വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി
തിരുവനന്തപുരം : ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി ഹയർ സെക്കണ്ടറി കെട്ടിടത്തിൽ നിന്ന് താഴെയ്ക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ വലിയ കുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരതെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പാലക്കാട് : തൃത്താലയിൽ വ്യായാമത്തിനായി വീടിനുള്ളിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. ആയിഷ ഹിഫ വട്ടേനാട് ജിവിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഉയരം വർധിപ്പിക്കുന്നതിനുള്ള വ്യായാമത്തിനായി വീട്ടിലെ അടുക്കളയിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് കുട്ടി അപകടത്തിൽപെട്ടതെന്ന് കുടുംബം മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്തായിരുന്നു അപകടം. ഈ സമയം കുട്ടിയുടെ മുത്തശിമാർ മാത്രമാണ് […]
മൃതദേഹം അഴുകിയ വെള്ളവും കുടിച്ചു
കഴിഞ്ഞ 10 വർഷമായി സുനിൽ സാഹുവും ഭാര്യയും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. 6 മാസങ്ങൾക്കു മുൻപ് അവർക്കൊരു മകൻ പിറന്നു. പക്ഷേ, കഴിഞ്ഞ ബുധനാഴ്ച, ഡിസംബർ 31ന്, ആ കുഞ്ഞ് മരിച്ചു. ഇൻഡോറിലെ ഭഗീരഥപുരയിൽ മലിനജല ദുരന്തത്തിന്റെ എട്ടാമത്തെ ഇര. മറാത്തി മൊഹല്ലയിലെ അവ്യാൻ സാഹു എന്ന ആ കുഞ്ഞിന് കഴിക്കാനുള്ള പാൽപ്പൊടി നേർപ്പിക്കാൻ ഉപയോഗിച്ചത് പൈപ്പ് വെള്ളമായിരുന്നു. ഛർദിയും വയറിളക്കവും ബാധിച്ചായിരുന്നു ആ പിഞ്ചു കുഞ്ഞിന്റെ മരണം. ശുചിമുറി മാലിന്യം കലർന്ന ശുദ്ധജല വിതരണ പൈപ്പിലൂടെ […]
ദൈവത്തെ പോലും വെറുതെ വിട്ടില്ല
ദില്ലി : ശബരിമലയിൽ നടന്നത് വലിയ ക്രമക്കേട് എന്ന് സുപ്രീംകോടതി. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിൻ്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിരീക്ഷണം. സ്വർണക്കൊള്ളയിൽ ശങ്കരദാസിന് ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ബന്ധപ്പെട്ട കോടതി മുൻകൂർ ജാമ്യ അപേക്ഷ നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
ജാതിമാറി വിവാഹം
ചെന്നൈ : കള്ളക്കുറിച്ചിയിൽ മകന്റെ ഭാര്യയും ഇതര ജാതിക്കാരിയുമായ യുവതിയെ കഴുത്തറുത്തുകൊന്ന സംഭവത്തിൽ അമ്മായിയമ്മയെ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ രണ്ടുബന്ധുക്കളെ കസ്റ്റഡിയിൽ എടുത്തു. ശങ്കരാപുരം വിരിയൂർ ഗ്രാമത്തിലെ മരിയ റൊസാരിയോയുടെ ഭാര്യ നന്ദിനി (29)യാണ് മരിച്ചത്. മരിയ റൊസാരിയോയുടെ അമ്മ മേരി (55)യാണ് അറസ്റ്റിലായത്. ആദ്യ ഭർത്താവ് മരിച്ചതിനെത്തുടർന്ന് എട്ടുവർഷം മുൻപാണ് നന്ദിനി മരിയ റൊസാരിയോയെ വിവാഹം കഴിച്ചത്. ഇവർക്ക് അഞ്ചുവയസ്സുള്ള കുട്ടിയുണ്ട്. മേരി ഇവരുടെ ദാമ്പത്യ ജിവിതത്തിൽ പലതരത്തിലും വിള്ളലുണ്ടാക്കാൻ ശ്രമിച്ചതായി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച […]
എസ്എടിയിൽ സുരക്ഷ പേരിന് മാത്രം
തിരുവനന്തപുരം ∙ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ (എസ്എടി) സുരക്ഷാ പേരിനു മാത്രം. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാതെ വന്നതോടെ ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷാ തുലാസിലായി. 56 പേർ സുരക്ഷാ ജോലിക്കായി ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ഇതിനായി ഉള്ളത് 36 പേർ മാത്രം. 3 ഷിഫ്റ്റുകളായാണ് ആശുപത്രിയിൽ ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിക്കുന്നത്. ഫസ്റ്റ് ഡ്യൂട്ടിക്ക് 15, സെക്കൻഡ് ഡ്യൂട്ടിക്ക് 10, നൈറ്റ് ഡ്യൂട്ടിക്ക് 8 എങ്ങനെയാണ് വേണ്ടത്. നിലവിൽ രാവിലെ 9, ഉച്ചയ്ക്ക് 8, നൈറ്റ് […]
കളഞ്ഞുകിട്ടിയത് തമ്പാനൂർ റെയിൽവേ പൊലീസന്
തിരുവനന്തപുരം: ഒരു താലിമാല കളഞ്ഞുകിട്ടിയിട്ടുണ്ട്, ഉടമസ്ഥരില്ലേ? എന്നു പറയുന്നത് അവിവേകം ആണെങ്കിലും അതാണ് തമ്പാനൂർ റെയിൽവേ പൊലീസിന്റെ സ്ഥിതി. 3.5 ലക്ഷത്തോളം രൂപ വിലയുള്ളതാണ് താലിമാല. ഉടമയെ തെരയുകയാണ് തമ്പാനൂർ റെയിൽവേ പൊലീസ്. റെയിൽവെ സ്റ്റേഷനിലെ ടോയ്‌ലറ്റിൽ നിന്ന് കഴിഞ്ഞവർഷം സെപ്‌തംബർ 13നാണ് തെക്കൻ കേരളത്തിലെ സ്ത്രീകൾ ധരിക്കുന്ന സ്വർണ താലിമാല കിട്ടിയത്. മറ്റടയാളങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തതിനാൽ തൂക്കമോ മോഡലോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരു യാത്രക്കാരിക്കാണ് ടോയ്‌ലറ്റിൽ നിന്ന് മാല കിട്ടയത്. അവർ അത് പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന […]
മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം
കണ്ണൂർ : സമുദായനേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളയാത്രയ്ക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരളജനത. മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. ഇത് ജനാധിപത്യ സമൂഹത്തിന് ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ലെന്നും കാന്തപുരം പറഞ്ഞു. കേരളയാത്രയെ രണ്ടാംദിവസം പയ്യന്നൂരിൽ ജില്ലാ സുന്നി നേതാക്കൾ സ്വീകരിച്ചു. സെന്റിനറി ഗാർഡ് […]
പുതുവത്സരാഘോഷം: ഭക്ഷ്യ വിഷബാധ
തൃശൂര്‍ : ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച 60 ഓളം പേര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും തളര്‍ച്ചയും ഉണ്ടായത്. തുടര്‍ന്ന് കുട്ടികളുള്‍പ്പടെ 45 ഓളം പേര്‍ ആലപ്പാട് ഗവണ്‍മെമെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. പഴുവില്‍ എസ് എന്‍ റോഡില്‍ വടക്കുംന്തറ കൂട്ടായ്മയുടെ ന്യൂ ഇയര്‍ ആഘോഷത്തിനടയില്‍ വിതരണം ചെയ്ത ഇറച്ചിയും പൊറോട്ടയും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. ആലപ്പാട് ഗവണ്‍മെന്റ് ആശുപതിയില്‍ നിന്നെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ആളുകള്‍ ആശുപത്രിയില്‍ ചികിത്സ […]
വെള്ളാപ്പള്ളി നടേശന്‍ പ്രസ്ഥാവനകള്‍ തിരുത്തണം
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഡിവൈഎഫ്ഐ. വെള്ളാപ്പള്ളി വിദ്വേഷ പരാമര്‍ശം തിരുത്തണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ശ്രീനാരായണ ധര്‍മ്മത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശ്രീ നാരായണ ധര്‍മത്തിന് വിരുദ്ധമാണ്. മത-ജാതി ഭിന്നതകള്‍ ഉണ്ടാക്കി നാടിനെ കീഴ്‌പ്പെടുത്താന്നുള്ള സംഘപരിവാര്‍-ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങള്‍ക്കെതിരേ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് […]
