പനി ബാധിതരുടെ എണ്ണം പെരുകുന്നു
മസാചുസെറ്റ്സ് : യു എസിലും കാനഡയിലും പനി കേസുകൾ വർധിക്കുന്നു. 2025 ഡിസംബറിൽ സമാന രീതിയിൽ രണ്ടുരാജ്യങ്ങളിലും പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2026 ജനുവരിയോടെ കാനഡയിൽ കേസുകൾ കുറയുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ യു.എസിൽ ഇച്ചസ്ഥായിൽ എത്തിയിട്ടില്ലെങ്കിലും കേസുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ലെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. ന്യൂയോർക്കിൽ ജനുവരി ആദ്യം പനി ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. കൊളറാഡോ പോലുള്ള സംസ്ഥാനങ്ങളും പനി കേസുകളുടെ എണ്ണം വർധിക്കുന്നു. […]
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി
കോഴിക്കോട്ടെ ദീപക്കിന്റെ മരണത്തില്‍ ദീപക്കിനെതിരെ വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിയില്‍ നിന്ന് മൊഴിയെടുത്ത് പൊലിസ്. വടകരയില്‍ എത്തിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന പരാതിയില്‍ ദീപക്കിന്റെ മാതാപിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഗോവിന്ദപുരത്തെ വീട്ടിലെത്തിയ പൊലിസ് സംഭവദിവസം ദീപക് നടത്തിയ പ്രതികരണങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വന്നത് മകനെ മാനസികമായ […]
‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പിടികൂടി
കണ്ണൂർ : തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, […]
ബാലഗോപാലിനെ നേരിടാന്‍ അയിഷ പോറ്റി
കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാല്‍ – അയിഷ പോറ്റി മല്‍സരത്തിനു കളമൊരുങ്ങി. ഇന്ന് മണ്ഡലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് സര്‍ക്കാര്‍ പരിപാടിയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കല്‍ കൂടിയാകും ചടങ്ങ്. സംസ്ഥാനത്തു തന്നെ ശ്രദ്ദിക്കപ്പെടുന്ന മല്‍സരം നടക്കുന്ന മണ്ഡലമായി കൊട്ടാരക്കര മാറുമെന്നുറപ്പ്. ജില്ലയിലെ സിപിഎമ്മിന്റെ ജനപ്രിയ മുഖമായിരുന്ന ഐഷ പോറ്റിയെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചുമതല കോണ്‍ഗ്രസ് ഏല്‍പ്പിച്ചത് കൊടിക്കുന്നില്‍ സുരേഷിനെയായിരുന്നു. കോണ്‍ഗ്രസിലെത്തിയതിനു പിന്നാലെ പാര്‍ട്ടി വേദികളില്‍ ഐഷ പോറ്റി സജീവമാകുകയും ചെയ്തു. മണ്ഡലത്തിലുടനീളമുള്ള ഐഷയുടെ വ്യക്തി ബന്ധങ്ങള്‍ മുതല്‍കൂട്ടാകുമെന്നാണ് കോണ്‍ഗ്രസ് […]
ശബരിമല സന്നിധാനം മീഡിയ സെന്റര്‍
ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേൃത്വത്തില്‍ പരിശോധന : 3.64 ലക്ഷം രൂപ പിഴ ഈടാക്കി മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്ന് മുതല്‍ നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 3,64,000 ലക്ഷം രൂപ പിഴ ഈടാക്കി. അമിത വില ഈടാക്കല്‍, തൂക്കത്തില്‍ കുറച്ച് വില്പന, പരമാവധി വിലയേക്കാള്‍ അധികം രൂപയ്ക്ക് വില്പന, മായം ചേര്‍ന്ന ജ്യൂസ് വില്പന, അനുവദിച്ചതും അധികം ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചത്, കേടായ ഭക്ഷണ സാധനങ്ങളുടെ വില്പന, […]
ചിന്താശേഷി വളര്‍ത്താന്‍ വായന അനിവാര്യം
16 അക്ഷരോന്നതി ലൈബ്രറികളുടെ പ്രഖ്യാപനം മന്ത്രി നിര്വഹിച്ചുകോഴിക്കോട് കമ്പ്യൂട്ടര്‍ യുഗത്തിലും നമ്മുടെ ചിന്താശേഷിയും ബുദ്ധികൂര്‍മതയും ശക്തിപ്പെടുത്താന്‍ വായന അനിവാര്യമാണെന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായി. ആര് ജി എസ് എ ജില്ലാ പ്രോജക്ട് മാനേജര്‍ എം […]
റിട്ട ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടി അന്തരിച്ചു
തിരുവനന്തപുരം : കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ റിട്ട ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു. തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവീ ക്ഷേത്രത്തിന് സമീപം കായിക്കര വീട്ടിലായായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച (20–01–2026) രാവിലെ 11 മണിക്ക് വസതിയിൽ. അഭിഭാഷകയായിരിക്കെ 1987 ൽ നേരിട്ട് ജില്ലാ ജഡ്ജി ആയി കൊല്ലത്തു നിയമിതയായി. തുടർന്നു മാവേലിക്കര, പത്തനംതിട്ട തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടതി ജഡ്ജി ആയി 2000ൽ […]
പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂര്‍ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിലാണ് അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുക.രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടര്‍ന്ന് 10.45 മുതല്‍ 11.20 വരെയാണ് റെയില്‍വേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. പിന്നാലെ അതേ വേദിയില്‍ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു […]
ചീപ്പുങ്കൽ– മണിയാപറമ്പ് റോഡ് നിർമാണം
മണിയാപറമ്പ് : നാലു പതിറ്റാണ്ടിലേറെ മുടങ്ങിക്കിടന്ന ചീപ്പുങ്കൽ – മണിയാപറമ്പ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി വി.എൻ വാസവൻ വിലയിരുത്തി. റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മേയ് മാസം അവസാനത്തോടെ റോഡ് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, ചേർത്തല കുമരകം റോഡിൽനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള ബൈപ്പാസായി ഇതു മാറും. 40 കോടി രൂപയാണ് നിർമ്മാണ ചെലവ്. റോഡ് പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ പ്രദേശവാസികൾക്കടക്കമുള്ളവർക്ക് എറണാകുളം യാത്രയ്ക്ക് ആറ് കിലോമീറ്ററോളം കുറവ് […]
പ്ലാന്റേഷൻ കോർപ്പറേഷന്റെ പിടിവാശി
കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ പിടിവാശി മൂലം വീട്ടിലെത്താൻ മല നടന്നുകയറേണ്ട ഗതികേടിൽ കാസർകോട്ടെ കുടുംബങ്ങൾ. നായിത്തോട് എസ്സി, എസ്ടി ഉന്നതിയിലേക്കാണ് പ്ലാന്റേഷൻ കോർപ്പറേഷൻ വഴങ്ങാത്തതിനാൽ റോഡില്ലാത്തത്. ഉന്നതിയിലെ പ്രായമായവരും അസുഖബാധിതരും വഴിയില്ലാത്തതിനാൽ അടിസ്ഥാന ചികിത്സ പോലും ഉപേക്ഷിക്കുകയാണ്. നാട്ടക്കൽ നായ്ത്തോടുള്ള നിരവധി കുടുംബങ്ങൾക്ക് ഈ അള്ളിപ്പിടിച്ചുള്ള മലകയറ്റം ദിനചര്യയാണ്. ആകപ്പാടുള്ളനുറുങ്ങ് ഭൂമിയിലെ വീട്ടിലേക്ക് എത്തിപ്പെടാനുള്ള തത്രപ്പാട്. പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാവ് തോട്ടത്തോട് ചേർന്ന് നിരവധി എസ്സി, എസ്ടി കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്. കോർപ്പറേഷൻ സ്ഥാപിതമാക്കുന്നതിന് മുൻപ് […]
