ദേശീയ കൈത്തറി-കരകൗശല മേളയ്ക്ക് തുടക്കമായി

ദേശീയ കൈത്തറി-കരകൗശല മേളയ്ക്ക് തുടക്കമായി

തിരുവനന്തപുരം : രാജ്യത്തുടനീളമുള്ള ഗ്രാമീണ കരകൗശല വിദഗ്ദ്ധരും നെയ്ത്തുകാരും ഒത്തുചേരുന്ന ‘കൈത്തറി-കരകൗശല മേള’ തിരുവനന്തപുരത്ത് ആരംഭിച്ചു. ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിലെ ഷോപ്പ് നമ്പർ 73ൽ നടക്കുന്ന പ്രദർശനവും വില്പനയും 20വരെ നീണ്ടുനിൽക്കും. വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന ഉത്പന്നങ്ങളാണ് മേളയുടെ പ്രധാനാകർഷണം.

ഒറീസ ടൈ ആൻഡ് ഡൈ, പശ്ചിമ ബംഗാൾ കോട്ടൺ, ബനാന ഫൈബർ, അജ്‌രാഖ് പ്രിന്റ്, തസാർ സിൽക്ക്, മുർഷിദാബാദ് സിൽക്ക്, ചന്ദേരി, മഹേശ്വരി, ഭഗൽപൂർ സിൽക്ക്, ധാക്കയിൽ നിന്നുള്ള ഇതിഹാസ മസ്ലിൻ ജംദാനി സാരികൾ തുടങ്ങിയവ ലഭ്യമാണ്. റെഡിമെയ്ഡ് കുർത്തകൾ, ടോപ്പുകൾ, പ്ലാസോകൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, പുരുഷന്മാരുടെ കുർത്തകൾ, ദുപ്പട്ടകൾ എന്നിവയുടെ വൈവിദ്ധ്യമാർന്ന ശേഖരം.

എല്ലാ സംസ്ഥാനങ്ങളിലെയും ഗോലു പാവകൾ, സഹാറൻപൂർ മര ഉരുപ്പടികൾ, മാർബിൾ കലാവസ്തുക്കൾ, ജയ്പൂർ കല്ല് ആഭരണങ്ങൾ, 1 ഗ്രാം സ്വർണാഭരണങ്ങൾ, ചെന്നപട്ടണ കളിപ്പാട്ടങ്ങൾ, ബഞ്ചാര ബാഗുകൾ, രാജസ്ഥാനി ബെഡ് ഷീറ്റുകൾ, പരവതാനികൾ (ഡ്യൂറികൾ), സോഫാ കവറുകൾ, കുഷ്യൻ കവറുകൾ, കൈകൊണ്ട് നിർമ്മിച്ച പായകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.കരകൗശല വസ്തുക്കൾക്ക് 10 ശതമാനവും, കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനവും പ്രത്യേക കിഴിവ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top