ഇന്ധനവില കുറയ്‌ക്കാതെ മോദി സർക്കാർ
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ(ക്രൂഡ്) വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തരവില കുറയ്‌ക്കാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–നവംബർ കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത അസംസ്‌കൃത എണ്ണ വില ബാരലിന് ശരാശരി 80 ഡോളറായിരുന്നു. നടപ്പുസാമ്പത്തികവർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെയ്‌ത ക്രൂഡോയിലിന്റെ ശരാശരി വില ബാരലിന് 67.6 ഡോളർ മാത്രം. ബാരലിന് 12.4 ഡോളറിന്റെ (1110 രൂപ) കുറവാണ് മുൻവർഷത്തെ അപേക്ഷിച്ചുണ്ടായത്. ഈ ഡിസംബറിൽ എണ്ണ വില വീണ്ടും താഴ്‌ന്ന് ബാരലിന് 62.24 […]



