കൈക്കൂലി ആരോപണം
തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനും ഇഡി ഡെപ്യൂട്ടി ഡയറക്ടറുമായ പി രാധാകൃഷ്ണനെ സർവീസിൽ നീക്കി ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടന്നിരുന്നു. ഇതിനെ തുടർന്നാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിച്ചത്. മുൻപും നിരവധി ആക്ഷേപങ്ങള്‍ നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ധനകാര്യ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നിര്‍ബന്ധിതമായ […]
റജി ലൂക്കോസ് ബി ജെ പിയിൽ
തിരു: കഴിഞ്ഞ 35 വർഷമായി സി പി എമ്മിൽ സജീവമായിരുന്ന ഇടതു രാഷ്ട്രീയ നിരീക്ഷകൻ റജി ലൂക്കോസ് ബി ജെ പിയിൽ ചേർന്നു. ബി ജെ പി യുടെ ശക്തനായ വിമർശകനായിരുന്ന റജി ലൂക്കോസിന്റെ ഈ മലക്കം മറിച്ചിൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് പ്രസക്തിയില്ലായെന്ന് റജിലൂക്കോസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സി പി എമ്മിന്റെ ഇപ്പോഴത്തെ രീതികൾ ശരിയല്ലായെന്നും റജി ലൂക്കോസ് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഷാൾ […]
മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
കൊച്ചി : പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രാജ്യം പദ്മശ്രീ, പത്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍.
മാലിന്യം ജീവനക്കാർ സെക്രട്ടേറിയറ്റിൽ തള്ളേണ്ട
തിരുവനന്തപുരം : ജീവനക്കാർ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ടുവന്ന് സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നിൽ ഉൾപ്പെടെ തള്ളുന്നത് വിലക്കി സർക്കുലർ പുറപ്പെടുവിച്ചു. പിടിക്കപ്പെട്ടാൽ അച്ചടക്ക ലംഘനമായി കണക്കാക്കി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്. ഹൗസ് കീപ്പിംഗ് വിഭാഗമാണ് സർക്കുലർ ഇറക്കിയത്. ഭക്ഷണാവശിഷ്ടം കണ്ടാൽ അത് ജീവനക്കാർ കൊണ്ടുവന്നു കഴിച്ചതിന്റെ ബാക്കിയാണെന്ന് മനസിലാക്കാം. എന്നാൽ, പച്ചക്കറി അരിഞ്ഞത് അടക്കമുള്ള മാലിന്യം സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകളിൽ കാണാറുണ്ട്. തുടർന്നാണ് അത് വിലക്കി സർക്കുലർ പുറപ്പെടുവിച്ചത്. ഭക്ഷണാവശിഷ്ടങ്ങളടക്കം സെക്രട്ടേറിയറ്റിലുണ്ടാകുന്ന മാലിന്യം ഓഫീസിൽ വച്ചിട്ടുള്ള പച്ച, […]
നെടുമങ്ങാട് വില്ലേജ് ഓഫീസിൽ വിജിലൻസ് കയറി
തിരുവനന്തപുരം : നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ അല്പംമുമ്പ് വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ മേശകളിൽ നിന്ന് 12000 രൂപ കണ്ടെടുത്തു.കൂടുതൽ പരിശോധനകൾ തുടരുന്നു. വില്ലേജ് ന്യൂസ് തിരുവനന്തപുരം.
ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും
തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് നടപടികൾ മാർച്ചിൽ തുടങ്ങാനിരിക്കെ സംസ്ഥാനം അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി സൂചന. കടമെടുപ്പ് പരിധി കേന്ദ്രം വൻതോതിൽ വെട്ടിക്കുറച്ചതും പ്രശ്നമായി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആശങ്ക. നികുതി വരുമാനത്തിനു പുറമെ 2,000 കോടി രൂപ കേരളത്തിന് ഓരോ മാസവും അധികമായി ചെലവാകാറുണ്ട്. കടമെടുപ്പിലൂടെയാണ് ഇത് കണ്ടെത്തുന്നത്. സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ കരാറുകാർക്കും മറ്റും ബില്ല് മാറി നൽകേണ്ടതിനാൽ ചെലവ് കുത്തനെ ഉയരും. അവസാന പാദത്തിൽ കരാറുകാർക്കും […]
പരിശോധന നടത്താതെ സർട്ടിഫിക്കറ്റ്
തിരുവനന്തപുരം : പരിശോധന നടത്താത്ത ബസുകൾക്കും സർട്ടിഫിക്കറ്റ് നൽകിയ കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ തെളിവുകൾ സഹിതം സംഭവം പുറത്തുവന്നിട്ടും നടപടിയെടുക്കുന്ന കാര്യത്തിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുക പരിശോധന കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്. മാനന്തവാടി- സുൽത്താൻ ബത്തേരി പാതയിൽ ഓടുന്ന ഓർഡിനറി ബസ് തിരുവനന്തപുരത്ത് പുകപരിശോധനയ്ക്ക് ഹാജരായെന്ന് കാണിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി മാനന്തവാടിയിൽ നിന്ന് പകർത്തിയ ബസിന്റെ വീഡിയോ […]
തിരുവനന്തപുരം കോർപറേഷൻ
തിരുവനന്തപുരം കോർപറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ഇല്ലാത്ത ധനകാര്യ സ്ഥിരം സമിതി ഉൾപ്പെടെ ഏഴ് കമ്മിറ്റികൾ ബിജെപി ഉറപ്പിച്ചു. അതേസമയം, നികുതി അപ്പീൽ സ്ഥിര സമിതിയിലേക്ക് ഒരു ബിജെപി അംഗം മാത്രം നാമനിർദേശ പത്രിക സമർപ്പിച്ചാൽ മതിയെന്ന് പാർട്ടി നിർദേശിച്ചതോടെ അത് പ്രതിപക്ഷത്തിന് ലഭിക്കുമെന്ന് ഉറപ്പായി. വാശിയേറിയ മേയർ, ഡെപ്യൂട്ടി മേയർ തിരഞെടുപ്പിന് ശേഷം നടക്കുന്ന സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ബിജെപി കരുതലോടെ നീങ്ങുമ്പോൾ പാർട്ടിക്കുള്ളിൽ അമർഷവും പുകയുകയാണ്. തിരഞ്ഞെടുപ്പ ഇല്ലാത്ത ധനകാര്യ സ്ഥിര സമിതിയിൽ […]
ആറുവരി ദേശീയപാത
തിരുവനന്തപുരം : സംസ്ഥാനത്തെ ആറുവരി ഹൈവേകളിൽ അപകടം ഒഴിവാക്കാൻ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകൾക്കും വിലക്കേർപ്പെടുത്തും. സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമാകും ദേശീയപാതയിൽ കയറാൻ അനുവദിക്കുക. റോഡ് അപകടനിരക്ക് കൂടിയ സാഹചര്യംകൂടി പരിഗണിച്ചാണ് നടപടി. ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതോടെ നിയന്ത്രണം നടപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു.
രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം നൽകി. രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി കോടതിയെ സമീപിച്ചത്. 21ന് കോടതി വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുക. വില്ലേജ് ന്യൂസ് പൊളിറ്റിക്കൽ ഡസ്ക്
