Author: Editor3

കോതമംഗലത്തെ പെൺകുട്ടിയുടെ കേസിൽ മത പരിവർത്തനത്തിന് കേസെടുത്തിട്ടില്ലെന്ന് ഷോൺ ജോർജ്

ലൗ ജിഹാദ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു കോതമംഗലത്തെ പെൺകുട്ടിയുടെ കേസിൽ മത പരിവർത്തനത്തിന് കേസെടുത്തിട്ടില്ലെന്ന് ഷോൺ ജോർജ്. പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിനായി പാനായിക്കുളത്തു കൊണ്ടു പോയി പൂട്ടിയിട്ട് പീഡിപ്പിച്ചു എന്ന് മൊഴിയുണ്ടായിട്ടും പൊലീസ് പറയുന്നത് ഈവിഷയത്തിൽ കേസെടുക്കാൻ നിയമമില്ല എന്നാണ്. അങ്ങനെ നിയമം ഇല്ലെങ്കിൽ നിയമം നിർമ്മിക്കാനും ലൗ ജിഹാദ്നെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാനും കേരള നിയമസഭ നിയമം പാസാക്കണമെന്നും അദ്ദേഹം എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസിൽ അറസ്റ്റിലായ റമീസിന്റെ കുടുംബം പിഎഫ്ഐയുടെ […]

പീച്ചി ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തും. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് വീതം കൂടി ഉയർത്തും. ജാഗ്രത വേണം

പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും കൂടുതൽ ഉയർത്തുമെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ അഞ്ച് ഇഞ്ച് വീതം തുറന്നിരിക്കുന്ന നാല് ഷട്ടറുകളും നാളെ രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തും. ഇതോടെ ഷട്ടറുകൾ ആകെ ഒമ്പത് ഇഞ്ച് ആയാണ് ഉയർത്തുക. ഷട്ടറുകൾ ഉയർത്തുന്നതിനെ തുടർന്ന് മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിനേക്കാൾ പരമാവധി 20 സെന്റിമീറ്റർ […]

വിമാനത്തിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം സ്വദേശി പിടിയിൽ

ബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡി​ഗോ വിമാനത്തിലായിരുന്നു സംഭവം തിരുവനന്തപുരം: വിമാനത്തിലെ സഹയാത്രികയോട് മാശമായി പെരുമാറിയെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡി​ഗോ വിമാനത്തിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വട്ടപ്പാറ സ്വദേശിയായ ജോസിനെതിരെയാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തേക്ക് വന്ന ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും തിരുവനന്തപുരം സ്വദേശിയായ യുവതിയും. ജോസിന്റെ തൊട്ടുമുന്നിലുള്ള സീറ്റിലായിരുന്നു പരാതിക്കാരിയായ യുവതി ഇരുന്നത്. യാത്രക്കിടെ ജോസ് […]

ചിങ്ങം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചിങ്ങമാസം ഇന്ന് ആരംഭിച്ചിരിക്കുകയാണ് ചിങ്ങം ഒന്നിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ‌ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ശക്തന്റെയടുത്ത് നിന്നുമാണ് ഈ വർഷത്തെ ഓണം തുടങ്ങുന്നതെന്നും സുരേഷ് ​ഗോപി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സുരേഷ് ​ഗോപി പ്രതികരണം നടത്തിയത്. ഇന്ന് രാവിലെയാണ് സുരേഷ് ​ഗോപി ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. രാവിലെ മുതൽ തന്നെ ​ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനപ്രവാഹമാണ്. ​ഗുരുവായൂരിൽ ചോറൂണുകൾ, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ഇന്ന് മുതൽ കൂടുതലാകും. ചിങ്ങമാസമായതിനാൽ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ പ്രഭാതഭക്ഷണവും […]

ചിങ്ങം 1| കേരള കർഷക ദിനം: പുതുവർഷത്തെ വരവേറ്റ് മലയാളികൾ

പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ് ഇന്ന് കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. പൊന്നിൻ നിറമുള്ള നെന്മണികളിലൂടെ ഐശ്വര്യം വിളയുന്ന മാസത്തെ മലയാളികൾ വിളിക്കുന്നത് പൊന്നിൻ ചിങ്ങമെന്ന്. പഞ്ഞക്കർക്കിടകത്തിന്റെ കലക്കവും നെന്മണികളുടെ തിളക്കവും പഴയപോലെയില്ലെങ്കിലും ചിങ്ങത്തിന്റെ ഐശ്വര്യം നിറയും. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. 13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമായത്. 12–ാം നൂറ്റാണ്ടിലെ അവസാന വർഷമാണ് (ശതാബ്ദിവർഷം) ഇന്നലെ അവസാനിച്ചത്. കൊല്ലവർഷം പിറക്കുന്ന ചിങ്ങത്തെ […]

വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍; ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന്

  ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്രമന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്. […]

‘പട്ടിയെ വെട്ടി അക്രമം നടത്തുന്ന SDPIക്കാരുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ബാക്കിപത്രമാണ് MSF’: SFI സംസ്ഥാന സെക്രട്ടറി PS സഞ്ജീവ്

  എം എസ് എഫ് ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും വേദിയൊരുക്കുന്നുവെന്നും എസ് എഫ് ഐ നേതാവ് പറഞ്ഞു എം എസ് എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയവാദ സംഘടനയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. പട്ടിയെ വെട്ടിപ്പഠിച്ച് നാട്ടിൽ അക്രമം നടത്തുന്ന എസ് ഡി പി ഐക്കാരുടെയും പോപ്പുലർ ഫ്രണ്ട്കാരുടെയും ബാക്കിപത്രമാണ് എംഎസ് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും പിഎസ്  […]

കുട്ടികൾ പരീക്ഷകളിൽ പിന്നിലാകുന്നുണ്ടോ?

കുട്ടികൾക്ക് പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുവാൻ ഇതാ ഒരു പുതിയ വഴി. പരീക്ഷകളെ നിരന്തരം നേരിട്ട് പരീക്ഷകളെ തോല്പിക്കാം. അനായാസം പഠിക്കാം. സി ബി എസ് സി, കേരള സ്റ്റേറ്റ് സിലബസ് ആറാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചാപ്റ്ററുകൾ, യൂണിറ്റുകൾ, വാർഷിക പരീക്ഷകൾ വേർതിരിച്ച് നിരവധി തവണ മോഡൽ പരീക്ഷകളെഴുതാം. തെറ്റിപ്പോകുന്ന ചോദ്യങ്ങൾക്ക് വിശദീകരണം സഹിതം ശരിയുത്തരങ്ങൾ ലഭിക്കുന്നു. കൂടാതെ എല്ലാ ചാപ്റ്ററുകളുടെയും ഷോർട്ട് നോട്ടുകൾ ഡൌൺലോഡ് ചെയ്യാം. ഒരു പരീക്ഷ തന്നെ […]

‘ആരോപണം ഉന്നയിക്കുന്നത് ചില വാനരന്മാര്‍; തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി പറയും’;സുരേഷ് ഗോപി

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ അവസാനം പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണം ഉന്നയിക്കുന്നത് ചില വാനരൻമാരാണെന്നും അതിന് മറുപടി പറയേണ്ടത് താനല്ലെന്നു അദ്ദേഹം തൃശൂരിൽ പറഞ്ഞു.ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനാണ് മറുപടി പറയേണ്ടതെന്നും താൻ മന്ത്രിയായതുകൊണ്ടാണ് മറുപടി പറയാത്തതെന്നും അദ്ദഹം പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് […]

Bankings Next Act: Decentralization, Personalization, And Trust

Navigating the world of banking can feel overwhelming, with numerous options, services, and jargon to understand. Whether you’re just starting your financial journey or looking to optimize your existing banking relationships, understanding the fundamentals and exploring advanced strategies can empower you to make informed decisions and achieve your financial goals. This comprehensive guide will break […]

Back To Top