വനിതാ ഡോക്ടർ ജോലി ഉപേക്ഷിച്ചു
പാറ്റ്ന : ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്ത് വിതരണച്ചടങ്ങിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ മുഖാവരണം വലിച്ചുതാഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടർ നുസ്രത്ത് പർവീൺ ജോലി ഉപേക്ഷിച്ചതായി മാധ്യമ റിപ്പോർട്ട്. ഇക്കാര്യം തനിക്കറിയില്ലെന്ന് ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു. വനിതകളോട് എല്ലായ്പോഴും ബഹുമാനമുള്ളയാളാണു മുഖ്യമന്ത്രി നിതീഷ്കുമാറെന്ന് പാണ്ഡെ കൂട്ടിച്ചേർത്തു. നിതീഷ്കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.വനിതാ ഡോക്ടറോടു നിതീഷ്കുമാർ മാപ്പു ചോദിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ഡോക്ടറെ പ്രേരിപ്പിക്കണമെന്നും നിതീഷ്കുമാറിനോട് ഒമർ […]
പോലീസിന്റെ കള്ളക്കഥ പൊളിച്ച് സിസിടിവി ദൃശ്യങ്ങൾ
കൊച്ചി : പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ അതിക്രൂരമായി മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറംലോകം അറിഞ്ഞത് നിയമനടപടികളിലൂടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന്. 2024 ജൂണ്‍ 20ന് നടന്ന മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണു പരാതിക്കാരിയായ ഷൈമോള്‍ക്കു പോലീസ് കൈമാറിയത്. സംഭവത്തിനു പിന്നാലെ ആരോപണം നിഷേധിച്ച പോലീസ് യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്കു വലിച്ചിഴച്ചുവെന്നും പ്രശ്നം പരിഹരിക്കാന്‍ പോലീസ് ഇടപെടുകയുമായിരുന്നുവെന്നുമായിരുന്നു വിശദീകരിച്ചത്. സി ഐയെ പരാതിക്കാരി മര്‍ദിച്ചുവെന്നാരോപിച്ച് യുവതിക്കെതിരേ കേസെടുക്കുകയും ചെയ്‌തു. […]
മലപ്പുറത്ത് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം : മങ്കടയിൽ പത്താംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. വേരുംപുലാക്കൽ ഇബ്രാഹിമിന്റെ മകൻ റിയാൻ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു റിയാന്‍ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റത്. മങ്കട ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് റിയാൻ. പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചെന്നാണ് സംശയിക്കുന്നത്.
കെഎസ്ആർടിസി ബസ് കത്തിനശിച്ചു
മൈസൂർ : ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മൈസൂർ നഞ്ചൻകോട് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. 44 പേർ ബസിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബസിനടിയിൽ നിന്ന് തീ ഉയർന്നപ്പോൾ തന്നെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ ഉടൻ സുൽത്താൻ ബത്തേരിയിലെത്തിക്കും.
അപകട കെണിയായ കോളിച്ചിറ – മഞ്ചാടിമൂട് റോഡ്
മുടപുരം: ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ മഞ്ചാടിമൂട് -കോളിച്ചിറ – മുടപുരം പാലം റോഡ് റീടാർ ചെയ്യാത്തതിൽ പ്രതിഷേധം. ചിറയിൻകീഴ്-മുരുക്കുംപുഴ റോഡിലെ മഞ്ചാടിമൂട്ടിൽ നിന്നാരംഭിച്ച് കോളിച്ചിറ,ചേമ്പുംമൂലം വഴി മുടപുരം-മുട്ടപ്പലം റോഡിലെ മുടപുരം പാലത്തിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്. അഴൂർ,ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിലൂടെ കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പകൽവീട്, വിജ്ഞാൻ ഭവൻ, കയർ സംഘം, പാൽസംഭരണ കേന്ദ്രം, വാട്ടർ അതോറിട്ടിയുടെ വാട്ടർ ടാങ്ക്, ആരാധനാലയങ്ങൾ തുടങ്ങിയവ […]
കടമെടുപ്പുപരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു
കൊച്ചി : കേരളത്തിന്റെ കടമെടുപ്പുപരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതോടെ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണം പ്രതിസന്ധിയിലാകാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മൂന്നുമാസത്തേക്ക് കടമെടുക്കാൻ ബാക്കിയുണ്ടായിരുന്ന 12,516 കോടിയിൽ 5,900 കോടി വെട്ടിക്കുറച്ചുകൊണ്ടുള്ള ധനകാര്യമന്ത്രാലയത്തിന്റെ കത്ത് ബുധനാഴ്ച വൈകീട്ടാണ് കിട്ടിയത്. ഇനി 6,572 കോടി രൂപ മാത്രമേ കേരളത്തിന് കടമെടുക്കാൻകഴിയൂ. ഈ 5,900 കോടി രൂപയുടെ കുറവിനുപുറമേ, കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ പേരിൽ വായ്പാപരിധിയിൽ വെട്ടിക്കുറയ്ക്കൽ നടത്തിയിരുന്നു. ഇതെല്ലാംചേർത്താൽ ഈ സാമ്പത്തികവർഷംമാത്രം വായ്പയിനത്തിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം […]
LDF സ്ഥാനാർഥി കുടുംബത്തോടെ BJP-യിൽ ചേർന്നു
പുല്പള്ളി : എൽഡിഎഫ് നേതൃത്വം കോൺഗ്രസിന് വോട്ടുമറിച്ചതായി ആരോപിച്ച് എൽഡിഎഫ് സ്ഥാനാർഥിയായിരുന്നയാളും കുടുംബവും ബിജെപിയിൽ ചേർന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാർഡിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. സിപിഐയുടെ സ്ഥാനാർഥിയായി മത്സരിച്ച ഗോപി, വാർഡിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ വാർഡിൽ 432 വോട്ടുനേടിയ കോൺഗ്രസിലെ വിനോദ് കാഞ്ഞൂക്കാരനാണ് വിജയിച്ചത്. തന്നെ നിർബന്ധിച്ച് മത്സരിക്കാനിറക്കിയശേഷം കോൺഗ്രസിന് വോട്ടുകൾ മറിച്ചുനൽകിയതിൽ പ്രതിഷേധിച്ചാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഗോപി പറഞ്ഞു. ബിജെപിയുടെ സിറ്റിങ് […]
ട്രെയിൻ യാത്രകളിൽ
പരമാവധി കൊണ്ടു വരാൻ സാധിക്കുന്നത് 70 കിലോ വരെ മാത്രം തിരുവനന്തപുരം : ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയാണ് അധിക ഭാരത്തിന് ഈടാക്കുക. ഇത് ഓരോ ക്ലാസ് അനുസരിച്ചും വ്യത്യാസമുണ്ടാകും. എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 150 കിലോ വരെയും സെക്കൻഡ് എസിയിൽ 50 കിലോ സൗജന്യമായും പണം അടച്ച് 100 കിലോ […]
എട്ട് കോടി രൂപയുടെ സ്വർണം പിടികൂടി
വാളയാർ : വാളയാർ എക്‌സ്‌പ്രസ് ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുംബയ് സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 9.30ന് വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിലെ യാത്രക്കാരായിരുന്നു യുവാക്കൾ. സ്വർണം പിടിച്ചെടുത്ത് സംസ്ഥാന ജിഎസ്‌ടി വകുപ്പിന് കൈമാറുകയും ചെയ്‌തു. പോളിത്തീൻ കവറുകളടക്കം […]
മഹാത്മാ ഗാന്ധിയുടെ പേര് നീക്കം ചെയ്തത് തെറ്റ്
ഡോ ശശി തരൂർ ഡൽഹി : 2025-ലെ ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)’ (VB-G RAM G) ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായി കൊണ്ടുവരുന്ന ഈ നിയമനിർമ്മാണം ഇന്ത്യയുടെ സാമൂഹിക സുരക്ഷയുടെ ദാർശനികവും ഫെഡറലുമായ അടിത്തറ തകർക്കുന്ന “അങ്ങേയറ്റം ഖേദകരവും പിന്തിരിപ്പനുമായ നടപടി” ആണെന്ന് അദ്ദേഹം സഭയിൽ നടത്തിയ ഇടപെടലിൽ […]
