നെയ്യാറ്റിൻകര ഈഴക്കുളത്തിന്റെ അയിത്തം മാറി

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിലെ ടി.ബി ജംഗ്ഷനും ആലുമൂടിനും ഇടയിലുള്ള അഴുക്കുചാലായി മാറിയ ഈഴക്കുളത്തിന് അധികൃതരുടെ അയിത്തം മാറി. ഇപ്പോൾ കുളം കാണാൻ നമ്പർ വൺ. ടൗൺ പ്രദേശത്തെ മുഴുവൻ മാലിന്യവും ഒഴുകിയെത്തിയിരുന്നത് ഈ കുളത്തിലേക്കാണ്. ഒട്ടുമിക്ക ഡ്രെയിനേജ് പൈപ്പുകളുടെയും അവസാനവും ഇവിടെയാണ്. മഴക്കാലമായാൽ ഇവിടെ കുന്നുകൂടുന്ന മാലിന്യവും മലിനജലവും തൊട്ടരികിലുള്ള പനങ്ങാട്ടുകരി ഏലായിലേക്ക് ഒഴുകിയെത്തും. പിന്നീട് നാടുമുഴുവനും മാലിന്യമയമായി മാറിയിരുന്നു. ഇതിനൊക്കെയാണ് അധികൃതരുടെ ശ്രമഫലമായി പരിഹാരമായത്.

ആൻറണി രാജു കുറ്റക്കാരൻ തൊണ്ടിമുതൽ കേസിൽ വിധി

തിരുവനന്തപുരം : നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് പ്രതികൾ. കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങൾ പുറത്തു കൊണ്ടു വന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്കേസ് റദ്ദാക്കണമെന്ന ആൻറണിരാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്. 10 വർഷം മുതൽ ജീവപര്യന്തം […]

തൊണ്ടിമുതൽ കേസ് വിധി ഇന്ന്

മുൻ മന്ത്രിയും MLA യുമായ ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൻ്റെ വിധി ഇന്ന്. 35 വർഷത്തിനു ശേഷം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. എൽഡിഎഫ് നേതാവും MLAയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവും കോടതി ക്ലർക്ക് ജോസും ചേർന്ന് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചതായാണ് കേസ് ആകെ 19 പേരെ കേസിൽ വിസ്തരിച്ചു. ഹരികിഷോർ വില്ലേജ് ന്യൂസ്

ജോലിക്കിടെ തൊഴിലാളി വീണു മരിച്ചു

ടെക്നോപാർക്ക് ഫെയ്സ് ത്രീയിലെ കെട്ടിടത്തിൽ പെയിൻ്റു ചെയ്യുന്ന ജോലിക്കിടെ തൊഴിലാളി വീണു മരിച്ചു. ആസ്സാം ജിരിഖഡ്, കച്ചാർ സ്വദേശി കാജോൾ ഹുസൈൻ ലാസ്കർ (21) ആണ് കെട്ടിടത്തിനു മുകളിൽ നിന്നും വീണുമരിച്ചത്‌. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുകയാണ്. വെള്ളി വൈകുന്നേരമാണ് അപകടം. ടെക്നോപാർക്കിലെ ക്വിസ്റ്റ് കമ്പനിയിലെ കെട്ടിടത്തിൻ്റെ മുകളിൽ പെയിൻ്റിങ് ചെയ്യാനായി യന്ത്രം ഉപയോഗിച്ച് ഭിത്തി കഴുകുമ്പോൾ ആണ് നിലത്തുവീണത്. വൈദ്യുതി ബന്ധമുള്ള യന്ത്രത്തിൽ നിന്നാണോ അപകടം എന്ന് വ്യക്തമല്ല. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ മെഡിക്കൽ […]

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു

തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് […]

അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും ഇനികെ-ടെറ്റ് നിര്‍ബന്ധം

സര്‍ക്കാര്‍–എയ്ഡഡ്സ്‌കൂളുകളിലെഅധ്യാപകനിയമനങ്ങള്‍ക്കുംസ്ഥാനക്കയറ്റങ്ങള്‍ക്കുംകെ-ടെറ്റ്നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്നയോഗ്യതകളുള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നുംഒഴിവാക്കിയതുള്‍പ്പെടെയാണ് പുതിയ ഉത്തരവോടെ റദ്ദാകുന്നത്. ഇതോടെഈയോഗ്യതയുള്ളവര്‍ക്കുംഇനിഅധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനുംകെ-ടെറ്റ് യോഗ്യതവേണ്ടിവരും. ഹൈസ്‌കൂള്‍അധ്യാപകര്‍ക്ക്പ്രധാനഅധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി മൂന്ന് നിര്‍ബന്ധമാണ്. 2025 സെപ്തംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കും. എന്നാല്‍ ഹൈസ്‌കൂള്‍ നിയമനങ്ങള്‍ക്ക് […]

ഫയര്‍ ആൻഡ് സേഫ്റ്റി പിജി റിസര്‍ച്ച്‌ സെന്‍റര്‍

അഗ്നിരക്ഷാരംഗത്തെ ശാസ്ത്രീയ പഠനത്തിനും ആധുനിക പരിശീലനത്തിനും പുതിയ അധ്യായം തുറക്കാൻ സംസ്ഥാന അഗ്നിരക്ഷാ വകുപ്പ്. രാജ്യത്ത് എവിടെയും നിലവിലില്ലാത്ത അതിനൂതന അഗ്നിരക്ഷാ കോഴ്സുകളാണ് കണ്ണൂർ അഞ്ചരക്കണ്ടി ബംഗ്ലാവ് മൊട്ടയില്‍ ആരംഭിക്കുന്ന. ഫയർ ആൻ്റ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻ്റ് റിസേർച്ച് സെന്ററിലെ സിലബസില്‍ ഉള്‍പ്പെടുത്തുക. റിസർച്ച്‌ സെന്ററിന്റെ ശിലാസ്ഥാപനം ജനുവരി നാലിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. രാജ്യത്ത് എവിടെയും അക്കാഡമിക് സിലബസില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത എംഎസ് […]

ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം

വടക്കന്‍ പറവൂരില്‍ പ്രസവ ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം. വടക്കന്‍ പറവൂര്‍ പട്ടണം സ്വദേശിനി കാവ്യമോളാണ് മരണപ്പെട്ടത്. സംഭവത്തില്‍ വടക്കന്‍ പറവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കഴിഞ്ഞ 24ാം തിയതിയാണ് കാവ്യ രണ്ടാം കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ അമിതമായ രക്തസ്രാവമുണ്ടാകുകയും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ വരികയുമായിരുന്നു. ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആന്തരികാവയവങ്ങളുടെ തകരാര്‍ കാരണം ജീവന്‍ നഷ്ടപെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവാണ് […]

ലൈഫ് കെയർ ട്രസ്റ്റ്

നെയ്യാറ്റിൻകര : ലൈഫ് കെയർ ട്രസ്റ്റ് വാർഷികം നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. അക്ഷയ കോംപ്ലക്സിലെ സുഗതകുമാരി സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച വാർഷിക യോഗത്തിൽ നിലമേൽ വാർഡ് കൗൺസിലർ വി എസ് സജീവ്കുമാർ,മാനേജിംഗ് ട്രസ്റ്റി എം ഷാജി,റോബർട്ട് ആൻ്റണി,മിനിരാധ തുടങ്ങിയവർ സംസാരിച്ചു. 200 പേർക്ക് ഭക്ഷ്യ കിറ്റുകളും ഭിന്നശേഷി സ്കോളർഷിപ്പും ധനസഹായവും വിതരണം ചെയ്തു. നെയ്യാറ്റിൻകര മണ്ഡലത്തിൽ പ്രവർത്തിച്ചുവരുന്ന മികച്ച ട്രസ്റ്റുകളിൽ ഒന്നാണ് ലൈഫ് കെയർ ഫൗണ്ടേഷൻ.

മലപ്പുറത്ത് വൻ തീപിടിത്തം

മലപ്പുറം : പൂക്കോട്ടൂർ മൈലാടിയിൽ വൻ തീപിടുത്തം. ഒരു ചെരിപ്പ് നിർമ്മാണശാല പൂർണമായും കത്തി നശിച്ചു. സ്ഥലത്ത് ഫയർഫോഴ്സ് യൂണിറ്റ് എത്തി. തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു.

Back To Top