വർക്കല ശിവഗിരി തീർഥാടന കാലത്തിന് ഇന്ന് തുടക്കമായി
വർക്കല : “അറിവിൻ്റെ തീർഥാടനം’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ തീർഥാടനം രാവിലെ 10ന് ഗുരുപൂജാ ഹാളിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. തീർഥാടന കാലത്തിനു തുടക്കം കുറിച്ച് രാവിലെ 5ന് ഗുരുവിൻ്റെ മഹാസമാധിയിൽ അവതാര മുഹൂർത്ത പ്രാർഥന നടന്നു. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ശിവഗിരി മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ […]
കൂട്ടിയും കിഴിച്ചും മുന്നണികൾ
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കാൻ എൽ ഡി എഫ് ഒരുങ്ങുമ്പോൾ, വാർഡുതലത്തിൽ വിജയം വിലയിരുത്തി യു ഡി എഫ്. തിരുവനന്തപുരം നഗരസഭ നേടിയതിനോടൊപ്പം സംസ്ഥാനതലത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കാനായത് മാതൃകയാക്കാൻ എൻ ഡി എ. നിരവധി തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടെങ്കിലും അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരവും സ്വർണ്ണക്കൊള്ളക്കേസും വോട്ടായി മാറിയെങ്കിലും ചിട്ടയായ പ്രവർത്തനമാണ് വിജയം നൽകിയതെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. മൂന്നാം ടേം പ്രതീക്ഷിക്കുന്ന സർക്കാരിന് […]
കൊല്ലം പാരിപ്പള്ളിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പ് മുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ ലൈന (43),ഇളയമകൻ പ്രണവ് (19) എന്നിവരെയാണ് 13ന് വൈകിട്ട് 6ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈനയും പ്രണവുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 10.30 വരെ ഫോണെടുത്തിരുന്നതായി ബന്ധുകൾ പറഞ്ഞു. പിന്നീട് വിളിച്ചിട്ട് മറുപടിയില്ല. തുടർന്ന് ലൈനയുടെ ബന്ധുകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റും വീടിന്റെ മുറികളും പൂട്ടിയ നിലയിലായതിനാൽ കതക് ചവിട്ടിത്തുറക്കുകയായിരുന്നു. ലൈനയെ […]
കെഎസ്ആർടിസി ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം
തിരുവനന്തപുരത്തുനിന്നും തൊട്ടിൽപാലത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം. സിനിമ നിർത്തിവയ്ക്കാൻ കണ്ടക്ടറോട് വനിതാ യാത്രക്കാരി ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ കണ്ടക്ടർ അതിനെ തയ്യാറായില്ല, തുടർന്ന് കേശവദാസപുരത്തുനിന്നും കയറിയ യാത്രക്കാരി താൻ ഈ ബസ്സിൽ യാത്രയ്ക്ക് തയ്യാറല്ല അതിനാൽ വട്ടപ്പാറ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു, തുടർന്ന് ബസ്സിലെ വനിതാ യാത്രക്കാർ ആവശ്യപ്പെട്ട പ്രകാരം തർക്കം ആവുകയും സിനിമ നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു.
നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം: മൂന്നു പേർക്ക് പരുക്ക്.
നെടുമങ്ങാട് -അഴീക്കോട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. രണ്ട് സ്ത്രീകൾ ഉൾപെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ഹോട്ടലിലെ തൊഴിലാളികളായ രാജി, സിമി, ചായ കുടിക്കാൻ എത്തിയ നവാസ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. ഗ്യാസ് ലീക്ക് ആയതാണ് അപകടം സംഭവിക്കാനുള്ള കാരണമെന്നാണ് നിഗമനം. രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്.
പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു
പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കോഴിക്കോട് ചക്കു കടവ് ചുള്ളിക്കാട് സ്വദേശി ഷൗക്കത്തിൻ്റെ മകൻ ഷാമിൽ എംപിയാണ് (16) ആണ് മരിച്ചത്. പരപ്പിൽ MMVHS പത്താം ക്ലാസ്സ് വിദ്യാർഥിയാണ് ശാമിൽ. മയ്യത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്. ഷംന. സഹോദരങ്ങൾ. ഷിബിൽ. ഷെജിൽ.
ശാസ്ത്രജ്ഞയാകാൻ കൊതിച്ച മിടുക്കി പെൺകുട്ടി എങ്ങനെ സോഷ്യൽ മീഡിയയുടെ പരിഹാസപാത്രമായി
പന്തളം NSS കോളേജിന്റെ വരാന്തകളിലൂടെ പുസ്തകങ്ങളും മാറോടു ചേർത്ത് നടന്നൊരു നാട്ടിൻപുറത്തുകാരി സുന്ദരി പെൺകുട്ടിയുണ്ടായിരുന്നു; പേര് ദിവ്യ രാജൻ. BA പൊളിറ്റിക്സ് ബിരുദധാരിയായ, കണ്ണുനിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കികുട്ടി. ശാസ്ത്രജ്ഞയാകണമെന്നും സിനിമയിൽ അഭിനയിക്കണമെന്നും ചിത്രകാരിയാകണമെന്നുമൊക്കെ കൊതിച്ച ആ പെൺകുട്ടിക്ക് പക്ഷെ ജീവിതം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. വിശപ്പിന്റെ വിളിക്ക് മുന്നിൽ സർട്ടിഫിക്കറ്റുകൾക്ക് എന്ത് വിലയാണുള്ളത്? ജീവിക്കാൻ വേണ്ടി, കുടുംബം പട്ടിണിയിലാവാതിരിക്കാൻ ആ ബിരുദധാരി ചെയ്യാത്ത ജോലികളില്ല. കൊയ്ത്തുപാടത്തെ ചെളിയിലും വെയിലിലും ആ സ്വപ്നങ്ങൾ കരിഞ്ഞുപോയി. വക്കീൽ ഗുമസ്തയായും, തയ്യൽക്കാരിയായും, […]
നടിയെ ആക്രമിച്ച കേസിൽ വിധി
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു. വിധി 3 മണിയ്ക്ക്. കൊച്ചി : നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു. 3 മണിക്ക് വിധി പ്രസ്താവിക്കും.പ്രതികളിൽ പലരും ശിക്ഷാ ഇളവ് യാചിച്ചു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയിൽ പറഞ്ഞു.ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നും പ്രതി മാർട്ടിൻ […]
പോസ്റ്റൽ ബാലറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം
തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് സമ്മതിദായകരായ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമേ ഉള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കമ്മീഷൻ അറിയിച്ചു. കോവിഡ് സമയത്ത് നടന്ന 2020 ലെ പൊതുതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമേ പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമായിരുന്നുള്ളൂ. കോവിഡ് രോഗികൾക്കും ക്വാറന്റൈയിനിലുള്ളവർക്കും മാത്രം അന്ന് സ്പെഷൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിരുന്നു. എപിഡെമിക് ഡിസീസ് ആക്ടിന്റെ പരിധിയിലുള്ളവർക്കായാണ് സ്പെഷൽ […]
വോട്ട് എണ്ണുന്നത് ഇങ്ങനെ
(വില്ലേജ് ന്യൂസ് ബ്യൂറോ തിരുവനന്തപുരം, കൊച്ചി) സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ∙ ബ്ലോക്കുതല കേന്ദ്രങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതതു സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പരിധിയിലെ ഗ്രാമപ്പഞ്ചായത്ത് വരണാധികാരികൾക്കു പ്രത്യേകം ഹാളുകളും. ∙ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ അതതു വരണാധികാരികളുടെ മേശകളിൽ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ എണ്ണാനുള്ള കേന്ദ്രങ്ങൾ കലക്ടറേറ്റുകളിൽ. തപാൽ ബാലറ്റ് […]
