വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ അവസാനം പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണം ഉന്നയിക്കുന്നത് ചില വാനരൻമാരാണെന്നും അതിന് മറുപടി പറയേണ്ടത് താനല്ലെന്നു അദ്ദേഹം തൃശൂരിൽ പറഞ്ഞു.ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനാണ് മറുപടി പറയേണ്ടതെന്നും താൻ മന്ത്രിയായതുകൊണ്ടാണ് മറുപടി പറയാത്തതെന്നും അദ്ദഹം പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശേഷം ആദ്യമായാണ് ഇലക്ഷൻ കമ്മിഷൻ മാധ്യമങ്ങെളെ കാണുന്നത്. ക്രമക്കേടുകള്‍, ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണം തുടങ്ങിയവയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇലക്ഷൻ കമ്മിഷന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായേക്കും.