(വില്ലേജ് ന്യൂസ് ബ്യൂറോ തിരുവനന്തപുരം, കൊച്ചി)
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
∙ ബ്ലോക്കുതല കേന്ദ്രങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതതു സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പരിധിയിലെ ഗ്രാമപ്പഞ്ചായത്ത് വരണാധികാരികൾക്കു പ്രത്യേകം ഹാളുകളും.
∙ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ അതതു വരണാധികാരികളുടെ മേശകളിൽ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ എണ്ണാനുള്ള കേന്ദ്രങ്ങൾ കലക്ടറേറ്റുകളിൽ.
തപാൽ ബാലറ്റ് ആദ്യം
∙ ആദ്യം വരണാധികാരിയുടെ മേശയിൽ തപാൽ ബാലറ്റ് എണ്ണിത്തുടങ്ങും. വോട്ടെണ്ണൽ തുടങ്ങുന്നതിനു തൊട്ടുമുൻപുവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ കവർ പൊട്ടിച്ച് എല്ലാ ഫോമുകളും ഉണ്ടോയെന്നു പരിശോധിച്ച ശേഷമാകും എണ്ണുക. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന തപാൽ ബാലറ്റുകൾ ‘വൈകി ലഭിച്ചു’ എന്നു രേഖപ്പെടുത്തി എണ്ണാതെ മാറ്റിവയ്ക്കും.
സ്ട്രോങ് റൂമിൽനിന്ന് ഹാളിലേക്ക്
∙ വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് ഓരോ വാർഡിലെയും വോട്ടിങ് മെഷീനുകളുടെ കൺട്രോൾ യൂണിറ്റുകൾ വോട്ടെണ്ണൽ ഹാളിലേക്ക് എത്തിക്കും.
∙ വാർഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകൾ എത്തിക്കുക. ഒരു വാർഡിലെ എല്ലാ ബൂത്തുകളും ഒരു മേശയിൽ എണ്ണും.
∙ സ്ഥാനാർഥിയുടെയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യം ഓരോ മേശയിലും.
∙ ത്രിതല പഞ്ചായത്തുകൾക്ക് ഓരോ മേശയിലും കൗണ്ടിങ് സൂപ്പർവൈസർ, 2 കൗണ്ടിങ് അസിസ്റ്റന്റുമാർ. നഗരസഭകളിലും കോർപറേഷനുകളിലും ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും.
∙ ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും കൗണ്ടിങ് ഹാളിൽ റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കു സമീപം വോട്ടെണ്ണൽ, ടാബുലേഷൻ, പാക്കിങ്, സീലിങ് എന്നിവയ്ക്കു പ്രത്യേകം മേശകൾ.
∙ പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് വോട്ടെണ്ണാൻ പഞ്ചായത്തുകളിൽ വരണാധികാരിക്കു കീഴിൽ പരമാവധി 8 മേശകളും നഗരസഭകളിൽ പരമാവധി 16 മേശകളും.
സ്വിച്ചിൽ തൊട്ടാൽ ഫലം’
∙ കൺട്രോൾ യൂണിറ്റിൽ സീൽ, ടാഗ് എന്നിവ ഉണ്ടെന്നു പരിശോധിച്ച് ഉറപ്പാക്കും.
∙ കൗണ്ടിങ് സൂപ്പർവൈസർ കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്യും. ഡിസ്പ്ലേയിൽ പച്ച ലൈറ്റ് തെളിയും. റിസൽറ്റ് ബട്ടണിനു മുകളിലെ പേപ്പർ സീൽ പൊട്ടിക്കും. തുടർന്നു ബട്ടൺ അമർത്തും.
∙ പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഘട്ടങ്ങളായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം പുറത്തുവരും; നഗരസഭയിലും കോർപറേഷനിലും ഒരു വോട്ടു മാത്രമായതിനാൽ ഒറ്റഫലം മാത്രവും. ഉദാ: പഞ്ചായത്തുകളിൽ പോസ്റ്റ് 1 കഴിഞ്ഞാൽ പോൾ ചെയ്ത വോട്ട്, അണ്ടർ വോട്ട് (3 വോട്ട് ചെയ്യേണ്ടിടത്ത് ഒന്നോ രണ്ടോ വോട്ട് ചെയ്യാതിരുന്നാൽ അതിന്റെ എണ്ണം), സ്ഥാനാർഥികളുടെ എണ്ണം എന്നിവ എഴുതിക്കാണിക്കും. ശേഷം ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് കാണിക്കും.
∙ കൗണ്ടിങ് അസിസ്റ്റന്റുമാർ ടാബുലേഷൻ ഫോമിൽ രേഖപ്പെടുത്തുന്ന ഫലം, കൗണ്ടിങ് സൂപ്പർവൈസർമാർ ഫോം 24 എയിൽ രേഖപ്പെടുത്തും. ഇത് അപ്പോൾത്തന്നെ വരണാധികാരിക്കു നൽകും.

തത്സമയം ട്രെൻഡ്
∙ കൗണ്ടിങ് സ്ലിപ്പിൽകൂടി ഫലം രേഖപ്പെടുത്തി വരണാധികാരി അംഗീകരിക്കുന്നതോടെ TREND സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. വോട്ടെണ്ണൽ പുരോഗതി TRENDൽ തത്സമയം അറിയാം.
∙ ഓരോ വാർഡിലെയും കൗണ്ടിങ് കഴിയുന്നതനുസരിച്ച് ആ വാർഡിലെ സ്ഥാനാർഥികളും ഏജന്റുമാരും പുറത്തുപോകണം.
∙ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫലപ്രഖ്യാപനം നടത്തുന്നതിനൊപ്പം വിജയികൾക്കു സർട്ടിഫിക്കറ്റ് നൽകും.