യുവാവ് കാറിടിച്ചു മരിച്ചു

യുവാവ് കാറിടിച്ചു മരിച്ചു

മ​ണ​ർ​കാ​ട് : ഓ​ട്ടോ റി​ക്ഷ​യി​ൽ നി​ന്നു പു​ക വ​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ൽ നി​ർ​ത്തി റോ​ഡി​ൽ ഇ​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ യു​വാ​വി​നെ ഇ​തേ ദി​ശ​യി​ൽ നി​ന്നു ത​ന്നെ എ​ത്തി​യ കാ​ർ ഇ​ടി​ച്ചു മ​രി​ച്ചു.

പാ​മ്പാ​ടി വെ​ള്ളൂ​ർ പ​ങ്ങ​ട വ​ട​ക്കേ​പ്പ​റ​മ്പി​ൽ ജോ​സി​ന്‍റെ മ​ക​ൻ എ​മി​ൽ ജോ​സാ(20)​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ണ​ർ​കാ​ട് നാ​ലു മ​ണി​ക്കാ​റ്റ് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് എ​മി​ലും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നു പു​ക വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ​ഉ​ട​ൻ ഇ​വ​ർ ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ൽ ഒ​തു​ക്കി.

റോ​ഡി​ൽ ഇ​രു​ന്ന ശേ​ഷം ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ എ​മി​ൽ കു​നി​ഞ്ഞു പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നു മ​ണ​ർ​കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ എ​മി​ലി​നെ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ വീ​ണ യു​വാ​വി​നെ മ​ണ​ർ​കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു. ​സ​ഹോ​ദ​ര​ൻ – എ​ബി​ൻ, അ​മ്മ – സെ​ലി​ൻ ജോ​സ്. സം​സ്ക്കാ​രം പി​ന്നീ​ട് .

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top