നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം
ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. തിരുവനന്തപുരം : നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നാളെ (ജനുവരി 6) രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.ചടങ്ങിൽ പുസ്തകോത്സവം ഡയറക്ടറിയുടെയും ഫെസ്റ്റിവൽ സോങ്ങിന്റെയും പ്രകാശനം നടക്കും. വൈകിട്ട് 6.30ന് നിയമസഭാ സമുച്ചയത്തെ വർണ്ണശബളമാക്കുന്ന വൈദ്യുതാലങ്കാരങ്ങളുടെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കും. ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിലാണ് […]



