Author: Editor3

വർക്കല ശിവഗിരി തീർഥാടന കാലത്തിന് ഇന്ന് തുടക്കമായി

വർക്കല : “അറിവിൻ്റെ തീർഥാടനം’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ തീർഥാടനം രാവിലെ 10ന് ഗുരുപൂജാ ഹാളിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി. തീർഥാടന കാലത്തിനു തുടക്കം കുറിച്ച് രാവിലെ 5ന് ഗുരുവിൻ്റെ മഹാസമാധിയിൽ അവതാര മുഹൂർത്ത പ്രാർഥന നടന്നു. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ശിവഗിരി മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ […]

കൂട്ടിയും കിഴിച്ചും മുന്നണികൾ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കാൻ എൽ ഡി എഫ് ഒരുങ്ങുമ്പോൾ, വാർഡുതലത്തിൽ വിജയം വിലയിരുത്തി യു ഡി എഫ്. തിരുവനന്തപുരം നഗരസഭ നേടിയതിനോടൊപ്പം സംസ്ഥാനതലത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കാനായത് മാതൃകയാക്കാൻ എൻ ഡി എ. നിരവധി തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടെങ്കിലും അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരവും സ്വർണ്ണക്കൊള്ളക്കേസും വോട്ടായി മാറിയെങ്കിലും ചിട്ടയായ പ്രവർത്തനമാണ് വിജയം നൽകിയതെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. മൂന്നാം ടേം പ്രതീക്ഷിക്കുന്ന സർക്കാരിന് […]

നടിയെ ആക്രമിച്ച കേസിൽ വിധി

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു. വിധി 3 മണിയ്ക്ക്. കൊച്ചി : നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു. 3 മണിക്ക് വിധി പ്രസ്താവിക്കും.പ്രതികളിൽ പലരും ശിക്ഷാ ഇളവ് യാചിച്ചു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയിൽ പറഞ്ഞു.ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നും പ്രതി മാർട്ടിൻ […]

പോസ്റ്റൽ ബാലറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് സമ്മതിദായകരായ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമേ ഉള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കമ്മീഷൻ അറിയിച്ചു. കോവിഡ് സമയത്ത് നടന്ന 2020 ലെ പൊതുതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമേ പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമായിരുന്നുള്ളൂ. കോവിഡ് രോഗികൾക്കും ക്വാറന്‍റൈയിനിലുള്ളവർക്കും മാത്രം അന്ന് സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിരുന്നു. എപിഡെമിക് ഡിസീസ് ആക്ടിന്‍റെ പരിധിയിലുള്ളവർക്കായാണ് സ്‌പെഷൽ […]

വോട്ട് എണ്ണുന്നത് ഇങ്ങനെ

(വില്ലേജ് ന്യൂസ് ബ്യൂറോ തിരുവനന്തപുരം, കൊച്ചി) സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ∙ ബ്ലോക്കുതല കേന്ദ്രങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതതു സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പരിധിയിലെ ഗ്രാമപ്പഞ്ചായത്ത് വരണാധികാരികൾക്കു പ്രത്യേകം ഹാളുകളും. ∙ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ അതതു വരണാധികാരികളുടെ മേശകളിൽ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ എണ്ണാനുള്ള കേന്ദ്രങ്ങൾ കലക്ടറേറ്റുകളിൽ. തപാൽ ബാലറ്റ് […]

കമ്പിളി പുതപ്പ് നൽകി

തുടർച്ചയായ പന്ത്രണ്ടാം വർഷവും തെരുവിൽ അന്തിയുറങ്ങുന്നവർക്ക് കമ്പിളി പുതപ്പ് നൽകി കൽപ്പറ്റ : തെരുവിൽ അന്തിയുറങ്ങുന്നവർക്കും കിടപ്പ്‌ രോഗികൾക്കുമായി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ പിന്തുണയോടെ വയനാട്ടിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ തുടർച്ചയായ പന്ത്രണ്ടാം വർഷവും സാമൂഹിക പ്രവർത്തകനായ പ്രകാശ് പാസ്കോ കമ്പിളിപുതപ്പ് നൽകി. കേണൽ ശശികുമാർ ബാംഗ്ലൂർ, രവീന്ദ്രൻ, സുരേന്ദ്രൻ എന്നിവരുടെ സഹായത്തോടെ സംഘടിപ്പിച്ച കമ്പിളി പുതപ്പിന്റെ ഇക്കൊല്ലത്തെ വിതരണ ഉത്ഘാടനം കൽപ്പറ്റ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ യു ജയപ്രകാശ് ഉദ്ഘാടനം ചെയ്തു

കരിക്കകം ത്രിവിക്രമന് അംഗീകാരം

ബഹ്റിൻ : ബഹറിൻ സോപാനം വാദ്യകലാ സംഘത്തിന്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പങ്കെടുത്ത ചടങ്ങിൽ വച്ച്, സിനിമ താരം ജയറാമിൽ നിന്നും വാദ്യശ്രീ കരിക്കകം ത്രിവിക്രമൻ പുരസ്‌കാരം ഏറ്റുവാങ്ങുന്നു. സോപാനം ഡയറക്ടർ സന്തോഷ് കൈലാസ് സമീപം.

ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം : ജ്യോതി ലക്ഷ്‌മി (21), അക്ഷയ് (23), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. കരവാളൂർ സ്വദേശികളാണ് ഇവർ. ശബരിമല അയ്യപ്പഭക്തർ സഞ്ചരിച്ച ബസുമായിട്ടാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. അക്ഷയ് ആണ് ഓട്ടോ ഓടിച്ചിരുന്നത്. മരിച്ച മറ്റു രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം.

യുവാവ് കാറിടിച്ചു മരിച്ചു

മ​ണ​ർ​കാ​ട് : ഓ​ട്ടോ റി​ക്ഷ​യി​ൽ നി​ന്നു പു​ക വ​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ൽ നി​ർ​ത്തി റോ​ഡി​ൽ ഇ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ യു​വാ​വി​നെ ഇ​തേ ദി​ശ​യി​ൽ നി​ന്നു ത​ന്നെ എ​ത്തി​യ കാ​ർ ഇ​ടി​ച്ചു മ​രി​ച്ചു. പാ​മ്പാ​ടി വെ​ള്ളൂ​ർ പ​ങ്ങ​ട വ​ട​ക്കേ​പ്പ​റ​മ്പി​ൽ ജോ​സി​ന്‍റെ മ​ക​ൻ എ​മി​ൽ ജോ​സാ(20)​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ണ​ർ​കാ​ട് നാ​ലു മ​ണി​ക്കാ​റ്റ് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് എ​മി​ലും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നു പു​ക വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ​ഉ​ട​ൻ ഇ​വ​ർ ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ൽ […]

Back To Top