ഉയരും അത്യാധുനിക ബസ്‌ ടെർമിനൽ

ഉയരും അത്യാധുനിക ബസ്‌ ടെർമിനൽ

പാറശാല : പാറശാല നിവാസികളുടെ ചിരകാല ആവശ്യമായ ബസ് ടെർമിനൽ യാഥാർഥ്യത്തിലേക്ക്‌. പാറശാല പഞ്ചായത്തിലെ കാരാളിയിൽ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടും, സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവുമുൾപ്പെടെആറുകോടി രൂപ ചെലവഴിച്ച്‌ നിർമിക്കുന്ന ബസ് ടെര്‍മിനലിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. ടെർമിനൽ നിർമിക്കുന്നതിനുവേണ്ടി ഒന്നരയേക്കറോളം ഭൂമി ഏറ്റെടുത്തിരുന്നു.

ഷോപ്പിങ്‌ കോപ്ലക്‌സ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ടെർമിനലിൽ ഉൾപ്പെടുത്തും. സി കെ ഹരീന്ദ്രൻ എംഎൽഎ നൽകിയ പ്രൊപ്പോസൽ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിൽ അഞ്ച് കോടി രൂപയാണ് അനുവദിച്ചത്‌. ടെര്‍മിനല്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള കലുങ്ക്‌ നിര്‍മാണം ആരംഭിച്ചു. എംഎല്‍എ ഫണ്ടില്‍നിന്ന്‌ ഒരുകോടി രൂപ ചെലവിലാണ്‌ കലുങ്ക്‌ നിർമിക്കുന്നത്‌.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top