യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം ഹൃദ്രോഗം
യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള കാരണം ഹൃദ്രോഗമാണെന്ന് പഠനം. മരണങ്ങളിൽ ഏകദേശം 42.6 ശതമാനവും ഹൃദ്രോഗങ്ങളാണ്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ പോസ്റ്റ്മോർട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. കോവിഡ് മഹാമാരിക്ക് ശേഷം പെട്ടെന്നുള്ള മരണങ്ങളുടെ വർധനവിന് കാരണം വാക്സിൻ ആണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മരണകാരണം കണ്ടെത്താനായി ഈ പഠനം നടത്തിയത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ. പെട്ടെന്നുള്ള മരണങ്ങളിൽ അഞ്ചിലൊന്ന് ശ്വസന സംബന്ധമായ രോഗങ്ങൾ മൂലമാണ്. മറ്റൊരു അഞ്ചിലൊന്ന് കേസുകളിൽ മരണകാരണം കണ്ടെത്താനായില്ല. വയറ്റിലെയും […]



