Category: Local News

കെ​എ​സ്ആ​ർ​ടി​സി ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം ഏ​ണി​ക്ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ക്രെ​യി​നും ​അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു വി​തു​ര​യി​ലേ​ക്കു പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വ​ഴ​യി​ല പ​ഴ​കു​റ്റി നാ​ലു​വ​രി പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ജോ​ലി​ക​ൾ​ക്കി​ടെ​യാ​ണ് ക്ര​യി​നു​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച​ത്. വ​ഴ​യി​ല​ക്കും ഏ​ണി​ക്ക​ര​യ്ക്കും ഇ​ട​യ്ക്കു​ള്ള ചെ​റു​വ​ള​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക്ര​യി​നി​ന്‍റെ നീ​ള​മു​ള്ള ഭാ​ഗം കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ന്നു. ക്രെ​യി​ൻ ചെ​റി​യ കു​ഴി​യി​ലേ​ക്കു മ​റി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ​രി​ക്കി​ല്ല. […]

വിവാദം വിടാതെ ആർ ശ്രീലേഖ

തിരുവനന്തപുരം : വി കെ പ്രശാന്ത് എം.എൽ.എയുമായുള്ള ഓഫീസ് തർക്കം അവസാനിച്ചെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞെങ്കിലും വിവാദം വിടാതെ കൗൺസിലർ ആർ ശ്രീലേഖ. വിവാദമായ കെട്ടിടത്തിൽ ഇന്നലെ ഓഫീസ് തുറന്ന ശ്രീലേഖ അത് ഫേസ്ബുക്കിലൂടെ അറിയിച്ചത്. താൻ ഉയർത്തിയ വിവാദങ്ങളുടെ തുടർച്ചയെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളോടെയാണ്. ഭാരതാംബയുടെ ചിത്രം കസേരയിൽ വച്ച് വിളക്ക് തെളിച്ചാണ് ഓഫീസ് തുറന്നത്. പിന്നാലെ ജനപ്രതിനിധി എന്ന തന്റെ പുതിയ ദൗത്യം തുടങ്ങിയ സന്തോഷം ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവച്ചു.

സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി

ശബരിമല : സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി. എസ്ഐടി നൽകിയ മഹസർ പ്രകാരം ശ്രീകോവിൽ ഉൾപ്പെടെ അളന്നു. പെരുനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. എസ്ഐടി നിർദേശപ്രകാരമാണ് അളവെടുത്തത്. സീൻ പ്ലാൻ രണ്ട് ദിവസത്തിനകം എസ്ഐടിക്ക് നൽകുമെന്ന് റവന്യൂ സംഘം അറിയിച്ചു. ഈ സീൻ പ്ലാനാണ് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കുക. അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ റിമാൻഡ് […]

ആംബുലന്‍സ് കടത്തിക്കൊണ്ടു പോയ വിദ്യാര്‍ഥികളെ കോഴിക്കോട് നിന്നും കണ്ടെത്തി.

തിരുവനന്തപുരം കല്ലമ്പലത്ത് ആംബുലന്‍സ് കടത്തിക്കൊണ്ടുപോയ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പന്തീരാങ്കാവ് പെരുമണ്ണയിലെ ബന്ധുവീട്ടിലായിരുന്നു വിദ്യാര്‍ഥികള്‍. കല്ലമ്ബലത്ത് നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ആംബുലന്‍സ് കടത്തിക്കൊണ്ടു പോയത്. വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് എത്തിച്ച്‌ ചോദ്യം ചെയ്യും. ആംബുലന്‍സ് കൊല്ലത്ത് ഉപേക്ഷിച്ചതായാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.കല്ലമ്ബലം കുടവൂര്‍ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വിദ്യാര്‍ഥികള്‍ കടത്തിയത്. കാണാതായ കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കളും പൊലീസില്‍ […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്- രണ്ടു പേര്‍കൂടി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫഌറ്റിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടു പേരെയാണ് ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹ്, വരുവിന്‍കാലായില്‍ ഷബീര്‍ അലി എന്നിവരെ തിങ്കളാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ പതിനാറുകാരിയെയാണ് പ്രതികള്‍ […]

മുൻ ദേവസ്വം മന്ത്രി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

തിരുവനന്തപുരം : മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐറ്റി ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്‌ത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു. സ്വർണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്ത‌തെന്നാണ് അറിവ്.

ബ​സ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ച്ചു

മുംബെെ : മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർമ​രി​ച്ചു. ബ​സ് പി​ന്നി​ലോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ണ്ഡൂ​പി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് വ​ലി​യ പൊ​ലീ​സ് സം​ഘ​മെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു. ബൃ​ഹ​ൻ​മും​ബൈ ഇ​ല​ക്ട്രി​ക് സ​പ്ലൈ ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ടി​ൻറെ (ബെ​സ്റ്റ്) ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

കോഴിക്കോട് കോർപ്പറേഷൻ സ്ഥിരംസമിതി

കോഴിക്കോട് : തദ്ദേശസ്ഥാപനങ്ങളിലെ വിവിധ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ചുമുതൽ ഏഴുവരെ നടത്താനിരിക്കെ കോർപ്പറേഷനിലും അതിനുള്ള ഒരുക്കത്തിലാണ് കൗൺസിലർമാർ. കോർപ്പറേഷനിൽ എട്ട് സ്ഥിരംസമിതിയാണുള്ളത്. അതിൽ ഇത്തവണ ഭരണകക്ഷിയായ എൽഡിഎഫിന് മാത്രമല്ല, യുഡിഎഫിനും ബിജെപിക്കുമെല്ലാം സ്ഥിരംസമിതി അധ്യക്ഷപദവി ലഭിക്കും. യുഡിഎഫിന് രണ്ടും ബിജെപിക്ക് ഒന്നും ലഭിക്കുമെന്നുറപ്പാണ്. ചിലപ്പോൾ അത് കൂടാനും സാധ്യതയുണ്ട്. ധനകാര്യം, ആരോഗ്യം, പൊതുമരാമത്ത്, ക്ഷേമകാര്യം, നഗരാസൂത്രണം, വികസനകാര്യം, നികുതി അപ്പീൽ, വിദ്യാഭ്യാസം-കായികം എന്നിങ്ങനെയാണ് സ്ഥിരംസമിതികൾ. ഇതിൽ ഡെപ്യൂട്ടി മേയർക്കാണ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷപദവി. ശേഷിക്കുന്നതിൽ […]

ഹൈവേയിൽ ബൊലേറോയെ ചതച്ചരച്ച് വൈക്കോൽ ലോറി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാം​പൂ​രി​ൽ നൈ​നി​റ്റാ​ൾ ഹൈ​വേ​യെ സ്തം​ഭി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ന്ന ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ടം റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​ഹാ​ഡി ഗേ​റ്റി​ന് സ​മീ​പ​മു​ള്ള പ​വ​ർ ഹൗ​സി​ന് അ​ടു​ത്തു​വെ​ച്ചാ​ണ് വൈ​ക്കോ​ൽ ക​യ​റ്റി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ബൊ​ലേ​റോ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഈ ​ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ൽ വൈ​ദ്യു​തി വ​കു​പ്പി​ലെ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റു​ടെ ഡ്രൈ​വ​റാ​യ 54 വ​യ​സു​കാ​ര​ൻ ഫി​റാ​സ​ത്ത് ത​ൽ​ക്ഷ​ണം മ​ര​ണ​മ​ട​ഞ്ഞു. ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗു​ജ​ർ ടോ​ള സ്വ​ദേ​ശി​യാ​യ ഫി​റാ​സ​ത്ത്, […]

മോഹൻലാലിന്റെ അമ്മ അന്തരിച്ചു

കൊച്ചി : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നുഅന്ത്യം. സംസ്കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി […]

Back To Top