പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ.
മകനെ അഭിനന്ദിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അയച്ച സന്ദേശം നിരവധി പേർ അയച്ചു തന്നിരുന്നുവെന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പറഞ്ഞു. തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിനു മുന്നിൽ വെച്ച് പൊലീസുകാരോട് ‘ഒന്നുകിൽ എന്നെ കടത്തിവിടണം, അല്ലെങ്കിൽ ചോറുതരണം’ എന്നാവശ്യപ്പെട്ട് ശ്രദ്ധേയനായ വിദ്യാർഥിയെ മിൽമ തങ്ങളുടെ പരസ്യത്തിൽ ഉപയോഗിച്ചു. ‘ഡാ മോനേ നീയൊന്നു കൂളായിക്കേ’ എന്ന തലക്കെട്ടോടുകൂടി വിദ്യാർത്ഥിയുടെ കാരിക്കേച്ചർ വെച്ചാണ് മിൽമയുടെ പരസ്യം പുറത്തിറങ്ങിയത്. ‘പൊലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മിൽമയുടെ സ്നേഹം’ […]
മെഡി. കോളജ് ആശുപത്രിയിൽ ജലവിതരണം മുടങ്ങി.
തിരുവനന്തപുരം : ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണി കാരണം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി, മറ്റു വാർഡുകൾ, ഹോസ്റ്റലുകൾ തുടങ്ങിയിടങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങി.പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ കൂട്ടിരിപ്പുകാരും രോഗികളും നെട്ടോട്ടത്തിലായി.ജലഅതോറിറ്റി നേരത്തെ അറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആശുപത്രി അധികൃതർ പകരം സംവിധാനം ഒരുക്കാത്തതാണ് ദുരിതം ഇരട്ടിപ്പിച്ചത്.ഉള്ളൂർ ഇളങ്കാവിൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന പൈപ്പിലെ വാൽവ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ അറ്റകുറ്റപ്പണിയാണ് ആളുകളെ വലച്ചത്.ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരുന്നു അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നത്.ഇന്നലെ ഉച്ച വരെയും […]
നെയ്യാറ്റിൻകരയിലെ തിരക്കേറിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ റോഡരികത്ത് മീൻ കച്ചവടം.
നെയ്യാറ്റിൻകരയിലെ തിരക്കേറിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ റോഡരികത്ത് മീൻ കച്ചവടം നടത്തുന്നതു ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതി. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നഗരസഭ മൗനം പാലിക്കുന്നതായി ആക്ഷേപം. അനധികൃത കച്ചവടം ഒഴിവാക്കാൻ വേണ്ടി സമരത്തിലേക്ക് തിരിയേണ്ടി വരുമെന്ന് ഫ്രാൻ. അക്ഷരാർഥത്തിൽ കുപ്പിക്കഴുത്തു പോലെയുള്ള സ്ഥലത്താണ് ദിവസവും മീൻ കച്ചവടം തകൃതിയായി നടക്കുന്നത്. കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഇതുവഴിയാണ് കടന്നു പോകുന്നത്. നഗരസഭയുടെ അക്ഷയ ഷോപ്പിങ് കോംപ്ലക്സിൽ എത്തുന്നവരും അതുവഴി കടന്നു പോകുന്ന മറ്റ് യാത്രക്കാരും […]
‘വരുമാനം നിലച്ചു’; സദാനന്ദൻ മാസ്റ്റർ മന്ത്രിയാകട്ടെയെന്ന് സുരേഷ് ഗോപി.
കണ്ണൂർ : സിനിമയാണ് തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെ നിന്ന് മാറിനിൽക്കേണ്ടിവന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും തന്നെ ഒഴിവാക്കി സി സദാനന്ദൻ മാസ്റ്ററെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സി സദാനന്ദൻ മാസ്റ്റർക്ക് സ്വീകരണവും എപിയുടെ മട്ടന്നൂരിലെ ഓഫീസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫീസായി മാറട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. ‘കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്ക് തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണ് തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ആത്യന്തികമായി […]
എറണാകുളത്ത് മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു.
കുട്ടിയെ കടിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് – വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയാണ് തെരുവ് നായ അക്രമണത്തിനിരയായത്. കുട്ടിയുടെ വലതു ചെവിയുടെ ഒരു ഭാഗമാണ് നായ കടിച്ചെടുത്തത്.ചെവി അറ്റു താഴെ വീണു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേർന്നുള്ള അമ്പലത്തിന്റെ അടുത്തുവച്ചാണ് കുട്ടിയതെരുവ് നായ ആക്രമിക്കുന്നത്. പിതാവിന്റെ മുന്നിൽ വച്ചായിരുന്നു തെരുവ് നായ ആക്രമിക്കുന്നത്. […]
‘പരിപ്പു വടയും കട്ടൻചായയും’ അല്ല ഇ.പി.ജയരാജന്റെ ആത്മകഥ
പുസ്തകം നവംബർ 3ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ ഉടൻ പുറത്തിറങ്ങും. പാർട്ടിയുടെ അനുമതിയോടെയാണ് ആത്മകഥ പുറത്തിറങ്ങുന്നത്. പുസ്തകം നവംബർ 3നു കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിന് സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എൻ.ചന്ദ്രൻ ചെയർമാനും എം.പ്രകാശൻ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ‘പരിപ്പുവടയും കട്ടൻചായയും’ എന്ന പേരിൽ ഇ.പി.ജയരാജന്റെ ആത്മകഥ പുറത്തിറങ്ങാ പോകുന്നു എന്ന വാർത്ത പാലക്കാട് നിയമസഭാ […]
ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.
കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉണ്ണികൃഷ്ണണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ പത്ത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും.ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് ഇട്ടിട്ടുള്ളത്. ദ്വാരപാലകശിൽപ്പ […]
സന്ദീപ് പാണ്ഡെ സരോവരം പാർക്ക് സന്ദർശിച്ചു.
അരിക്കുളം : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ രാമോൻ മാഗ്സസെ അവാർഡ് ജേതാവായ സാമൂഹിക പ്രവർത്തകനാണ് പ്രൊഫ സന്ദീപ് പാണ്ഡെ കോഴിക്കോട് സരോവരം പാർക്ക് സന്ദർശിച്ചു.പാരിസ്ഥിതികമായി വലിയ പ്രശ്നങ്ങൾ നേരിടുന്ന വലിയ ഭൂപ്രദേശമാണ് പാർക്കെന്നു അദ്ദേഹം അഭിപ്രായപെട്ടു.ഗ്രോ വാസു, ഗ്രീൻമുമന്റ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കോഴിക്കോട് ഒപ്പം നിരവധി പുഴ സംരക്ഷണം പരിസ്ഥിതി സoരക്ഷണ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. റിപ്പോട്ടർ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്, അരിക്കുളം.
ബി ജെ പി നൊച്ചാട് പഞ്ചായത്ത് കുടുംബ സംഗമം നടന്നു
അരിക്കുളം നൊച്ചാട് പഞ്ചായത്ത് 8, 9 വാർഡുകളുടെ കുടുംബ സംഗമം നടുക്കണ്ടിപ്പാറ വെച്ച് നടന്നു.മാറി വരുന്ന വർത്തമാനകാലഘട്ടത്തിൽ ബി ജെ പിയുടെ വിജയം നാടിന് അനിവാര്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സമിതി അംഗം വി വി രാജൻ പറഞ്ഞു.യോഗത്തിൽ വാർഡ് കൺവീനർ ശ്രീജിത്ത് കൈപ്പാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അനീഷ് പുവ്വത്തും ക്കണ്ടി സ്വാഗതവും, മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട് രൂപേഷ്, മേഹനൻ ചാലിക്കര, സജീവൻ കൊയിലോത്ത്, അനീഷ് വാളൂർ, മനോജ്, സജിത്ത് തറോൽ എന്നിവർ സംസാരിച്ചു. […]
നാമജപ ഘോഷയാത്ര നടത്തി.
പാമ്പാടി : ശബരിമല ശ്രീ സ്വാമി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിച്ച ഹിന്ദുവിരുദ്ധ കമ്മ്യൂണിസ്റ്റ് ഭരണത്തിന് എതിരെ പാമ്പാടി ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര നടത്തി. ആലാംപള്ളി ജംഗഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ശരണം വിളികളോടെ പാമ്പാടി ബസ്റ്റാൻ്റിൽ സമാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിധി അംഗവും സംസ്ഥാന മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയുമായ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് രാഷ്ട്രീയ മേലാളന്മാരുടെ കുത്തകയല്ല സാധാരണക്കാരായ ഭക്തജനങ്ങളുടെ വിയർപ്പും ചോരയും ആണ്. അത് കൊള്ളയടിക്കാൻ പിണറായി […]
