കുറ്റാരോപണ മെമ്മോ സ്റ്റേ ചെയ്തു

കൊച്ചി : കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് വൈസ് ചാൻസലർ നൽകിയ കുറ്റാരോപണ മെമ്മോയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. രജിസ്ട്രാർക്ക് മെമ്മോ നൽകാൻ വി.സിക്ക് അധികാരമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. എന്തിനാണ് ചാർജ് മെമ്മോ നൽകിയതെന്ന് വിശദീകരിച്ച് മറുപടി സത്യവാങ്മൂലം നൽകാൻ വി സിക്ക് നിർദ്ദേശം നൽകി. സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കിയ ശേഷം വി സി കുറ്റാരോപണ മെമ്മോ നൽകിയതിനെതിരെ അനിൽകുമാർ നൽകിയ ഹർജിയിലാണ് കോടതി […]

ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം : ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. തിരുവനന്തപുരം ഉപ്പിടാമൂട് പാലത്തിന് സമീപം ഇന്ന് രാവിലെയാണ് ഇന്ധനം കൊണ്ടുപോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണച്ചു. ഉപ്പിടാമൂട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഒരു ബോഗിയിൽ നിന്ന് തീ ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രിക് ലൈനിൽ തട്ടി ഒരു പക്ഷിയുടെ ചിറകിൽ തീപിടിക്കുകയും ഈ പക്ഷി ബോഗിയിൽ വീഴുകയും ചെയ്തെന്നാണ് വിവരം. ഇതാണ് തീപിടിത്തതിന് കാരണമായത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും

തൃശൂർ : 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെ 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 249 ഇനങ്ങളിൽ 15,000 ത്തോളം കലാപ്രതിഭകൾ പങ്കെടുക്കും കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. കൗമാര കലാമേളയുടെ ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10 മണിക്ക് തേക്കിൻക്കാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിൻ്റെ […]

മകരവിളക്കിന് 2 സ്പെഷ്യല്‍ ട്രെയിനുകൾ

കൊച്ചി : മകരവിളക്കിന് തീർത്ഥാടകർക്കായി പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. രണ്ട് ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ട്രെയിനുകൾ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. കാക്കിനടയിൽ നിന്ന് 16 അൺറിസർവ്ഡ് സ്ലീപ്പർ കോച്ചുകളും, ചരളപ്പള്ളിയിൽ നിന്ന് 14 അൺറിസർവ്ഡ് സ്ലീപ്പർ കോച്ചുകളുമുള്ള പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് വാർഡുകളിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ മൂന്നിടങ്ങളിലെയും ഫലം വന്നു. തിരുവനന്തപുരം വിഴിഞ്ഞം വർഡിൽ കടുത്ത മത്സരത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ രണ്ട് ടേമിൽ എൽഡിഎഫിനൊപ്പം നിന്ന വാർഡിൽ യുഡിഎഫ് വിജയം കൈവരിച്ചത്.

വയനാട് തുരങ്ക പാത

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാത നിര്‍മാണത്തിന്റെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്നതിന് വേണ്ടിയുള്ള യന്ത്രങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞു. വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം പൂര്‍ത്തിയാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. രണ്ട് ഡ്രില്ലിംഗ് റിഗ്ഗുകളാണ് നിലവില്‍ പദ്ധതി പ്രദേശത്ത് എത്തിച്ചിരിക്കുന്നത്. നിലവില്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാല്‍ മാത്രമേ യന്ത്രങ്ങള്‍ […]

എൽഡിഎഫിന് വീണ്ടും തിരിച്ചടി

തിരുവനന്തപുരം : കഴിഞ്ഞ രണ്ട് തവണയും LDF ജയിച്ച തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം ഡിവിഷനിൽ കോണ്ഗ്രസ്സിന്റെസുധീർ ഖാൻ 83 വോട്ടുകൾക്ക് വിജയിച്ചു. ഇന്നലെ വീണ്ടും പോളിംഗ് നടന്ന വാർഡിൽ ഇന്ന് വോട്ടെണ്ണൽ ആയിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥി അപകടത്തിൽ മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

CPM ബന്ധം ഉപേക്ഷിച്ച് മുൻ MLA

അയിഷാ പോറ്റി കൊട്ടാരക്കരയിൽ സ്ഥാനാർത്ഥി ആകാൻ സമ്മതിച്ചാൽ അവർ തന്നെയാണ് സ്ഥാനാർത്ഥി എന്ന് UDF തലത്തിൽ ചർച്ച നടക്കവേ ആണ് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ച പോലെ വിസ്മയം നടന്നത്. UDF ൻ്റെ കൊട്ടാരക്കരയിലെ സ്ഥാനാർത്ഥി അയിഷാ പോറ്റി തന്നെ ആയിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. തനിക്കെതിരെയുള്ള വിമർശനമാണ് പാർട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് മുൻ MLA വ്യക്തമാക്കി.

14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

തിരുവനന്തപുരം : കരമനയിൽ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. കരമന കരിമുകൾ സ്വദേശി ലക്ഷ്മിയെയാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. കരമന പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു.

പുതിയ റേഷൻ കാര്‍ഡ്

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള […]

Back To Top