റജി ലൂക്കോസ് ബി ജെ പിയിൽ

റജി ലൂക്കോസ് ബി ജെ പിയിൽ

തിരു: കഴിഞ്ഞ 35 വർഷമായി സി പി എമ്മിൽ സജീവമായിരുന്ന ഇടതു രാഷ്ട്രീയ നിരീക്ഷകൻ റജി ലൂക്കോസ് ബി ജെ പിയിൽ ചേർന്നു. ബി ജെ പി യുടെ ശക്തനായ വിമർശകനായിരുന്ന റജി ലൂക്കോസിന്റെ ഈ മലക്കം മറിച്ചിൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് പ്രസക്തിയില്ലായെന്ന് റജിലൂക്കോസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സി പി എമ്മിന്റെ ഇപ്പോഴത്തെ രീതികൾ ശരിയല്ലായെന്നും റജി ലൂക്കോസ് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഷാൾ അണിയിച്ച് റജിലൂക്കോസിനെ സ്വീകരിച്ചു.

പൊളിറ്റിക്കൽ ഡസ്ക് വില്ലേജ് ന്യൂസ് ടി വി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top