വി വി രാജേഷ് മേയറാകും
തിരുവനന്തപുരം : സസ്പെൻസ് പൊളിച്ചു കൊണ്ട് പുതിയ കോർപ്പറേഷൻ മേയറായി വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചു. കരിമംവാർഡ് കൗൺസിലർ ആശാനാഥ് ആയിരിക്കും ഡെപ്യൂട്ടി മേയർ.
വ്യാജ ഇന്ത്യൻ പാസ്പോർട്ട് കോൺസ്റ്റബിൾ അറസ്റ്റിൽ
ബംഗ്ലദേശ് പൗരന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. വിറ്റ്ല പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപ്, വിറ്റ്ലയിൽ താമസമാക്കിയ ബംഗ്ലദേശ് പൗരൻ ശക്തി ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ സ്റ്റേഷനിലെ കോൺസ്റ്റബിൾ സാബു മിർസിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ വർഷമാദ്യം ശക്തി ദാസ് പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ മേൽവിലാസത്തിലെ പ്രശ്നങ്ങൾ കാരണം വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന സാബു മിർസി നടപടികൾ നിർത്തിവച്ചിരുന്നു. ശക്തി ദാസ് ജൂണിൽ വീണ്ടും അപേക്ഷ നൽകി. സാബു മിർസിയുടെ പേരിൽ […]
യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു
ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. എട്ട് മാസം ഗര്‍ഭിണിയായ യുവതിയോടാണ് പങ്കാളിയുടെ ക്രൂരത. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ പങ്കാളിയായ പെരുവല്ലി സ്വദേശി ഷാഹിദ് റഹ്മാന് മയക്കുമരുന്നിന് അടിമയെന്നാണ് വിവരം. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. ഒരു വര്‍ഷമായി യുവതിയും […]
മേയർ പ്രഖ്യാപനം നാളെ
തൃശ്ശൂർ കോർപ്പറേഷൻ മേയർ നാളെ. പ്രഖ്യാപനം നടത്താൻ ഡിസിസി. ഡോ: നിജി ജസ്റ്റിൻ, ലാലി ജെയിംസ്, അഡ്വ: സുബി ബാബു എന്നിവർ പരിഗണനയിൽ. ടേം വ്യവസ്ഥ നടപ്പാക്കാൻ നേരത്തെ ധാരണയായിരുന്നു. ആദ്യ ടേമിൽ ഡോ: നിജി ജസ്റ്റിൻ മേയർ ആയേക്കും.
ജില്ലാ പഞ്ചായത്ത് ഭാരവാഹി സ്ഥാനാർത്ഥികൾ
തിരുവനന്തപുരം : ജില്ലാ പഞ്ചായത്ത് – ആഗ്നസ് റാണിയും സജിത് മുട്ടപ്പലവും സ്ഥാനാര്‍ത്ഥികള്‍27-ാം തീയതി നടക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആഗ്നസ് റാണിയും (വെങ്ങാനൂര്‍ ഡിവിഷന്) വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് സജിത് മുട്ടപ്പലവും (കിഴുവിലം ഡിവിഷന്) കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി സുധീര്‍ഷാ പാലോട്, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ദീപ അനില്‍ […]
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും പക്ഷിപ്പനി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകളും കോഴികളും കൂട്ടമായി ചത്തു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് നാല് വാർഡുകളിലും രോഗബാധയുണ്ട്. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. അതേസമയം, നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനും […]
കരോൾ സംഘത്തെ ആക്രമിച്ചു: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
പാലക്കാട് കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ബി ജെ പി – ആർ എസ് എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പുതുശ്ശേരി സുരഭിനഗർ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രതിയും മറ്റുരണ്ടുപേരും ചേർന്ന് ‘കരോൾ സംഘത്തെ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ച ഡ്രമ്മിൽ സിപിഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഘത്തിൻ്റെ ബാൻഡ് സെറ്റും […]
ടേക്കോഫിന് പിന്നാലെ എൻജിനിൽ സാങ്കേതിക പ്രശ്നം
ന്യൂഡൽഹി : എൻജിനിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് മുംബയിലേക്ക് പോയ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. 355 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കിയത്. മുംബയിലേക്ക് പോയ AI887 വിമാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് സാങ്കേതിക പ്രശ്നം കാരണം തിരിച്ചിറക്കാൻ തീരുമാനിച്ചെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഫ്ലാപ്പ് പിൻവലിക്കൽ സമയത്ത് വലത് വശത്തെ […]
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം
കോഴിക്കോട് : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചതിൽ പ്രതികരണവുമായി കെ കെ രമ എംഎൽഎ. പ്രതികളെ മോചിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുകയാണ്. അവർക്ക് എല്ലാ സൗകര്യങ്ങളും സർക്കാർ ജയിലിൽ ഒരുക്കുന്നുണ്ട്. ജയിൽ അധികൃതർ പറയുന്നത് പ്രതികളുടേത് നിയമാനുസൃത പരോൾ ആണെന്നാണ്. എന്നാൽ ഇതൊന്നും ജയിലിലെ മറ്റ് തടവുപുള്ളികൾക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണ്. ടി പി വധക്കേസ് പ്രതികളെ സംരക്ഷിക്കണമെന്ന നിലപാടിന്റെ ഭാഗമാണ് ഇതെല്ലാം. കഴിഞ്ഞ ദിവസമാണ് പരോൾ കിട്ടാൻ കൊടി […]
അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട് : ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. ഒറ്റപ്പാലം ലക്കിടിയിലുണ്ടായ അപകടത്തിൽ തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മോഹൻദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ നിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും ആദിശ്രീയുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും […]
