അങ്കണവാടികൾ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാകും

തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനം ആറുവയസിലാക്കുന്നതിന്റെ ഭാഗമായി പ്രീ സ്കൂൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം. അതോടെ അങ്കണവാടികളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകും. 2027-28 അധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനം ആറു വയസിലാക്കാനാണ് സർക്കാർ കണക്കുകൂട്ടുന്നത്. അതിനായി പ്രത്യേക ഉത്തരവിറക്കും. മൂന്നുമുതൽ അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തിൽപ്രീ സ്കൂളിന് പൊതുചട്ടക്കൂടുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ-വനിത ശിശുക്ഷേമ വകുപ്പുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ എൽ കെ ജി, […]

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

മ​ല​പ്പു​റം : പ​തി​മൂ​ന്നു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഫാ​ത്തി​മ ഹ​ന്ന (13) ആ​ണ് മ​രി​ച്ച​ത്. കൊ​ണ്ടോ​ട്ടി കാ​ന്ത​ക്കാ​ട് ജി​യു​പി സ്‌​കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. മൊ​ബൈ​ൽ ഫോ​ണി​ൽ ക​ളി​ച്ച​തി​ന് വീ​ട്ടു​കാ​ർ വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പി​ണ​ങ്ങി​യ കു​ട്ടി മു​റി​യി​ലേ​ക്ക് പോ​യി മു​റി​യ​ട​ച്ച് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വാ​തി​ൽ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ […]

ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകർന്ന്

തിരുവനന്തപുരം : തിളക്കമാർന്ന രാത്രികൾക്ക് ആവേശം പകർന്ന് നഗരം ക്രിസ്മസ് ആഘോഷങ്ങളുടെ ലഹരിയിലേക്ക്. നഗരത്തിലെ ഓരോ പള്ളികളും ഇപ്പോൾ മിന്നിത്തിളങ്ങുന്ന വർണ്ണകാഴ്ചയാണ്. പാളയം സെന്റ് ജോസഫ് കത്തീഡ്രൽ മുതൽ പാറ്റൂർ പള്ളി വരെ നക്ഷത്രവിളക്കുകളുടെയും എൽ.ഇ.ഡി ലൈറ്റുകളുടെയും പ്രഭയിലാണ്. പള്ളികളുടെ ഗോപുരങ്ങളിൽ കൂറ്റൻ നക്ഷത്രങ്ങൾ സ്ഥാനം പിടിച്ചു. പള്ളിമുറ്റങ്ങളിൽ ഉയർത്തിയ കൂറ്റൻ ക്രിസ്മസ് മരങ്ങൾ കാണാൻ വൈകുന്നേരങ്ങളിൽ വൻ തിരക്കാണ്. ഓരോ പള്ളിയിലും ഈ വർഷത്തെ പ്രധാന ആകർഷണം വ്യത്യസ്തമായ പുൽക്കൂടുകളും നക്ഷത്രങ്ങളുമാണ്. ചില പള്ളികളിൽ യേശുവിന്റെ […]

മോദി പരാജയപ്പെട്ടാൽ എല്ലാം കോൺഗ്രസിന്റെ തലയിൽ ഇടും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നുഴഞ്ഞുകയറ്റക്കാർ’ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്രത്തിലും അസമിലും ബിജെപി ഭരണത്തിലുണ്ടായിട്ടും എന്താണ് ചെയ്തത് എന്നും എല്ലാം പരാജയപ്പെട്ടാൽ കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യമെന്നും ഖർഗെ ചോദിച്ചു. എപ്പോഴെല്ലാം ബിജെപി സർക്കാർ പരാജയപ്പെട്ടോ അപ്പോഴെല്ലാം മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ഖർഗെ പറഞ്ഞു. കേന്ദ്രത്തിലും അസമിലും ബിജെപിയാണ് ഭരണത്തിൽ എന്നതിനാൽ സർക്കാർ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏൽക്കണമെന്നാണ് ഖർഗെ വിമർശിച്ചത്. ‘എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും ബിജെപിയാണ്. […]

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് അല്ല

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലെന്നും ഏത് മതമാണെങ്കിലും മതവിദ്യാഭ്യാസം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല എം എൽ എ. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത ശതാബ്ദി സന്ദേശ യാത്രക്ക് ആലപ്പുഴ കടപ്പുറത്ത് നൽകിയ സ്വീകരണത്തിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യുവതയുടെ അടിത്തറ മതവിദ്യാഭ്യാസമാണ്. സമസ്തയുടെ മുന്നേറ്റം സമൂഹത്തിന് ഗുണകരമാകും. രാജ്യത്തെ മതേതരത്വത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാന മന്ത്രി നേതൃത്വം നൽകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. രാജ്യം ഏറ്റവും കൂടുതൽ ഭരിച്ചത് മുസ് ലിം രാജാക്കൻമാരാണ്. […]

വർഗീയ വിഷലിപ്തമായ ആഹ്വാനങ്ങളെ തള്ളിക്കളയണം

കേരളത്തിലെ ചില ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂ‌ളുകളിൽ ക്രിസ്‌മസ്‌ ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സ്കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ്. വിദ്യാർത്ഥികളിൽ മതേതര കാഴ്ചപ്പാടും പരസ്‌പര സൗഹൃദവും സഹവർത്തിത്വവും വളർത്താനാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നേരത്തെ ഓണാഘോഷത്തിന് എതിരെ പോലും ആർഎസ്എസ് രംഗത്തുവന്നിരുന്നു. ഓണം, ക്രിസ്മസ്, വിഷു, ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ്

അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന് . ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തകർത്താണ് പാക്കിസ്ഥാൻ കീരിടമുയർത്തിയത്. 348 റൺസ് പിന്തുടർന്ന ഇന്ത്യ 156 റൺസിന് പുറത്തായി. ഇന്ത്യയുടെ അഞ്ചുപേർ രണ്ടക്കം കടക്കാതെ പുറത്തായി. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്.

ട്വിസ്റ്റ് (കഥ)

രാജേഷ് രാവിലെ പ്രാർത്ഥനയോടെ എണീറ്റു. കഴിഞ്ഞ കുറേ ദിവസങ്ങൾ ആയി എന്തെങ്കിലും എഴുതിയിട്ട് ദൈവമേ ഇന്നെങ്കിലും ഒന്ന് എഴുതണം.” പേന എടുക്കുമ്പോൾ തന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കടന്നു വരുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് എഴുത്തിനെ മാറ്റിനിർത്തിയ രാജേഷ് കടുത്ത തീരുമാനമെടുത്തു.പലപ്പോഴും ശല്യപ്പെടുത്തി കൊണ്ടിരിക്കുന്ന ഫോൺ കാളുകൾ, അതിഥികൾ, ഇതൊക്കെ ഒഴിവാക്കി എഴുതാനിരുന്നു .പുലർക്കാലം എഴുതാൻ പറ്റിയ സമയം തന്നെ. മനസ്സിനെ ഏകാഗ്രമാക്കി ഒരു കഥ എഴുതി തീർത്തു. പല കുറി വായിച്ചു തെറ്റുകൾ തിരുത്തി, പലപ്പോഴും […]

സത്യപ്രതിജ്ഞയ്ക്ക് കാത്തു നിൽക്കാതെ മടക്കം

സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ പഞ്ചായത്ത് അംഗം മരിച്ചു. കോട്ടയം മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് അംഗമായ കോൺഗ്രസിലെ പ്രസാദ് നാരായണനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുപ്പതു വർഷമായി തദ്ദേശ ജനപ്രതിനിധിയായിരുന്നു പ്രസാദ് . കോൺഗ്രസ് സ്ഥാനാർഥിയായാണ് പ്രസാദ് നാരായണൻ ജയിച്ചത്. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചു. 30 വർഷമായി പഞ്ചായത്തംഗമായിരുന്നു. നാളെയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ​ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോർപറേഷനുകളിൽ പകൽ 11.30നുമാണ് […]

ശ്രീനിവാസന് അന്ത്യാഞ്ജലി : സംസ്കാരം രാവിലെ

മലയാള സിനിമയുടെ പ്രിയപ്പെട്ട ശ്രീനിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ അദ്ദേഹത്തിന്റെ ഭൗതീക ശരീരം എറണാകുളം കണ്ടനാട്ടെ സ്വവസതിയിൽ എത്തിച്ചു. നാളെ രാവിലെ വരെ ഭൗതീക ശരീരം വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും. ശനിയാഴ്ച ശ്രീനിവാസന്റെ ഭൗതീക ശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നാടിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, […]

Back To Top