ചതിക്കുഴികൾ ഒളിപ്പിച്ച്‌

പാറശ്ശാല : സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളെത്തുന്ന പൊഴിയൂർ പൊഴിക്കരയിൽ അപകടമരണങ്ങൾ പതിവായിട്ടും മുന്നറിയിപ്പ് ബോർഡോ മറ്റ് സുരക്ഷാ സജ്ജീകരണങ്ങളോ ഒരുക്കുന്നില്ല. ഒരു വർഷത്തിനുള്ളിൽ പൊഴിക്കരയിൽ മൂന്ന് ജീവനുകളാണ് നഷ്ടമായത്. അവധിദിവസങ്ങൾ സഞ്ചാരികളെക്കൊണ്ടുനിറയുന്ന ഇവിടെ പൊഴിയിൽ അകപ്പെട്ടുള്ള മരണങ്ങൾ പതിവാകുന്നു. കടലും കായലും സംഗമിക്കുന്ന പൊഴിയിൽ കുളിക്കാനും നീന്താനുമിറങ്ങുന്ന സഞ്ചാരികളാണ് അപകടത്തിൽപ്പെടുന്നതിൽ അധികവും. അടഞ്ഞുകിടക്കുമ്പോൾ പൊഴിയോടുചേർന്നുള്ള കായൽപ്രദേശം ഒഴുക്കില്ലാത്ത ശാന്തമായ സ്ഥലമാണെന്നു തോന്നും. ഈ ഭാഗത്തേക്കിറങ്ങുമ്പോൾ പൊടുന്നനെ അടിത്തട്ടിലെ മണൽ ഇടിഞ്ഞുതാഴുന്നതോടെ കായലിലേക്ക് ഇറങ്ങുന്നവർ അഗാധമായ കുഴിയിലേക്കു […]

പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി

പാറശാല : മദ്ധ്യവയസ്‌കനെ കഞ്ചാവ് കേസിലെ പ്രതി സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചിട്ടും പൊഴിയൂർ പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. പൊഴിയൂർ പുതുവൽ പുരയിടത്തിൽ എൻജിയറിംഗ് വർക്ക്ഷോപ്പ് തൊഴിലാളി പീറ്റർ ബർണാഡിന്റേതാണ് ആരോപണം. കഞ്ചാവ് വില്പന ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെതിരെയാണ് പരാതി. കഴിഞ്ഞ 21ന് യുവാവിന്റെ ആക്രമണത്തിൽ പീറ്ററുടെ വാരിയെല്ലിന് പൊട്ടലുണ്ട്. പാറശാല താലൂക്ക് ആശുപത്രിയിൽ ഹാജരാക്കിയ പീറ്ററെ അടിയന്തര ചികിത്സകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പീറ്ററിനെതിരെ നിരവധി ആക്രമണങ്ങൾ നടന്നിട്ടും കേസെടുക്കാനോ […]

കവർച്ചാസംഘങ്ങൾ പിടിമുറുക്കുന്നു

കുന്നത്തുകാൽ : മലയോര മേഖലയിൽ കവർച്ചാസംഘങ്ങൾ വിലസുന്നു. മാസങ്ങളായി തുടരുന്ന മോഷണങ്ങളിൽ പൊലീസിന് പ്രതികളെ പിടികൂടാനാകുന്നില്ലെന്ന ആക്ഷേപമുണ്ട്. പ്രധാനമായും സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെടുന്നത്. ഇവയിലധികവും കെ എസ് ആർ ടി സി ബസിനുള്ളിലും കവലകളിലുമാണ്. ബസിനുള്ളിലും മാർക്കറ്റിലും തിക്കും തിരക്കുമുണ്ടാക്കുന്ന സംഘം ഞൊടിയിടയിൽ ആഭരണങ്ങൾ കവർന്ന് കടന്നുകളയും. വെള്ളറട പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ ഇരുപതിലധികം കവർച്ചകളാണ് നടന്നത്. കുന്നത്തുകാലിനു സമീപം കൂനൻപന മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ബസിൽ കയറിയ മണിവിള സ്വദേശി […]

നടപടി കർശനമാക്കി മോട്ടർ വാഹന വകുപ്പ്

വർക്കല : തുടരെ നിയമലംഘനം നടത്തിയ ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടികൂടാൻ മോട്ടർ വാഹന വകുപ്പ് കർശന നടപടിക്കു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി നമ്പറില്ലാതെ രൂപമാറ്റം വരുത്തി ബൈക്ക് നടയറയിൽ കഴിഞ്ഞദിവസം പിടികൂടി ഉടമസ്ഥനു 32,000 രൂപ പിഴ ചുമത്തി. വാഹനം മറ്റു കുറ്റകൃത്യങ്ങൾക്കു ഉപയോഗിച്ചോയെന്നു കണ്ടെത്താൻഅയിരൂർ പൊലീസിനും കൈമാറി. മേഖലയിൽ ഇരുചക്ര വാഹനങ്ങളിൽ കറങ്ങി, ഗതാഗത നിയമലംഘനങ്ങൾ പതിവാക്കിയ സംഘങ്ങളുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിലാണ് സബ് ആർടിഒ നേതൃത്വത്തിൽ നടപടി കർശനമാക്കുന്നത്. സൈലൻസറിൽ മാറ്റം വരുത്തി […]

കൈക്കൂലി വാങ്ങിച്ച പണം വിജിലൻസിനെ കണ്ടപ്പോൾ വലിച്ചെറിഞ്ഞു… പക്ഷെ…

തിരുവനന്തപുരം നെടുമങ്ങാട് കൈക്കൂലി വാങ്ങിച്ച പണം വിജിലൻസിനെ കണ്ടപ്പോൾ വലിച്ചെറിഞ്ഞ് ജീവനക്കാർ. നെടുമങ്ങാട് മുണ്ടേലയിലെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരാണ് പണം വലിച്ചെറിഞ്ഞത്. ഇവർ ഓട്ടോയുടെ മീറ്റർ പരിശോധന നടത്തുന്നതിനിടെ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയായിരുന്നു.വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവർ കൈക്കൂലിയായി വാങ്ങിച്ച പണം പുറത്തേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിൽ വലിച്ചെറിഞ്ഞ 5000 രൂപ വിജിലൻസ് കണ്ടത്തി. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേരാണ് പണം വലിച്ചെറിഞ്ഞത്. മെട്രോളജി ഓഫീസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 12,000രൂപയും […]

ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറും

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന വീടുകളുടെ ആദ്യ ബാച്ച് ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരണത്തിൽ പ്രഖ്യാപനം നടത്തിയത്. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതായി മന്ത്രി ഓർമിപ്പിച്ചു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

യുവ ദമ്പതികൾക്ക് നേരെ ആക്രമണം

ആറ്റിങ്ങൽ : ദേശീയപാതയിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ സുപ്രധാന കണ്ടെത്തൽ. ആറംഗ അക്രമി സംഘത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. അക്രമം നടന്ന പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമല്ലെങ്കിലും, ഈ ദൃശ്യങ്ങളുപയോഗിച്ച് പ്രതികളിലേക്ക് എത്താൻ കഴിഞ്ഞേക്കുമെന്നാണ് പോലീസ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലിൽ ദേശീയ പാതയിൽ വെച്ച് സെക്കൻഡ് ഷോ സിനിമ കാണാൻ പോയ യുവ […]

സംസ്ഥാനത്ത് വീണ്ടും എന്‍ഐഎ റെയ്ഡ് തുടങ്ങി

കൊച്ചി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ എന്നിവയുടെ മുന്‍ ഭാരവാഹികളുടെ വീടുകളിലും ഓഫീസുകളിലുമാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധിത സംഘടനയുടെ പുനരുജ്ജീവന ശ്രമങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന വിശ്വാസയോഗ്യമായ രഹസ്യവിവരത്തെത്തുടര്‍ന്നാണ് നടപടി. തൃശൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ 20 ഇടങ്ങളിലായാണ് പരിശോധന. മുൻപ് നടന്ന റെയ്ഡുകളില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ […]

യൂറോപ്പ് തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 31ന്

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 31ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള നടക്കുന്നത്. കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. വിവിധ കമ്പനികളിലായി സ്റ്റാഫ് നഴ്സ്, […]

Back To Top