പരിശോധന നടത്താതെ സർട്ടിഫിക്കറ്റ്
തിരുവനന്തപുരം : പരിശോധന നടത്താത്ത ബസുകൾക്കും സർട്ടിഫിക്കറ്റ് നൽകിയ കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ തെളിവുകൾ സഹിതം സംഭവം പുറത്തുവന്നിട്ടും നടപടിയെടുക്കുന്ന കാര്യത്തിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുക പരിശോധന കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്. മാനന്തവാടി- സുൽത്താൻ ബത്തേരി പാതയിൽ ഓടുന്ന ഓർഡിനറി ബസ് തിരുവനന്തപുരത്ത് പുകപരിശോധനയ്‌ക്ക് ഹാജരായെന്ന് കാണിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി മാനന്തവാടിയിൽ നിന്ന് പകർത്തിയ ബസിന്റെ വീഡിയോ […]



