറ്റ മേഖലയായി മാറുന്നതിന്റെ വ്യക്തമായ തെളിവായി നീതി ആയോഗ് പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടിക. കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപ് 19-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇത്തവണ 11-ാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കയറ്റുമതിയിലെ വൈവിധ്യവൽക്കരണം, മാനവ വിഭവ ശേഷി, എംഎസ്എംഇ (MSME) ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, നയപരമായ പിന്തുണ എന്നിവ ഉൾപ്പെടെയുള്ള […]
