തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആവേശം പൊടിപൊടിക്കാന്‍ ഇനി 10 ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. ജനുവരി 31-നാണ് ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. മത്സരത്തിനുള്ള ടിക്കറ്റ് എങ്ങനെ സ്വന്തമാക്കാനാകുമെന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്.
മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം രണ്ട് ദിവസങ്ങള്‍ക്കകം നടന്നേക്കും. നേരത്തെ ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയും മത്സരത്തിന്‍റെ ഒരാഴ്ച്ച മുമ്പാണ് ആരംഭിച്ചത്. സാധാരണയായി തിരുവനന്തപുരത്തെ അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഒരാഴ്ച്ച മുമ്പാണ് തുടങ്ങാറുള്ളത്.
ഇന്ത്യ – ശ്രീലങ്ക വനിതാ ടീമുകളുടെ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് വെച്ച് അവസാനമായി നടന്നത്. വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി താരതമ്യേനെ കുറഞ്ഞ നിരക്കുകളിലാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്. വനിതകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 125 രൂപ, ജനറല്‍ ടിക്കറ്റിന് 250 രൂപ, ഹോസ്പിറ്റാലിറ്റി സീറ്റുകള്‍ക്ക് 3000 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍.
2023-ല്‍ നടന്ന ഇന്ത്യ – ഓസ്ട്രേലിയ ടി20 മത്സരമാണ് തിരുവനന്തപുരത്ത് നടന്ന അവസാന പുരുഷ അന്താരാഷ്ട്ര മത്സരം. ഈ മത്സരത്തിന്‍റെ ടിക്കറ്റിനുള്ള വില 750 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു. അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്കാണ് 750 രൂപ ഈടാക്കിയിരുന്നത്. 2022-ല്‍ നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരങ്ങളുടെ ഇതേ ടിക്കറ്റിന്‍റെ വില 1500 ആയിരുന്നു വില. ഇതാണ് 750 രൂപയായി കുറച്ചിരുന്നത്. മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കണ്‍സഷനും നല്‍കി.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
