അനന്തപുരി സാംസ്കാരിക കൂട്ടായ്മയുടെ മാധ്യമ ശ്രേഷ്ഠ പുരസ്കാരം

അനന്തപുരി സാംസ്കാരിക കൂട്ടായ്മയുടെ മാധ്യമ ശ്രേഷ്ഠ പുരസ്കാരം


അനിൽ നെടുങ്ങോടിന്

തി​രു​വ​ന​ന്ത​പു​രം​ : നന്ദാവനം – പ്രൊഫ.എൻ.കൃഷ്ണ പിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഫാം ജേർണലിസ്റ്റും ഫാം ഇൻഫർമേഷൻ ബ്യൂറോ റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായ സുരേഷ് മുതുകുളം പുരസ്കാരം അനിൽ നെടുങ്ങോടിന്
സമ്മാനിച്ചു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രക്ഷേപണം ആരംഭിച്ച ഞാറ്റുവേല ദ് വോയ്സ് ഓഫ് കുട്ടനാട് എന്ന കാർഷിക പ്രക്ഷേപണ പരിപാടിയിൽ 2013 മാർച്ച് 15 മുതൽ 2024 ജനുവരി 4 വരെ വിവിധ നിലകളിൽ വഹിച്ച പങ്കാളിത്തമാണ് പുരസ്കാരത്തിന് എഴുത്തുകാരനും നടനു മായ
അനിൽ നെടുങ്ങോടിനെ അർഹനാക്കിയത്.

വിവിധ രംഗങ്ങളിലെ വിശിഷ്ട വ്യക്തികളെ ആദരിച്ച ചടങ്ങിനു ശേഷം സംഗീത സന്ധ്യയുമുണ്ടായി രുന്നു. ചലച്ചിത്ര നടനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ, ഡോ. കവടിയാർ രാമചന്ദ്രൻ, അഡ്വ. S.K സുരേഷ്,
K.P. സായ് രാജ്, അശോക് പി.ഐ, ശാന്തി മാധവി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top