ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചിങ്ങമാസം ഇന്ന് ആരംഭിച്ചിരിക്കുകയാണ്
ചിങ്ങം ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശക്തന്റെയടുത്ത് നിന്നുമാണ് ഈ വർഷത്തെ ഓണം തുടങ്ങുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപി പ്രതികരണം നടത്തിയത്. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.
രാവിലെ മുതൽ തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനപ്രവാഹമാണ്. ഗുരുവായൂരിൽ ചോറൂണുകൾ, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ഇന്ന് മുതൽ കൂടുതലാകും. ചിങ്ങമാസമായതിനാൽ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചിങ്ങമാസം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. പഞ്ഞക്കർക്കിടകത്തിന്റെ കലക്കവും നെന്മണികളുടെ തിളക്കവും പഴയപോലെയില്ലെങ്കിലും ചിങ്ങത്തിന്റെ ഐശ്വര്യം നിറയും. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്.