ചന്ദനക്കുടം ആഘോഷത്തിന്റെ ആഹ്ലാദരാവ്

ചന്ദനക്കുടം ആഘോഷത്തിന്റെ ആഹ്ലാദരാവ്

എരുമേലി : തീർഥാടന നഗരമായ എരുമേലിക്ക് ഇന്ന് ചന്ദനക്കുടം ആഘോഷത്തിന്റെ ആഹ്ലാദരാവ്. വാദ്യമേളങ്ങളുടെയും കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ ചന്ദനക്കുടം ഘോഷയാത്ര നഗരം ചുറ്റുമ്പോൾ മതസാഹോദര്യത്തിന്റെ പ്രതീകമായി എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ സ്വീകരണം ഒരുക്കും. ഒപ്പം ഘോഷയാത്രയിൽ ഉടനീളം ജാതിമത ഭേദമെന്യേ ജനങ്ങളും വിവിധ സംഘടനകളും സ്ഥാപനങ്ങളും സ്വീകരണം നൽകുന്നുണ്ട്.

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹല്ലാ മുസ്‌ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ ചന്ദനക്കുടം ആഘോഷം നടത്തുന്നത്. വൈകിട്ട് 3 ന് ആണ് അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ടസംഘങ്ങളും മഹല്ലാ ജമാ അത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനം നടക്കുന്നത്. 6 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ചന്ദനക്കുടം ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top