ബസ് തടഞ്ഞുനിർത്തി മന്ത്രി യുടെ പരിശോധന

കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്. വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിനകം.മന്ത്രി പറഞ്ഞു. കൊല്ലം ആയൂരിൽ വെച്ചാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മന്ത്രി തടഞ്ഞത്. നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം.

മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും സമീപത്ത് കണ്ടെത്തി. കോഴിക്കോട്: തുഷാരഗിരി ആർച്ച് മോഡൽ പാലത്തിലെ കൈവരിയില്‍ കയർകെട്ടി താഴെ പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു. കൈവരിയിൽ കയർകെട്ടി പുഴയിലേക്ക് ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചു. തല കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ്. ബുധനാഴ്ച  രാവിലെ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്.  കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികളാരംഭിച്ചു. മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും സമീപത്ത് കണ്ടെത്തി. പുലിക്കം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.

കഞ്ചാവ് കേസ് : റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. കൊച്ചി  :  കഞ്ചാവ് കേസിൽ പ്രമുഖ റാപ്പർ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹിൽ പാലസ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ. വേടനടക്കം ഒമ്പത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 28-ന് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് അഞ്ചു […]

വ്യത്യസ്തമായ സമരവുമായി മാഹി വ്യാപാര വ്യവസായി ഏകോപന സമിതി.

മയ്യഴി : കേന്ദ്ര-സംസ്ഥാനസർക്കാരുകളും പ്രാദേശിക ഭരണകൂടവും മയ്യഴിയോട് കാണിക്കുന്ന അവഗണനക്കെതിരെയുള്ള സമരത്തിൽ പ്രതീകാത്മകമായി പോത്തിനോട് വേദം ചൊല്ലുന്ന സമര രീതിയുമായി മാഹി സിവിൽ സ്റ്റേഷനു മുന്നിൽ വ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഏകോപന സമിതി ചെയർമാൻ കെ കെ അനിൽകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സ്ഥിരമായ കമ്മീഷണറില്ലാത്ത മാഹി മുൻസിപാലിറ്റി നാഥനില്ലാ കളരിയായി മാറിയിരിക്കയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്‌തിട്ട് മൂന്ന് മാസക്കാലമായി. ഒരു വർഷത്തെ ലൈസൻസ് ഫീസ് […]

കെപിസിസി വിചാർ വിഭാഗ്, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽപ്രഭാഷണം.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവ് സഹിതം പുറത്ത് വിട്ട ഇലക്ഷൻ ക്രമക്കേടുകളിൽ നടപടിയെടുക്കാത്ത ഇലക്ഷൻ കമ്മീഷൻ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസി വിചാർ വിഭാഗ്, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽപ്രഭാഷണം സംഘടിപ്പിക്കുന്നു.തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യൻ ജനാധിപത്യവും“കരുതലോ, തകർക്കലോ” എന്ന വിഷയത്തിൽഒക്ടോബർ 1, ബുധൻ, വൈകുന്നേരം 5.15 ന്തിരുവനന്തപുരംപ്രസ്സ് ക്ലബിൽ പ്രശാന്ത് ഭൂഷൺ സംസാരിക്കുന്നു. പ്രമു ഖരായ രാഷ്ട്രീയ നേതാക്കളും ചിന്തകരും എഴുത്തുകാരും ചടങ്ങിൽ സംബന്ധിക്കും. -അഡ്വ. വിനോദ് സെൻചെയർമാൻകെപിസിസി വിചാർ വിഭാഗ്, തിരുവനന്തപുരം ജില്ല

ഉളിയനാട് അമ്പലത്തുംമൂല റോഡിലെ വെള്ളക്കെട്ട്.

പോങ്ങനാട് : പ്രണാരിമുക്ക് ഉളിയനാട് അമ്പലത്തുംമൂല റോഡിലെ വെള്ളക്കെട്ട് സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നതായി പരാതി. കിളിമാനൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ റോഡിൽ സ്ഥിരമായി ഉണ്ടായിരുന്ന നീരൊഴുക്ക് തടയുന്നതിനായി 6 മാസം മുൻപ് റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. വെള്ളക്കെട്ട് ഉള്ള ഭാഗം കഴിഞ്ഞുള്ളിടത്തായിരുന്നു കോൺക്രീറ്റിങ്. അതിനു ശേഷമാണ് റോഡ് വെള്ളക്കെട്ട് ആയി മാറിയതെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതെ റോഡിൽ കെട്ടി നിൽക്കുകയാണ്. പതിവായി വെള്ളം കെട്ടി നിൽക്കുന്നതു കാരണം ഇവിടെ […]

കിഴക്കേകോട്ടയിൽ ഗതാഗത പരിഷ്കാരം.

കിഴക്കേകോട്ടയിലെ കുരുക്കഴിക്കാൻ ന‍ടപ്പാക്കിയ ഗതാഗത പരിഷ്കാരത്തെ ചൊല്ലി കെഎസ്ആർടിസി – സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം. ജീവനക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ ഇന്നലെ സർവീസുകൾ റദ്ദാക്കി. ഇതുകാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഇന്നലെ ഉച്ച മുതൽ അധിക സർവീസ് നടത്തിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി ബസുകൾക്കായി അനുവദിച്ചിട്ടുള്ള ബസ് ബേയിലേക്ക് അനധികൃതമായി ബസ് കടത്തിയതിന് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. കിഴക്കേകോട്ടയിൽ യാത്രക്കാരെ കയറ്റുന്നതിന് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള സമരമാണ് സംഘർഷത്തിന് ഇടയാക്കിയത്. […]

എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം.

സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. കോഴിക്കോട് : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽ.ഡി.എഫ്) ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടക്കും.വൈകിട്ട് 5 മണിക്ക് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം.

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം.

പരാതിക്ക് ആസ്പദമായ അധിക്ഷേപ പോസ്റ്റിനു പുറമേ അതിൽ അശ്ലീല കമന്റുകൾ ഇട്ടവരെ കുറിച്ചും സൈബർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം നടത്തിയ മലപ്പുറം സ്വദേശി നിസാർ കുമ്പിള എന്ന വ്യക്തിക്കെതിരെയുള്ള അന്വേഷണ ചുമതല സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഒരു ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇയാൾക്കതിരെ സമാനമായ വേറെയും പരാതികൾ നിലവിൽ ഉണ്ട്.

ഇഎംഎസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു.

മുൻ മുഖ്യമന്ത്രി ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) തിരുവനന്തപുരത്ത് അന്തരിച്ചു. ദീർഘകാലം തിരുവനന്തപുരം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ശാന്തി കവാടത്തിൽ നടക്കും. തിരുവനന്തപുരം : ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. പുലർച്ചെ മൂന്നര മണിയോടെ തിരുവനന്തപുരം ശാസ്‌തമംഗലം മംഗലം ലൈനിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘ കാലം തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം […]

Back To Top